സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടി സെപ്റ്റംബറില്‍ പ്യോഗ്യാംഗില്‍; ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും പങ്കെടുക്കും. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങള്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്. അടുത്തമാസം ചര്‍ച്ച എന്നല്ലാതെ കൃത്യമായ തീയതിയോ അജന്‍ഡയോ വ്യക്തമാക്കാന്‍ പ്രതിനിധി സംഘങ്ങള്‍ തയാറായില്ല. …
സ്വന്തം ലേഖകന്‍: യുഎസ് അതിര്‍ത്തിയില്‍ അനധികൃത കുടിയേറ്റ വേട്ട തുടരുന്നു; ഇന്ത്യക്കാരുള്‍പ്പെടെ 100 പേര് പിടിയില്‍. മെക്സിക്കോ, യുഎസ് അതിര്‍ത്തി പ്രദേശങ്ങളില്‍ അമേരിക്കന്‍ കുടിയേറ്റ നിയമം ലംഘിച്ച് താമസിക്കുന്നവരെയാണ് ഫെഡറല്‍ ഓഫീസര്‍മാര്‍ അറസ്റ്റു ചെയ്തത്. ഹൂസ്റ്റണ്‍ ഏരിയയില്‍ നിന്നുമാത്രം 45 കുടിയേറ്റക്കാരാണ് പിടിയിലായത്. കഴിഞ്ഞ അഞ്ചുദിവസമായി അതിര്‍ത്തി പ്രദേശങ്ങളില്‍ യു.എസ് എമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്സ്മന്റെ് ഉദ്യോഗസ്ഥര്‍ …
സ്വന്തം ലേഖകന്‍: ലിറയുടെ മൂല്യം കുത്തനെ താഴോട്ട്; തുര്‍ക്കിയില്‍ കറന്‍സി പ്രതിസന്ധി രൂക്ഷമാകുന്നു. ഡോളറുമായി വിനിമയത്തില്‍ തുര്‍ക്കി നാണയമായ ലിറ കുത്തനെ വീണതോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തിരക്കിട്ട നീക്കവുമായി ഉര്ദുഗാന് സര്‍ക്കാര്‍. ഡോളറുമായുള്ള വിനിമയത്തില്‍ തിങ്കളാഴ്ച മാത്രം ഏഴു ശതമാനം മൂല്യമാണ് തുര്‍ക്കിയുടെ നാണയമായ ലിറയ്ക്ക് നഷ്ടമായത്. ലിറയുടെ വന്‍വീഴ്ച ഒഴിവാക്കാന്‍ തുര്‍ക്കി സെന്‍ട്രല്‍ …
സ്വന്തം ലേഖകന്‍: പുതുതലമുറ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഇറാന്. ഹ്രസ്വ ദൂര ഫത്തോ മോബിന് മിസൈലാണ് പരീക്ഷിച്ചത്. ഇറാന് പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹട്ടാമിയാണ് തിങ്കളാഴ്ച മിസൈല്‍ പരീക്ഷിച്ച വിവരം പുറത്തുവിട്ടത്. ഇറാന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതാണ് പുതിയ മിസൈലെന്ന് പ്രതിരോധമന്ത്രി പറഞ്ഞു.ഫത്തോ മോബിന് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നെന്ന് സ്റ്റേറ്റ് ടിവി അറിയിച്ചു. അതേസമയം അമേരിക്കയെ …
സ്വന്തം ലേഖകന്‍: ഉപഭോക്താക്കളുടെ ലൊക്കേഷന്‍ വിവരങ്ങള്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നതായി കണ്ടെത്തല്‍. ഫോണിന്റെ പ്രൈവസി സെറ്റിങ്സില്‍ ഇതിനെതിരെയുള്ള ഓപ്ഷന് തുടര്‍ന്നാലും പല ഗൂഗിള്‍ സേവന ആപ്പുകളും ഉപയോക്താവിന്റെ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നു പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല ഗവേഷകരാണ് കണ്ടെത്തിയത്. ഗൂഗിള്‍ മാപ് ഉപയോഗിക്കുമ്പോഴും കാലാവസ്ഥാ വിവരങ്ങള്‍ വായിക്കുമ്പോഴും, എന്തിന് ഒരു സെര്‍ച്ച് നടത്തുമ്പോള്‍ പോലും ഉപയോക്താവിന്റെ ലൊക്കേഷന്‍ കൃത്യമായി …
സ്വന്തം ലേഖകന്‍: റുമേനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം തിളക്കുന്നു; ആയിരങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍. സാമൂഹ്യ സുരക്ഷ, നികുതി, പെന്ഷന് തുടങ്ങിയ വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കണമെന്നും വേണ്ട മാറ്റങ്ങള്‍ വരുത്തണമെന്നും ആവശ്യപ്പെട്ടാണ് റുമേനിയയില്‍ പ്രതിഷേധം തുടരുന്നത്. ഞായറാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. റുമേനിയന്‍ ദേശീയ പതാകയുമേന്തി നടത്തിയ റാലി വെള്ളായാഴ്ചത്തേതില് നിന്ന് വ്യത്യസ്തമായി …
സ്വന്തം ലേഖകന്‍: നോ മാന്‍സ് ലാന്‍ഡില്‍ കുടുങ്ങിയ റോഹിഗ്യന്‍ മുസ്ലീങ്ങള്‍ക്കുള്ള സഹായം നിര്‍ത്തിവക്കണമെന്ന് ബംഗ്ലാദേശിനോട് മ്യാന്മര്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ ഒറ്റപ്പെട്ടുപോയ ആറായിരത്തോളം റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കുന്നത് നിര്‍ത്തിവെക്കണമെന്ന് ബംഗ്ലാദേശിനോട് മ്യാന്മര്. മ്യാന്മറിലെ സൈനിക നടപടിയെ ഭയന്ന് രാജ്യം വിട്ടവരില്പെട്ട ഒരു സംഘത്തിന് ബംഗ്ലാദേശിലും പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിനു രണ്ടിനുമിടയില്‍ വിജനമായ ഭൂപ്രദേശത്ത് കുടുങ്ങിയതിനെ തുടര്‍ന്ന് …
സ്വന്തം ലേഖകന്‍: സൂര്യനെ തൊടാന്‍ നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്; വിക്ഷേപണം വിജയം. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്. ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 3.31നാണ് പര്യവേക്ഷണ വാഹനം കുതിച്ചുയര്‍ന്നത്. മനുഷ്യ ചരിത്രത്തിലാദ്യമായി ഒരു നക്ഷത്രത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിനായി ഒരുക്കിയ ദൗത്യത്തിന് 1.5 ബില്യണ്‍ ഡോളറാണ് ചിലവ്. സൂര്യന്റെ അന്തരീക്ഷമായ കൊറോണയുടെ രഹസ്യങ്ങളേക്കുറിച്ച് …
സ്വന്തം ലേഖകന്‍: റഫാല്‍ വിമാന ഇടപാട്; ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് റിലയന്‍സ്; കരാര്‍ ലഭിച്ചത് വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്ന്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുഴുവനും അസത്യങ്ങളാണെന്നും അനില്‍ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഡിഫന്‍സ് കമ്പനി മറുപടി നല്കി. വിമാന നിര്‍മാണക്കമ്പനിയായ ഡാസോളില്‍ നിന്നാണ് തങ്ങള്‍ക്കു കരാര്‍ ലഭിച്ചിരിക്കുന്നതെന്നും പ്രതിരോധ മന്ത്രാലയത്തില്‍ നിന്നല്ലെന്നും വിദേശ കമ്പനികള്‍ ഇന്ത്യയിലെ …
സ്വന്തം ലേഖകന്‍: ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്സ് എയര്‍ലൈന്‍സ്; തിരുവന്തപുരത്തേക്കും കൊച്ചിയിലേക്കും കുറഞ്ഞ നിരക്കില്‍ പറക്കാം. ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള 70 രാജ്യാന്തര കേന്ദ്രങ്ങളിലേക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് ലഭ്യമാകും. ഈ മാസം 20 വരെയാണ് ബുക്കിങ്ങ് സൗകര്യം. സെപ്റ്റംബര്‍ ഒന്നിനും 2019 …