സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടീഷ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്ക് ഇയു രാജ്യങ്ങളില്‍ നിയമസാധുത നഷ്ടമായേക്കുമെന്ന് മുന്നറിയിപ്പ്; ദീര്‍ഘദൂര ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമായേക്കും. ചര്‍ച്ചകള്‍ വഴിമുട്ടുകയും നോ ഡീല്‍ ബ്രെക്‌സിറ്റിനുള്ള സാധ്യത തെളിയുകയും ചെയ്തതോടെയാണ് ഡ്രൈവിംഗ് ലൈസന്‍സുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്ത് കടക്കുന്നത് ഡീലുകള്‍ …
സ്വന്തം ലേഖകന്‍: യുഎസിന്റെ കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച് ഫ്‌ളോറന്‍സ്; മരണം നാലായി; കാറ്റിന്റെ ശക്തി കുറയുന്നു. കിഴക്കന്‍ തീരത്തെ പല പ്രദേശങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്. കനത്ത മഴ അടുത്ത 48 മണിക്കൂര്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി 4,000 നാഷണല്‍ഗാര്‍ഡുകള്‍ രംഗത്തുണ്ട്. ഇതിനു പുറമേ നാല്പതിനായിരം വൈദ്യുതി ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. മണിക്കൂറില്‍ 80 മുതല്‍ …
സ്വന്തം ലേഖകന്‍: കിം, മൂണ്‍ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി സംയുക്ത ഓഫീസ് തുറന്ന് ഉത്തര, ദക്ഷിണ കൊറിയകള്‍. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുന്നതിന്റെ ഭാഗമായാണ് ഉത്തര കൊറിയയിലെ വടക്കന്‍ പട്ടണമായ കേസൊങ്ങില്‍ ഉത്തര, ദക്ഷിണ കൊറിയകള്‍ സംയുക്തമായി ഓഫിസ് തുറന്നത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള സമാധാനചര്‍ച്ചയ്ക്കു ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ …
സ്വന്തം ലേഖകന്‍: മോദി ജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന പുകഴ്ത്തലുമായി ബ്രിട്ടീഷ് മാധ്യമം; ഒപ്പം രാഹുല്‍ ഗാന്ധിയ്ക്ക് വിമര്‍ശനവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീര്‍ത്തിച്ചു യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ പ്രസിദ്ധീകരണമായ ദ് ലാന്‍സെറ്റാണ് ലേഖനം പ്രസിദ്ധീകരിച്ചത്. പൗരന്മാരുടെ ആരോഗ്യത്തിനു മുന്‍ഗണന നല്‍കുന്ന ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്നു ലേഖനം പറയുന്നു. …
സ്വന്തം ലേഖകന്‍: ആറുമാസം പ്രായമായ കുഞ്ഞിന് ഡോക്ടര്‍ നിര്‍ദേശിച്ച ചികിത്സ നല്‍കിയില്ല; യുഎസില്‍ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശികളായ പ്രകാശ് സേട്ടുവും ഭാര്യ മാലാ പനീര്‍സെല്‍വവുമാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ഇവരെ വ്യാഴാഴ്ച 30,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടു ലക്ഷം ഡോളറാണ് ജാമ്യത്തുകയായി ആദ്യം ആവശ്യപ്പെട്ടതെങ്കിലും പിന്നീടത് 30,000 ഡോളറായി …
