സ്വന്തം ലേഖകന്‍: സൗദി, കാനഡ നയതന്ത്ര ബന്ധം ഉലയുന്നു; സൗദിയ്ക്ക് പിന്തുണയുമായി അറബ് രാജ്യങ്ങള്‍. ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടു എന്ന് കാണിച്ച് കാനഡയ്‌ക്കെതിരെ സൗദി അറേബ്യ കൈക്കൊണ്ട നടപടിയെ പിന്തുണച്ച് കൂടുതല്‍ അറബ് രാജ്യങ്ങള്‍ രംഗത്തെത്തി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലാണ് കാനഡയുടെ പ്രവൃത്തിയെന്ന് യുഎഇയും അറബ് ലീഗും വ്യക്തമാക്കി. മനുഷ്യാവകാശ പ്രവര്‍ത്തകന്റെ ജയില്‍മോചനവുമായി ബന്ധപ്പെട്ട് …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ രാസായുധ ആക്രമണത്തിന്റെ പേരില്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ നിയമവിരുദ്ധമെന്ന് റഷ്യ. പുതിയ ഉപരോധം അസ്വീകാര്യവുമാണെന്ന് തുറന്നടിച്ച റഷ്യ പക്ഷേ, യുഎസുമായി ക്രിയാത്മകമായ ബന്ധം ഉണ്ടാക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രീപലിനും മകള്‍ യുലിയയ്ക്കും നേരെ മാര്‍ച്ച് നാലിനു തെക്കന്‍ ബ്രിട്ടനിലാണ് രാസായുധാക്രമണമുണ്ടായത്. ഗുരുതരമായ പരുക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. …
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; മരണം 319; ഭീതി പരത്തി വീണ്ടും ഭൂമി കുലുങ്ങി. ലൊംബോക്ക് ദ്വീപിലുണ്ടായ ഭൂചലനങ്ങളില്‍ മരണം 319 ആയി. മരണസംഖ്യയെക്കുറിച്ചും നാശനഷ്ടങ്ങളെക്കുറിച്ചും വ്യത്യസ്ത കണക്കുകള്‍ പുറത്തുവരുന്നതിനിടെയാണ് ഉന്നതതല യോഗത്തിനു ശേഷം ആഭ്യന്തരസുരക്ഷാ മന്ത്രി വിറാന്റോ ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിനു പിന്നാലെ രണ്ടു തുടര്‍ചലനങ്ങള്‍ …
സ്വന്തം ലേഖകന്‍: ഗ്രീന്‍ കാര്‍ഡുകളുടെ എണ്ണം വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കടുത്ത നടപടികളിലേക്ക്. അമേരിക്കയില്‍ നിയമാനുസൃത കുടിയേറ്റത്തിനും സ്ഥിരതാമസത്തിനും പൗരത്വം ലഭിക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്താനാണ് നടപടികളിലൂടെ ലക്ഷ്യമിടുന്നത്. നിയമാനുസൃത കുടിയേറ്റത്തിന്റെ നിബന്ധനകള്‍ കടുപ്പമാക്കി ഗ്രീന്‍ കാര്‍ഡുകളും പൗരത്വവും വെട്ടിക്കുറയ്ക്കാനാണ് ട്രംപിന്റെ നീക്കം. നിയമാനുസൃതമായ കുടിയേറ്റം ഓരോ വര്‍ഷവും കുറച്ചുകൊണ്ടുവരിക എന്ന വൈറ്റ് ഹൗസ് അഡ്വൈസര്‍ സ്റ്റീഫന്‍ …
സ്വന്തം ലേഖകന്‍: വരും വര്‍ഷങ്ങളില്‍ ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ച ഇന്ത്യയുടെ കരുത്തിലെന്ന് ഐ എം എഫ്. അടുത്ത മൂന്നു ദശാബ്ദങ്ങളില്‍ ആഗോള സമ്പദ്ഘടനയില്‍ നേരത്തെ ചൈനയ്ക്കുണ്ടായിരുന്ന സ്ഥാനമായിരിക്കും ഇന്ത്യയ്‌ക്കെന്നും ലോക സമ്പദ്ഘടനയുടെ വളര്‍ച്ച ഇന്ത്യയുടെ വളര്‍ച്ചയെ ആശ്രയിച്ചിരിക്കുമെന്നും അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.). ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ 15 ശതമാനവും സംഭാവന ചെയ്യുന്നത് ഇപ്പോള്‍ ഇന്ത്യയാണെന്ന് …
