സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് യമീന്റെ പതനം പൂര്‍ണം; ചരിത്ര നേട്ടവുമായി പ്രതിപക്ഷം. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സോലിഹ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്ല ഗയൂം യമീനെതിരെ 58.3% വോട്ടുകള്‍ നേടിയാണു വിജയത്തിലെത്തിയത്. മാലദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എംഡിപി) പ്രതിനിധിയാണ് സോലിഹ്. ചൈനയുടെ പിന്തുണയോടെ വിരുദ്ധ നിലപാടു സ്വീകരിച്ചുവന്ന യമീന്റെ പതനം …
സ്വന്തം ലേഖകന്‍: ബുര്‍ക്കിനാ ഫാസോയില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരനുള്‍പ്പെടെ മൂന്ന് സ്വര്‍ണഖനി തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമം. പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാ ഫാസോയില്‍ നിന്ന് ഒരു ഇന്ത്യക്കാരനും, പ്രദേശവാസിയായ ഒരാളെയും ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനെയുമാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. മാലിയുടെയും നൈജറിന്റെയും അതിര്‍ത്തി പ്രദേശമായ ഡ്ജിബോ നഗരത്തിലെ ഇനാറ്റ സ്വര്‍ണ ഖനിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ കൂടെ …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചി അപകടത്തില്‍ പരിക്കേറ്റ മലയാളി നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തി; സുരക്ഷിതനെന്ന് നാവിക സേന; ഫ്രഞ്ച് കപ്പലിലേക്ക് മാറ്റി. ഫ്രഞ്ച് കപ്പലിലെ സംഘമാണ് അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയത്. നാവിക സേനയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയില്‍ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും എത്തിയിട്ടുണ്ട്. അഭിലാഷ് ടോമിക്ക് പ്രാഥമിക ചികിത്സ നല്‍കുകയാണ് അടിയന്തര ദൗത്യം. ഫ്രഞ്ച് …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചി യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ ഇന്ന് രക്ഷപ്പെടുത്താനായേക്കുമെന്ന് നാവിക സേന; രക്ഷാപ്രവര്‍ത്തനത്തിന് ഓസ്‌ട്രേലിയന്‍ സഹായവും. പായ് വഞ്ചിയിലെ ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചി കണ്ടെത്തി. ഇന്ത്യന്‍ നാവികസേനയുടെ പി81 വിമാനമാണ് ദക്ഷിണ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ അഭിലാഷിന്റെ പായ്വഞ്ചി കണ്ടെത്തിയത്. മരുന്നും …
സ്വന്തം ലേഖകന്‍: ഇന്ത്യ ചര്‍ച്ചയില്‍ നിന്ന് പിന്മാറാന്‍ കാരണം ഇമ്രാന്‍ ഖാന്റെ തിടുക്കമെന്ന് പാക് പ്രതിപക്ഷം; ഇന്ത്യ അധികാര മനോഭാവം വെടിയണമെന്ന് ഇമ്രാന്‍ ഖാന്‍. പാകിസ്താനുമായുള്ള ചര്‍ച്ചയില്‍നിന്ന് ഇന്ത്യയുടെ പിന്‍മാറ്റത്തിന് കാരണം ആവശ്യമായ ഗൃഹപാഠമില്ലാതെ ഇമ്രാന്‍ തിടുക്കപ്പെട്ട് നടത്തിയ നീക്കമാണെന്നും ഇതിന് ഉത്തരവാദി പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മാത്രമാണെന്നും പ്രതിപക്ഷ കക്ഷികള്‍ കുറ്റപ്പെടുത്തി. കശ്മീര്‍, തീവ്രവാദം …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് സമ്പ്രദായത്തിനും മരണമണി; യുഎസ് സര്‍ക്കാരിന്റെ സഹായം കൈപറ്റുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കരുതെന്ന് ശുപാര്‍ശ. ഭക്ഷണമായോ പണമായോ സര്‍ക്കാര്‍ സഹായം സ്വീകരിക്കുന്നവര്‍ക്കും സ്വീകരിച്ചിട്ടുള്ളവര്‍ക്കും ഗ്രീന്‍ കാര്‍ഡ് നിഷേധിക്കണമെന്ന ശുപാര്‍ശ ആഭ്യന്തര സുരക്ഷാ (ഡി.എച്ച്.എസ്.) സെക്രട്ടറി വെള്ളിയാഴ്ച ഒപ്പിട്ടു. കോണ്‍ഗ്രസ് പാസാക്കിയാല്‍ ഇതു നിയമമാകും. നിയമപരായി കുടിയേറുന്നവരെ ലക്ഷ്യമിട്ടുള്ള നിര്‍ദിഷ്ടനിയമം …
സ്വന്തം ലേഖകന്‍: മാലദ്വീപ് പ്രസിഡന്റ് പ്രസിഡന്റ് അബ്ദുല്ല യമീന് കനത്ത തിരിച്ചടി; താന്‍ വിജയിച്ചതായി പ്രതിപക്ഷ സ്ഥാനാര്‍ഥിയുടെ പ്രഖ്യാപനം. വോട്ടെണ്ണല്‍ അന്തിമഘട്ടത്തില്‍ എത്തിയപ്പോള്‍ പ്രസിഡന്റ് അബ്ദുല്ല യമീനേക്കാള്‍ 16% വോട്ടുകള്‍ക്കു മുന്നിലാണു പ്രതിപക്ഷ സ്ഥാനാര്‍ഥി ഇബ്രാഹിം മുഹമ്മദ് സൊലിഹ്. 92% വോട്ടെണ്ണിക്കഴിഞ്ഞതായും താന്‍ വിജയിച്ചതായും മുഹമ്മദ് സൊലിഹ് അവകാശപ്പെട്ടു. ചൈനയുമായി അടുപ്പമുള്ള പ്രസിഡന്റ് യമീനു ഭരണം …
സ്വന്തം ലേഖകന്‍: ഇറാനില്‍ സൈനിക പരേഡിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ യുഎസ്; പകരം ചോദിക്കുമെന്ന് ഇറാന്‍; ആക്രമണത്തിന് ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണയെന്നും ആരോപണം. ഇറാനിലെ തെക്കുപടിഞ്ഞാറന്‍ അഹ്‌വസ് നഗരത്തില്‍ സൈനിക പരേഡിന് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ യുഎസ് ആണെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ആരോപിച്ചു. അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഭീകരാക്രമണമെന്നും യുഎന്‍ …
സ്വന്തം ലേഖകന്‍: എച്ച്1ബി വീസക്കാരുടെ പങ്കാളികള്‍ക്കുള്ള എച്ച് 4 വീസ റദ്ദാക്കല്‍ മൂന്നു മാസത്തിനകം; ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ജോലി നഷ്ടമാകും. എച്ച് 4 വീസാ സമ്പ്രദായം നിര്‍ത്തലാക്കാനുള്ള തീരുമാനം അടുത്ത മൂന്നു മാസത്തിനകം നടപ്പാക്കുമെന്നു ട്രംപ് ഭരണകൂടം ഫെഡറല്‍ കോടതിയെ അറിയിച്ചു. എച്ച്1ബി വീസക്കാരുടെ പങ്കാളിക്കും മക്കള്‍ക്കും അനുവദിക്കുന്നതാണ് എച്ച് 4 വീസ. ഇത് ഇല്ലാതാക്കാനുള്ള …
സ്വന്തം ലേഖകന്‍: പായ്‌വഞ്ചിയിലെ ലോകപര്യടനത്തിനിടെ അപകടം; പരുക്കേറ്റ് അനങ്ങാന്‍ കഴിയാത്ത മലയാളി നാവികന് സഹായമെത്തിക്കാന്‍ നാവികസേന. അപകടത്തില്‍പ്പെട്ട നാവികന്‍ അഭിലാഷ് ടോമിക്ക് സഹായവുമായി വിമാനം. നാവികസേനയുടെ പി81 വിമാനം മൗറീഷ്യസിലെത്തി. ഇവിടെ നിന്ന് വൈകാതെ അഭിലാഷിന്റെ അടുത്തേക്ക് തിരിക്കും. അടിയന്തര മരുന്നുകള്‍, ഭക്ഷണം എന്നിവ പായ് വഞ്ചിയിലെത്തിക്കുകയാണ് ലക്ഷ്യം. പായ്മരം വീണ് നടുവിന് പരിക്കേറ്റ് അഭിലാഷിന് …