1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന
യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന
സ്വന്തം ലേഖകന്‍: യൂറോപ്പില്‍ അഞ്ചാം പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനയെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ആറു മാസത്തിനിടെ 37 പേര്‍ അഞ്ചാം പനി പിടിച്ച് മരിച്ചെന്ന് ലോകാരോഗ്യസംഘടന റിപ്പോര്‍ട്ട് ചെയ്തു. 41,000ലേറെ പേര്‍ക്ക് പനി ബാധിച്ചു. സെര്‍ബിയയിലും യുക്രെയ്‌നിലുമാണ് കൂടുതല്‍ പേര്‍ക്കു രോഗം കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ മാത്രം 807 കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞവര്‍ഷം …
വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു
വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു
സ്വന്തം ലേഖകന്‍: വടക്കന്‍ അഫ്ഗാനിസ്താനില്‍ താലിബാന്‍ തട്ടിക്കൊണ്ടുപോയ 149 പേരെ രക്ഷിച്ചു; ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള പോരാട്ടം തുടരുന്നു. കുന്ദൂസ് പ്രവിശ്യയിലാണ് ബസുകള്‍ ആക്രമിച്ച താലിബാന്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 150 ലേറെ ആളുകളെ തട്ടിക്കൊണ്ടു പോയത്. തിങ്കളാഴ്ച രാവിലെ ഖാന്‍ അബാദ് ജില്ലയില്‍ മൂന്നു ബസുകള്‍ തടത്തുനിര്‍ത്തിയായിരുന്നു ആളുകളെ തടവിലാക്കിയതെന്ന് പ്രവിശ്യ കൗണ്‍സില്‍ മേധാവി മുഹമ്മദ് യൂസുഫ് …
ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; യൂറോപ്പ് നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു
ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; യൂറോപ്പ് നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു
സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണിയില്‍നിന്ന് കരകയറുന്നു; ഇയു നല്‍കിയ 7080 കോടി ഡോളറിന്റെ വായ്പ തിരിച്ചടച്ചു. മൂന്നു വര്‍ഷത്തെ കാലാവധിയില്‍ യൂറോസോണ്‍ രാജ്യങ്ങള്‍ 7080 കോടി ഡോളറിന്റെ വായ്പ സഹായമാണ് ഗ്രീസിന് നല്‍കിയത്. ആഗോള സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും വലിയ വായ്പ പദ്ധതിയാണിത്. പൊതു ധനവിനിയോഗം കുറച്ചാണ് ഗ്രീസ് വായ്പ തിരിച്ചടിച്ചത്. ചെലവുചുരുക്കല്‍ ഭാവിയിലും തുടരും. …
കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍
കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍
സ്വന്തം ലേഖകന്‍: കറന്‍സി പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന തുര്‍ക്കിയെ രക്ഷപ്പെടുത്താന്‍ പുതിയ കരാറുമായി ഖത്തര്‍. കറന്‍സി കൈമാറ്റവുമായി ബന്ധപ്പെട്ട് തുര്‍ക്കിയുടെയും ഖത്തറിന്റെയും കേന്ദ്രബാങ്കുകള്‍ കരാറില്‍ ഒപ്പുവെച്ചു. യു.എസ് ഉപേരാധം സൃഷ്ടിച്ച പ്രതിസന്ധിയില്‍ തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യമിടിഞ്ഞ സാഹചര്യത്തിലാണ് ഖത്തര്‍ സഹായഹസ്തവുമായെത്തിയത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാനും ധാരണയായി. പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ തുര്‍ക്കിയില്‍ 300 കോടി …
പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 21 അംഗങ്ങള്‍
പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 21 അംഗങ്ങള്‍
സ്വന്തം ലേഖകന്‍: പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ മന്ത്രിസഭയില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ 21 അംഗങ്ങള്‍. പരിചയസമ്പന്നര്‍ക്ക് പ്രാമുഖ്യംനല്‍കി പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ 21അംഗ മന്ത്രിസഭ പ്രഖ്യാപിച്ചു. പുതിയ മന്ത്രിസഭ തിങ്കളാഴ്ച അധികാരമേല്‍ക്കുമെന്നാണ് കരുതുന്നത്. 16പേര്‍ മന്ത്രിമാരായും മറ്റുള്ളവര്‍ മന്ത്രിപദവിയുള്ള ഉപദേശകരായുമാണ് സത്യപ്രതിജ്ഞ ചെയ്യുക. പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് വക്താവ് ഫവാദ് ചൗധരിയാണ് മന്ത്രിസഭാംഗങ്ങളുടെ പട്ടിക …
കേരളത്തിന് കൈത്താങ്ങുമായി ഖത്തറും; 35 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍
കേരളത്തിന് കൈത്താങ്ങുമായി ഖത്തറും; 35 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍
സ്വന്തം ലേഖകന്‍: കേരളത്തിന് കൈത്താങ്ങുമായി ഖത്തറും; 35 കോടി രൂപ നല്‍കുമെന്ന് ഖത്തര്‍ അമീര്‍. വലയുന്നവരുടെ പുനരധിവാസത്തിനായി ഖത്തര്‍ ഭരണകൂടം 35 കോടി ഇന്ത്യന്‍ രൂപ സംസ്ഥാനത്തിന് സഹായധനമായി നല്‍കും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. കഴിഞ്ഞ ദിവസം സംഭവത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് രാഷ്ട്രപതി രാംനാഥ് …
ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സഹായം അയക്കാം
ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സഹായം അയക്കാം
സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സഹായം അയക്കാം. ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം …
‘കൂടെ ഞാനുമുണ്ട്,’ കേളത്തിന് പിന്തുണയും സഹായവും നല്‍കാന്‍ ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പയുടെ ആഹ്വാനം
‘കൂടെ ഞാനുമുണ്ട്,’ കേളത്തിന് പിന്തുണയും സഹായവും നല്‍കാന്‍ ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പയുടെ ആഹ്വാനം
സ്വന്തം ലേഖകന്‍: ‘കൂടെ ഞാനുമുണ്ട്,’ കേളത്തിന് പിന്തുണയും സഹായവും നല്‍കാന്‍ ലോക രാഷ്ട്രങ്ങളോട് മാര്‍പാപ്പയുടെ ആഹ്വാനം. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സംഘടനകളുടെയും കൂടെ താനുമുണ്ട്. മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് വത്തിക്കാനില്‍ മാര്‍പാപ്പ പ്രതികരിച്ചത്. ‘സര്‍ക്കാരിന്റെയും …
പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ; യുഎന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും വാഗ്ദാനം
പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ; യുഎന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും വാഗ്ദാനം
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ കേരളത്തിന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ; യുഎന്‍ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്നും വാഗ്ദാനം. പ്രളയത്തിനിരയായവരുടെ പുനരധിവാസത്തിന് സന്നദ്ധയുമായി യുഎന്‍. ഇന്ത്യയിലെ യുഎന്‍ റസിഡന്റ് കമ്മിഷണര്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ഇമെയില്‍ അയച്ചു. സര്‍ക്കാര്‍ സമ്മതം അറിയിച്ചാല്‍ യുഎന്‍ സംഘം ഉടന്‍ കേരളത്തിലെത്തും. അതേസമയം, ഐക്യരാഷ്ട്രസഭയുടെ ഇടപെടലാവശ്യപ്പെട്ട് ഓണ്‍ലൈനില്‍ രാജ്യാന്ത്ര തലത്തിലുള്ള രണ്ട് ലക്ഷം മലയാളികള്‍ ചേര്‍ന്ന് …
ദുരിത ബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; 25 ടണ്‍ അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്
ദുരിത ബാധിതര്‍ക്ക് സ്‌നേഹസ്പര്‍ശവുമായി യുകെ മലയാളികള്‍; 25 ടണ്‍ അവശ്യ സാധനങ്ങളുമായി യുക്മ കേരളത്തിലേക്ക്
ലണ്ടന്‍ : യുക്മയുടെ ആഭിമുഖ്യത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുന്നതിനായി അവശ്യ വസ്തുക്കള്‍ യുകെയില്‍ എല്ലാ സ്ഥലത്തുനിന്നും സമാഹരിച്ചുകൊണ്ട് നാട്ടിലേക്ക് കയറ്റി അയക്കുന്നു. 25 ടണ്‍ സാധനങ്ങള്‍ അയക്കുവാനാണു ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അവശ്യ വസ്തുക്കളും ഭക്ഷണ സാധനങ്ങളും മറ്റും ഇപ്പോള്‍ ലഭ്യമാണെങ്കിലും രക്ഷാ ക്യാമ്പുകളില്‍ നിന്നും തിരികെ ഭവനത്തിലെത്തുമ്പോള്‍ …