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 131 ആയി; കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു. കഴിഞ്ഞയാഴ്ച 6.9 തീവ്രതയുള്ള ഭൂകമ്പമാണ് ലൊംബോക്ക് ദ്വീപില്‍ ഉണ്ടായത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ നിന്ന് ഇന്നലെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍ പേര്‍ ഇനിയും കുടുങ്ങിക്കിടപ്പുണ്ടെന്നാണു സംശയം. തിരച്ചില്‍ തുടരുകയാണ്. പലചരക്കുകടയുടെ അടിയില്‍ നിന്ന് കഴിഞ്ഞ ദിവസം ഒരു സ്ത്രീയെ രക്ഷിച്ചു. ലൊംബോക്കിലെ …
സ്വന്തം ലേഖകന്‍: യുഎസ് കോണ്‍ഗ്രസിലെത്തുന്ന ചരിത്രത്തിലെ ആദ്യ മുസ്ലീം വനിതയാകാന്‍ റഷീദ ട്‌ലേബ്. നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡമോക്രാറ്റ് പ്രൈമറി വിജയിച്ച റഷീദ ട്‌ലേബ് അപൂര്‍വ നേട്ടത്തിനു തൊട്ടടുത്തെത്തി. പതിറ്റാണ്ടുകളായി ഡമോക്രാറ്റുകളുടെ കയ്യിലുള്ള സീറ്റിലേക്കു മല്‍സരിക്കാന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ റഷീദയുടെ കോണ്‍ഗ്രസ് പ്രവേശനം സുഖമമാകുകയും ചെയ്തു. 1965 മുതല്‍ മിഷിഗന്‍ പതിമൂന്നാം ഡിസ്ട്രിക്ട് പ്രതിനിധിയായിരുന്ന ഡമോക്രാറ്റുകാരന്‍ ജോണ്‍ …
സ്വന്തം ലേഖകന്‍: കുവൈറ്റില്‍ അനധികൃത താമസക്കാര്‍ക്കായി മിന്നല്‍ പരിശോധന; മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിടിയില്‍. നിയമലംഘകരെ കണ്ടെത്താനായി കുവൈറ്റില്‍ തുടരുന്ന മിന്നല്‍ പരിശോധനയില്‍ അംഖാറയില്‍ നിന്നും 1024 പേര്‍ പിടിയിലായി. റെയ്ഡില്‍ 43 പിടികിട്ടാ പുള്ളികളും സ്‌പോണ്‍സറില്‍ നിന്നും ഒളിച്ചോടിയ മലയാളികളടക്കം നിരവധി പേരും അറസ്റ്റിലായതായി റിപ്പോര്‍ട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്റ്റനന്റ് …
സ്വന്തം ലേഖകന്‍: ഒരു ശതമാനം ശമ്പള വര്‍ദ്ധനവ് തള്ളിക്കളഞ്ഞ് സമരത്തിനൊരുങ്ങി ജൂനിയര്‍ ഡോക്ടര്‍മാര്‍; എന്‍എച്ച്എസില്‍ പുതിയ പ്രതിസന്ധിയ്ക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ മാസം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അനുവദിച്ച 1 ശതമാനം ശമ്പള വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സമരത്തിന് ഒരുങ്ങുകയാണ് ഡോക്ടര്‍മാരുടെ യൂണിയനായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ അംഗങ്ങളുടെ അഭിപ്രായം ശേഖരിക്കുന്നതിന്റെ ഭാഗമായി ബിഎംഎയുടെ ജൂനിയര്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയ്ക്കുമേല്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് പാക് പ്രതിരോധമന്ത്രിയാകുമെന്ന് സൂചന. ഇന്ത്യയിലെ ജനവാസകേന്ദ്രങ്ങളില്‍ അണ്വായുധം പ്രയോഗിക്കണമെന്ന് ആവശ്യപ്പെട്ട വനിതാ രാഷ്ട്രീയ നേതാവ് ഷിരിന്‍ മസാരിയെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതിരോധമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശീയ അസംബ്ലിയിലേക്കു തെരഞ്ഞെടുക്കപ്പെട്ട മസാരി ഇമ്രാന്റെ തെഹ്‌രിക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ …