സ്വന്തം ലേഖകന്‍: ഇറാനെതിരായ ഉപരോധങ്ങള്‍ പുനഃസ്ഥാപിച്ചതായി ട്രംപ് ഭരണകൂടം; ലംഘിക്കുന്നവര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഇറാനിലെ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സൈക്കോളജിക്കല്‍ യുദ്ധതന്ത്രമാണു യുഎസ് പ്രയോഗിക്കുന്നതെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി പ്രതികരിച്ചു. ഉപരോധം അംഗീകരിക്കില്ലെന്നു യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇറാനുമായി ഇടപാടു നടത്തുന്നതിന്റെ പേരില്‍ യൂറോപ്യന്‍ കന്പനികള്‍ യുഎസിന്റെ നടപടികള്‍ നേരിടേണ്ടിവന്നാല്‍ സംരക്ഷണം …
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ ഭൂകമ്പം; മരണം 100 കവിഞ്ഞു; 20,000 ത്തോളം പേര്‍ ഭവനരഹിതരായി. ഞായറാഴ്ചയുണ്ടായ ഭൂകന്പത്തില്‍ മരിച്ചവരുടെ എണ്ണം നൂറിനു മുകളിലായതായി അധികൃതര്‍ അറിയിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെ നടത്തിയ തെരച്ചിലിലാണു കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അതിനിടെ, അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഒരു യുവതിയെ ജീവനോടെ രക്ഷപ്പെടുത്താനായതു ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സന്തോഷവാര്‍ത്തയായി. വിനോദസഞ്ചാര കേന്ദ്രങ്ങളായ ലൊംബോക്, ബാലി ദ്വീപുകളിലാണ് ഭൂകന്പമുണ്ടായത്. 6.9 …
സ്വന്തം ലേഖകന്‍: വെനസ്വേല രാഷ്ടീയ പ്രതിസന്ധിയിലേക്കെന്ന് സൂചന; അഭയാര്‍ഥി പ്രവാഹം രൂക്ഷമായതിനെ തുടര്‍ന്ന് ബ്രസീല്‍ അതിര്‍ത്തി അടച്ചു. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികള്‍ അലട്ടുന്ന വെനസ്വേലയില്‍ നിന്നുമുള്ള വന്‍ കുടിയേറ്റം തടയാന്‍ വടക്ക് ഭാഗത്തുള്ള അതിര്‍ത്തി അടച്ച് ബ്രസീല്‍. ഫെഡറല്‍ ജഡ്ജിയുടെ തീരുമാനപ്രകാരമാണ് നടപടി. രണ്ട് വര്‍ഷത്തോളമായി വെനസ്വേലയില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ രാജ്യം വിട്ട് അഭയം തേടാനെത്തുന്നത് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ യൂറോപ്യന്‍ യൂണിയന് നിരുത്തരവാദിപരമായ സമീപനം; വീണ്ടും നോ ഡീല്‍ ബ്രെക്‌സിറ്റിന്റെ സൂചന നല്‍കി ബ്രിട്ടീഷ് ട്രേഡ് സെക്രട്ടറി. ബ്രിട്ടന്റെ അന്താരാഷ്ട്ര ട്രേഡ് സെക്രട്ടറി ലിയാം ഫോക്‌സാണ് ബ്രെക്‌സിറ്റില്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടന്‍ പുറത്തേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. 2019 മാര്‍ച്ചില്‍ ബ്രിട്ടന്‍ ഇയു വിടുന്നതോടെ വ്യാപാര …
സ്വന്തം ലേഖകന്‍: പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഏഴു ശതമാനം ഇളവുമായി ഒമാന്‍ എയര്‍. നോര്‍ക്ക റൂട്ട്‌സ് ഒമാന്‍ എയറുമായി ചേര്‍ന്ന് നോര്‍ക്ക ഫെയര്‍ എന്ന പേരില്‍ നടത്തുന്ന പദ്ധതി പ്രകാരം ഇന്ത്യയില്‍നിന്നു വിദേശത്തേക്കും തിരിച്ചും ഒമാന്‍ എയര്‍ലൈന്‍സില്‍ യാത്ര ചെയ്യുന്ന പ്രവാസി മലയാളികള്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇനി ഏഴു ശതമാനം ഇളവ് ലഭിക്കും. പ്രവാസി …