സ്വന്തം ലേഖകന്‍: തെരേസാ മേയുടെ ബ്രെക്‌സിറ്റ് ചെക്കേര്‍സ് പ്ലാന്‍ തള്ളിയ ഇയുവിനെതിരെ ആഞ്ഞടിച്ച് ബ്രെക്‌സിറ്റ് സെക്രട്ടറി ഡൊമിനിക്ക് റാബ്; ഇരു പക്ഷവും നോ ഡീല്‍ ബ്രെക്‌സിറ്റിനോട് കൂടുതല്‍ അടുക്കുന്നു. വ്യാപാരക്കരാര്‍ ഇല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഡിവോര്‍സ് ബില്‍ വകയില്‍ കൊടുക്കാമെന്ന് യുകെ വാഗ്ദാനം ചെയ്തിരിക്കുന്ന 39 ബില്യണ്‍ പൗണ്ട് കൊടുക്കില്ലെന്നാണ് ബ്രകിസിറ്റ് സെക്രട്ടറി മുന്നറിയിപ്പ് നല്‍കിയത്. …
സ്വന്തം ലേഖകന്‍: യുഎസിലെ നോര്‍ത്ത് കരോലിനയില്‍ ആഞ്ഞുവീശി ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്; ശക്തമായ കാറ്റിനും മഴയ്ക്കും പിന്നാലെ വെള്ളപ്പൊക്ക ഭീഷണിയും. ഫ്‌ലോറന്‍സ് ചുഴലിക്കാറ്റിന്റെ ഭാഗമായി യുഎസിലെ നോര്‍ത്ത് കാരലൈനയില്‍ മഴയും കാറ്റും ശക്തമായതിനെ തുടര്‍ന്ന് നദികള്‍ കരവിഞ്ഞ് ഒഴുകുകയാണ്. പലയിടത്തെയും വൈദ്യുതി വിതരണം മുടങ്ങി. ആഞ്ഞടിക്കുമെന്നു കരുതിയിരുന്ന ചുഴലിക്കാറ്റ് വീര്യം കുറഞ്ഞ് കാറ്റഗറി രണ്ടിലേക്ക് താഴ്ന്നത് അധികൃതര്‍ക്ക് …
സ്വന്തം ലേഖകന്‍: ബോസ്റ്റണ്‍ വാതക പൈപ്പ്‌ലൈനില്‍ സ്‌ഫോടന പരമ്പര; ആറു പേര്‍ക്ക് പരിക്ക്; നൂറുകണക്കിന് പേരെ ഒഴിപ്പിക്കുന്നു. അമേരിക്കയിലെ ബോസ്റ്റണില്‍ വാതക പൈപ്പ് ലൈനില്‍ വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായത്. മിക്കവാറും സ്‌ഫോടനങ്ങളുണ്ടായത് വീടുകളിലാണ്. ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ …
സ്വന്തം ലേഖകന്‍: മ്യാന്‍മറിലെ റോഹിങ്ക്യന്‍ വംശഹംത്യ റിപ്പോര്‍ട്ട് ചെയ്ത റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകര്‍ക്ക് തടവ്; നടപടി ന്യായീകരിച്ച് ഓങ്‌സാന്‍ സൂചി. രണ്ട് മാധ്യമപ്രവര്‍ത്തകരെ ഏഴു വര്‍ഷം തടവിന് ശിക്ഷിച്ച നടപടിയെ ന്യായീകരിച്ച ജനാധിപത്യ നേതാവ് ഓങ്‌സാന്‍ സൂചി സംഭവത്തില്‍ ഇതുവരെ മൗനം പാലിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഔദ്യോഗിക രഹസ്യം സൂക്ഷിക്കല്‍ നിയമം ലംഘിച്ചതിന്റെ പേരിലാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റു …
സ്വന്തം ലേഖകന്‍: ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങള്‍ നിയമവിരുദ്ധമായ മരുന്നുകള്‍ ഉത്പ്പാദിപ്പിക്കുകയോ കടത്തുകയോ ചെയ്യുന്നതായി ട്രംപ്. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, മ്യാന്മര്‍ എന്നീ രാജ്യങ്ങളാണ് എഷ്യയില്‍ പ്രധാനമായും അനധികൃതമായി മയക്കുമരുന്ന് ഉത്പ്പാദിപ്പിക്കുന്ന മറ്റു രാജ്യങ്ങളെന്നും ട്രംപ് ആരോപിച്ചു. ബഹ്മാസ്, ബെലിസ്, ബൊളീവിയ, കൊളംബിയ, കോസ്റ്ററിക്ക, ഡൊമിനിക്കന്‍ റിപ്പബ്ലിക്, ഇക്വഡോര്‍, എല്‍സാല്‍വദോര്‍, ഗ്വാട്ടിമാല, ഹെയ്തി, ഹോണ്ടൂറാസ്, ജമൈക്ക, ലാവോസ്, …