സ്വന്തം ലേഖകന്‍: ഭീകരര്‍ക്കെതിരെ നടപടി എടുക്കാന്‍ വിമുഖത; പാക്കിസ്ഥാന് നല്‍കാമെന്നേറ്റ 2100 കോടിയുടെ സൈനിക സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ വര്‍ഷം ആദ്യമാണ് പാക്കിസ്ഥാന് സഹായം പ്രഖ്യാപിച്ചത്. പിന്നീട് അഫ്ഗാനിസ്ഥാനെതിരായി 17 വര്‍ഷമായി ഭീകര പ്രവര്‍ത്തനം നടത്തുന്ന തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ സുരക്ഷിത താവളമൊരുക്കുകയാണെന്ന് വാദം ഉന്നയിച്ച് അമേരിക്ക സഹായം …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധശ്രമത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന് ജീവപര്യന്തം. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ്‌ക്കെതിരെ വധിക്കാന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റില്‍ ബോംബ് സ്‌ഫോടനത്തിന് പദ്ധതിയിട്ട ഐസിസ് ഭീകരന്‍ നായ്മൂര്‍ സക്കറിയ റഹ്മാനാണ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള തെരുവിലൂടെ പ്രെഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ച് …
സ്വന്തം ലേഖകന്‍: കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ ഹോളിവുഡ് നടിയെ പോലീസ് വെടിവെച്ചു വീഴ്ത്തി. ടിവി പരമ്പരകളിലുടെ ജനശ്രദ്ധ നേടിയ നടിയായ വെനേസ മാര്‍ക്വസാണ് പോലീസിന് നേരെ കളിത്തോക്ക് ചൂണ്ടി പരിഭ്രാന്ത്രി പരത്തിയത്. ഇത് കണ്ട് യഥാര്‍ത്ഥ തോക്കാണെന്ന് കരുതി പോലീസ് നടിറ്റെ വെടിവെച്ചിടുകയായിരുന്നു. ലോസ് ഏഞ്ചല്‍സിലെ നഗരപ്രാന്തമായ പസാഡെനയിലാണ് സംഭവം. അടുത്തിടെ നടിയുടെ സ്വഭാവമാറ്റത്തില്‍ …
സ്വന്തം ലേഖകന്‍: ബ്രസീലില്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയ്ക്ക് കനത്ത തിരിച്ചടി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്. അഴിമതിക്കേസില്‍ ജയിലിലായ മുന്‍ ബ്രസീല്‍ പ്രസിഡന്റ് ലൂയിസ് ലുലാ ഡാസില്‍വയെ ഒക്ടോബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കോടതി അയോഗ്യനാക്കി. ഏഴംഗ ബെഞ്ചില്‍ ഒരു ജഡ്ജി മാത്രമാണ് ലുലയ്ക്ക് അനുകൂലമായി വിധിയെഴുതിയത്. കെട്ടിടനിര്‍മാണ കമ്പനിയില്‍നിന്ന് കൈക്കൂലിയായി അപ്പാര്‍ട്ട്‌മെന്റ് …
സ്വന്തം ലേഖകന്‍: ഖത്തറിനെതിരായ ഉപരോധം കടുപ്പിച്ച് സൗദി; കനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റി ഒറ്റപ്പെടുത്താന്‍ നീക്കം. അതിര്‍ത്തിയില്‍ കാനാല്‍ നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കി മാറ്റാനുള്ള ശ്രമം സൗദി കൂടുതല്‍ ഊര്‍ജിതപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച സൗദി അധികൃതര്‍ ഇതുസംബന്ധിച്ച് വ്യക്തമായ സൂചന നല്‍കിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മുഖ്യഉപദേഷ്ടാവ് അല്‍ ഖത്വാനി ആണ് …