സ്വന്തം ലേഖകന്‍: വെനിസ്വേലന്‍ പ്രസിഡന്റിനു നേരെ വധശ്രമം; ആറു പേര്‍ അറസ്റ്റില്‍; പിന്നില്‍ യുഎസും കൊളംബിയയുമെന്ന് വെനിസ്വേല. പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു നേരെ ഡ്രോണ്‍ ഉപയോഗിച്ചുണ്ടായ വധശ്രമക്കേസില്‍ ആറു പേര്‍ അറസ്റ്റില്‍. 2017ല്‍ പട്ടാള കേന്ദ്രത്തിലുണ്ടായ ആക്രമണത്തിലെ പ്രതിയാണ് ഇവരില്‍ ഒരാളെന്നും മറ്റൊരാള്‍ 2014ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രകടനങ്ങളില്‍ പങ്കെടുത്തിട്ടുള്ളയാളാണെന്നും ആഭ്യന്തരമന്ത്രി നെസ്റ്റര്‍ റെവറോള്‍ അറിയിച്ചു. …
സ്വന്തം ലേഖകന്‍: ഇന്തൊനീഷ്യയിലെ ഭൂകമ്പം; മരണം 98 ആയി; ഇരുപതിനായിരത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. വിനോദസഞ്ചാര ദ്വീപായ ലോംബോക്കില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഭൂചലനത്തിലെ മരണസംഖ്യ 98 ആയി ഉയര്‍ന്നു. ആയിരക്കണക്കിനു കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു. 200 പേര്‍ക്കു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ഇരുപതിനായിരത്തോളം പ്രദേശവാസികളെ ഒഴിപ്പിച്ചു. 6.9 തീവ്രത …
സ്വന്തം ലേഖകന്‍: പൊതുമാപ്പ് കാലയളവില്‍ യുഎഇ വിടുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യ ഔട്ട് പാസ്. ഔട്ട് പാസ് ഫീസായ 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായ ഒന്‍പതു ദിര്‍ഹവും ഇനി ഈടാക്കില്ലെന്നും പൊതുമാപ്പ് കാലാവധി തീരുന്ന ഒക്ടോബര്‍ 31 വരെയാണ് സൗജന്യമായി ഔട്ട് പാസ് നല്‍കുകയെന്നും ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു. പൊതുമാപ്പ് അപേക്ഷകര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യമെന്നും …
സ്വന്തം ലേഖകന്‍: യുകെയിലെ ഒമ്പത് വയസുകാരനായ ഇന്ത്യന്‍ ചെസ് താരവും കുടുംബവും നാടുകടത്തല്‍ ഭീഷണിയില്‍; വിസ പുതുക്കാനുള്ള അപേക്ഷ ഹോം ഓഫീസ് നിരസിച്ചു. 2012 മുതല്‍ യുകെയില്‍ ജോലി ചെയ്ത് ജീവിക്കുന്ന ഇന്ത്യക്കാരന്‍ ജിതേന്ദ്ര സിംഗും കുടുംബവുമാണ് വിസ കാലാവധി കഴിയാറായതിനെ തുടര്‍ന്ന് നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഈ സെപ്റ്റംബറില്‍ ജിതേന്ദ്രന്റെ വിസയുടെ കാലാവധി തീരും. …
സ്വന്തം ലേഖകന്‍: ചുട്ടുപൊള്ളി യൂറോപ്പ്; ഏറ്റവും ചൂട് സ്‌പെയിനിലും പോര്‍ച്ചുഗലിലും; ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തനം നിര്‍ത്തി. ചൂടിനു പിന്നാലെയെത്തിയ കാട്ടുതീയും സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, സ്വീഡന്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളെ വലയ്ക്കുകയാണ്. സ്‌പെയിനും പോര്‍ച്ചുഗലുമാണ് അസഹ്യമായ ചൂടു നേരിടുന്നത്. പോര്‍ച്ചുഗലിലെ എട്ടു സ്ഥലങ്ങള്‍ താപനില റിക്കാര്‍ഡുകള്‍ ഭേദിച്ചു. 47 ഡിഗ്രി സെല്‍ഷസാണ് ചില സ്ഥലങ്ങളില്‍ …