സ്വന്തം ലേഖകന്‍: ലണ്ടനില്‍ സിഗരറ്റ് പേപ്പര്‍ നല്‍കാത്തതിന്റെ പേരില്‍ ഇന്ത്യന്‍ വംശജനെ കൊന്ന പതിനാറുകാരന് നാലു വര്‍ഷം തടവ്. വടക്കന്‍ ലണ്ടനിലെ മില്‍ ഹില്ലില്‍ കട നടത്തുകയായിരുന്ന വിജയകുമാര്‍ പപട്ടേലിനെയാണ് പതിനാറുകാരനായ പ്രതി കൊലപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയിലാണ് കൊലയ്ക്ക് ആസ്പദമായ സംഭവം നടന്നത്. 16കാരനായ ലണ്ടന്‍ സ്വദേശിയും കൂട്ടുകാരും കടയിലെത്തി പുകയില ഉത്പന്നങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ …
സ്വന്തം ലേഖകന്‍: ഷെറിന്‍ വധക്കേസില്‍ അമേരിക്കയില്‍ വിചാരണ നേരിടുന്ന മലയാളി ദമ്പതികളുടെ വിസ ഇന്ത്യന്‍ സര്‍ക്കാര്‍ റദ്ദാക്കും. വളര്‍ത്തുമകളെ കൊലപ്പെടുത്തിയതിന് യു.എസില്‍ വിചാരണ നേരിടാനൊരുങ്ങുന്ന മലയാളി ദമ്പതികളുടെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിസ റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വിദേശ ഇന്ത്യക്കാര്‍ക്കുള്ള പൗരത്വമായ ഓവര്‍സീസ് സിറ്റിസണ്‍ഷിപ് ഓഫ് ഇന്ത്യ ഒ.സി.ഐ കാര്‍ഡ് ആണ് റദ്ദാക്കുന്നത്. ഇവരെ കരിമ്പട്ടികയില്‍ …
സ്വന്തം ലേഖകന്‍: നേപ്പാളിനായി നാലു തുറമുഖങ്ങള്‍ തുറന്നു കൊടുക്കാന്‍ ചൈന; തീരുമാനം ഇന്ത്യന്‍ താത്പര്യങ്ങള്‍ക്ക് തിരിച്ചടി. ചരക്ക് കൈമാറ്റത്തിനായാണ് തങ്ങളുടെ നാല് തുറമുഖങ്ങള്‍ ചൈന നേപ്പാളിന് തുറന്നു കൊടുന്നത്. ഇതോടെ ഹിമാലയന്‍ പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നേപ്പാളിലെ ചരക്കുഗതാഗതത്തില്‍ ഇന്ത്യന്‍ തുറമുഖങ്ങള്‍ക്കുണ്ടായിരുന്ന കുത്തകയ്ക്ക് അവസാനമായി. ഇന്ധനങ്ങള്‍ ഉള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതിനും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി നടത്തുന്നതിനും …
സ്വന്തം ലേഖകന്‍: അബ്ഖാസിയ പ്രധാനമന്ത്രി ഗെന്നഡി ഗാഗുലിയക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. മ്യൂസെരാ സെറ്റില്‍മെന്റിന് സമീപത്തുവച്ചാണ് അപകടം നടന്നത്. പ്രധാനമന്ത്രിയുടെ മരണ വിവരം സ്ഥിരീകരിച്ചുകൊണ്ട് അബ്ഖാസിയ സര്‍ക്കാര്‍ വൃത്തങ്ങള്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പ്രാദേശിക സമയം രാത്രി 10 മണിക്കായിരുന്നു അപകടം. റഷ്യന്‍ നഗരമായ സോച്ചിയില്‍ നിന്ന് അബ്ഖാസിയയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. സിറിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയ ശേഷമായിരുന്നു …
സ്വന്തം ലേഖകന്‍: യുഎസില്‍ സിന്‍സിനാറ്റി നഗരത്തിലെ ബാങ്കില്‍ വെടിവെപ്പ്; കൊല്ലപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ആന്ധ്രാ സ്വദേശി. കഴിഞ്ഞദിവസം നടന്ന വെടിവയ്പില്‍ കൊല്ലപ്പെട്ട മൂന്നു പേരില്‍ ആന്ധാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശി പൃഥിരാജ് കാന്‍ഡെപിയും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള നടപടി ആരംഭിച്ചതായി തെലുങ്ക് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ബാങ്കില്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്തുവരികയായിരുന്നു പൃഥിരാജ്. …
സ്വന്തം ലേഖകന്‍: ട്രംപിനെതിരെ യുദ്ധപ്രഖ്യാപനവുമായി പേരില്ലാ ലേഖനം; ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്ന് പത്രത്തോട് ട്രംപ്. ട്രംപ് ഭരണകൂടത്തിനുള്ളില്‍ നിന്നുകൊണ്ട്, അദ്ദേഹത്തിനെതിരെ യുദ്ധം നയിക്കുന്നവരിലൊരാളെന്നു പറഞ്ഞ് ‘ന്യൂയോര്‍ക്ക് ടൈംസ്’ പത്രത്തില്‍ പ്രസിദ്ധീകരിച്ച പേരില്ലാ ലേഖനമാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ലേഖകന്‍ ആരാണെന്നു കണ്ടെത്താന്‍ വൈറ്റ്ഹൗസിന്റെ ശ്രമം തുടരുന്നതിനിടെ, ആ പേടിത്തൊണ്ടന്റെ പേരു വെളിപ്പെടുത്തണമെന്നു പത്രത്തോട് യുഎസ് …
സ്വന്തം ലേഖകന്‍: ജെബി കൊടുങ്കാറ്റിന്റെ പിന്നാലെ ജപ്പാനെ വലച്ച് ശക്തമായ ഭൂചലനവും മണ്ണിടിച്ചിലും; 16 പേര്‍ കൊല്ലപ്പെട്ടു; 26 ഓളം പേരെ കാണാതായി. ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കായ്‌ദോയില്‍ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തില്‍ 16 പേര്‍ മരിച്ചു. 26 പേരെ കാണാതായി. 130 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മണ്ണിടിച്ചിലില്‍പ്പെട്ടാണ് കൂടുതല്‍ പേര്‍ മരിച്ചത്. കാണാതായവര്‍ക്കായി തിരച്ചില്‍ …
സ്വന്തം ലേഖകന്‍: സമാധാന ദൗത്യവുമായി കൊറിയന്‍ രാഷ്ട്രത്തലവന്മാര്‍ വീണ്ടും കൂടിക്കാഴ്ചയ്ക്ക്; 2021നകം സമ്പൂര്‍ണ ആണവ നിരായുധീകരണമെന്ന് കിം. സെപ്റ്റംബര്‍ 18 മുതല്‍ 20 വരെയാണ് ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുക. ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോങ്ങ്യാങ്ങിലാകും കൂടിക്കാഴ്ച. കൊറിയന്‍ മുനമ്പിനെ പൂര്‍ണമായും ആണവമുക്തമാക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കിം ജോങ് പുനപ്രഖ്യാപനം നടത്തും. …
സ്വന്തം ലേഖകന്‍: മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരായ രാസായുധാക്രമണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും പുടിനാണെന്ന് ബ്രിട്ടീഷ് മന്ത്രി; ബ്രിട്ടന്‍, റഷ്യ ബന്ധം വീണ്ടും വഷളാകുന്നു. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ക്കുമെതിരെ രാസായുധാക്രമണം നടത്തിയ സംഭവത്തിന്റെ എല്ലാ ഉത്തരവാദിത്തവും പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനാണെന്ന് ബ്രിട്ടീഷ് സുരക്ഷ മന്ത്രി ബെന്‍ വാലസാണ് തുറന്നടിച്ചത്. നേരത്തെ രണ്ട് റഷ്യന്‍ …
സ്വന്തം ലേഖകന്‍: കമ്പോഡിയ ഭരിക്കാന്‍ വീണ്ടും ഹുന്‍ സെന്‍; ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയെന്ന റേക്കോര്‍ഡും സ്വന്തം. കംബോഡിയയില്‍ 33 വര്‍ഷമായി പ്രധാനമന്ത്രി പദവിയിലിരിക്കുന്ന ഹുന്‍ സെന്നിനെ അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടിയാണ് തെരഞ്ഞെടുത്തത്. 125 അംഗ ദേശീയ അസംബ്ലിയില്‍ ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്. കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ തലവന്‍കൂടിയാണ് 66 കാരനായ ഹുന്‍ സെന്‍. ആദ്യം …