സ്വന്തം ലേഖകന്‍: വീസ തട്ടിപ്പുകേസില്‍ ഇന്ത്യക്കാരനായ ഐടി കമ്പനി മേധാവി യുഎസില്‍ പിടിയില്‍. വ്യാജരേഖകള്‍ ഹാജരാക്കി എച്ച്1ബി അടക്കമുള്ള വീസകള്‍ സംഘടിപ്പിച്ച് 200 വിദേശ തൊഴിലാളികളെ യുഎസിലെത്തിച്ച കേസില്‍ പ്രദ്യുമ്‌നകുമാര്‍ സമാല്‍ (49) എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിലിലാണ് തട്ടിപ്പ് പുറത്തായത്. എന്നാല്‍ അധികൃതര്‍ കേസെടുക്കുന്നതിനു സമാല്‍ രാജ്യംവിട്ടിരുന്നു. തിരിച്ചെത്തിയപ്പോഴാണു സിയാറ്റില്‍ വിമാനത്താവളത്തില്‍ പിടിയിലായത്. യുഎസിലെത്തിയ …
സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്ന നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി കത്തോലിക്ക സഭ. കുമ്പസാര രഹസ്യം ഒരു കാരണവശാലും വെളിപ്പെടുത്താനാകില്ലെന്നാണ് ഓസ്‌ത്രേലിയന്‍ കത്തോലിക്ക സഭയുടെ നിലപാട്. ഓസ്‌ട്രേലിയന്‍ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സാണ് ലൈംഗിക അതിക്രമങ്ങളെ കുറിച്ചുളള കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്തണമെന്ന ആവശ്യം നിരാകരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പുതിയ നിയമം …
സ്വന്തം ലേഖകന്‍: യുഎന്‍ ഏജന്‍സി യുനേര്‍വയ്ക്കുള്ള സഹായം അമേരിക്ക നിര്‍ത്തലാക്കി; പലസ്തീന്‍ അഭയാര്‍ഥികളുടെ പുനരധിവാസം അനിശ്ചിതത്വത്തില്‍. പലസ്തീന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്ന യുഎന്‍ ഏജന്‍സി യുനേര്‍വയ്ക്കുള്ള 650 ലക്ഷം ഡോളറിന്റെ സഹായമാണ് നിര്‍ത്തലാക്കിയത്. യുനേര്‍വയുടെ പ്രവര്‍ത്തനം ശരിയായ ദിശയിലല്ല നടക്കുന്നത് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. നടപടി തങ്ങളുടെ ജനതയെ അപമാനിക്കുന്നതിനു തുല്യമാണെന്ന് പലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് …
സ്വന്തം ലേഖകന്‍: വിശ്വാസികളുടെ എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് നെതര്‍ലന്‍ഡ്‌സില്‍ വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം റദ്ദാക്കി. ഈ വര്‍ഷം നവംബറില്‍ നടത്താന്‍ പദ്ധതിയിട്ട വിവാദ പ്രവാചക കാര്‍ട്ടൂണ്‍ മത്സരം ഉപേക്ഷിച്ചതായി തീവ്ര വലതുപക്ഷ എം.പിയായ ഗീര്‍റ്റ് വില്‍ഡേഴ്‌സാണ് അറിയിച്ചത്. കാര്‍ട്ടൂണ്‍ മത്സരത്തിനെതിരായി പാക് സെനറ്റ് പ്രമേയം പാസാക്കിയിരുന്നു. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ പരിഗണിച്ചാണ് മത്സരം ഉപേക്ഷിച്ചതെന്നും …
സ്വന്തം ലേഖകന്‍: കൈക്കൂലി ആരോപണത്തില്‍ കുടുങ്ങി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഭാര്യ സാറ നെതന്യാഹു. ടെല്‍ അവീവ് മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രധാനമന്ത്രി കൂടി ഉള്‍പ്പെടുന്ന കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സാറയ്‌ക്കെതിരെയും പോലീസ് കൈക്കൂലി ആരോപണം ഉന്നയിച്ചിരിക്കുന്നത്. സാറയുടെ അഭിഭാഷകര്‍ ഇവര്‍ക്കെതിരെയുള്ള ആരോപണം കോടതിയില്‍ നിഷേധിച്ചു. സാറ കോഴക്കേസില്‍ പങ്കാളിയല്ലെന്ന് കോടതിയെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ …