സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണം 82 ആയി; സുനാമി മുന്നറിയിപ്പ്. ഇന്‍ഡോനീഷ്യയിലെ ലോംബോക് ദ്വീപില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഭൂകമ്പത്തില്‍ 82 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി പേര്‍ക്ക് പരിക്കേറ്റു. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നതിനാല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങള്‍ സമീപ ദ്വീപായ ബാലിയിലും …
സ്വന്തം ലേഖകന്‍: ബംഗ്ലാദേശില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആളിപ്പടരുന്നു; ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി തെരുവില്‍. റോഡ് സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ എട്ടാം ദിവസമായ ഞായറാഴ്ച ആയിരക്കണക്കിന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ നഗരത്തിലെത്തി. വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസും ലാത്തിച്ചാര്‍ജും നടത്തിയത് സംഘര്‍ഷത്തിന് കാരണമായി. സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിച്ച കുറ്റത്തിന് അമേരിക്കയില്‍ ഇന്ത്യക്കാരന് ജയില്‍വാസം. പ്രായ പൂര്‍ത്തിയാവാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും കൈവശം വെച്ചതിന് പിറ്റ്‌സ്ബര്‍ഗിലെ ഫെഡറല്‍ കോടതി അഭിജീത് ദാസ് (28) എന്നയാളെ 52 മാസത്തെ ജയില്‍ ശിക്ഷയ്ക്കാണ് വിധിച്ചത്. നാലു വര്‍ഷം തടവും തുടര്‍ന്ന് പ്രതി 10 വര്‍ഷത്തെ നിരീക്ഷണത്തിലായിരുക്കുമെന്നും വിധിയില്‍ വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: വെനിസ്വേലന്‍ പ്രസിഡന്റിനെതിരെ ഡ്രോണ്‍ ആക്രമണം; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തലസ്ഥാനമായ കറാക്കസില്‍ ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കു നേരെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ആക്രമണമുണ്ടായത്. പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റിന്റെ ജീവനെടുക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്ന് വാര്‍ത്തവിനിമയ വകുപ്പ് മന്ത്രി ജോര്‍ജ് റോഡിഗ്രസ് പറഞ്ഞു. സംഭവത്തില്‍ ഏഴ് പട്ടാളക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും …
സ്വന്തം ലേഖകന്‍: ചാന്ദ്രയാന്‍ 2 വിക്ഷേപണം വൈകിയേക്കും; ബഹിരാകാശ മത്സരത്തില്‍ ഇസ്രയേല്‍ ഇന്ത്യയെ മറികടക്കുമെന്ന് സൂചന. 2018 ഒക്ടോബറില്‍ നിശ്ചയിച്ചിരുന്ന വിക്ഷേപണം സാങ്കേതിക പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് 2019 ഫെബ്രുവരിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചതെന്ന് ബെംഗളൂരുവിലെ യു.ആര്‍. റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.എം. അണ്ണാദുരൈയെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടുചെയ്തു. ചാന്ദ്ര ദൗത്യത്തിലെ കാലതാമസം ഈ രംഗത്ത് ഇന്ത്യയെ ഇസ്രായേല്‍ …
സ്വന്തം ലേഖകന്‍: കടുത്ത പട്ടിണിയിലും ഉത്തര കൊറിയ ആണവപദ്ധതിയുമായി മുന്നോട്ടെന്ന് യുഎന്‍ റിപ്പോര്‍ട്ട്. യുഎന്നിന്റെ കണക്കനുസരിച്ച് ഉത്തര കൊറിയയിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന ഒരു കോടി ജനങ്ങള്‍ പട്ടിണിയിലാണ്. കനത്ത ഉപരോധം മൂലം വലയുന്ന രാജ്യത്തു കഴിഞ്ഞവര്‍ഷം ഭക്ഷ്യോല്‍പാദനവും ഇടിഞ്ഞു. ഉപരോധത്തിന്റെ ഭാഗമായി ബാങ്കിങ്, വ്യാപാര മേഖലകളിലെ വിലക്കുകള്‍ ജീവകാരുണ്യസഹായം എത്തിക്കുന്നതിനു തടസ്സമാകുന്നു. ഉത്തര കൊറിയയിലേക്കു …
സ്വന്തം ലേഖകന്‍: വിലക്കിന്റെ കാലാവധി തീരും മുമ്പേ സ്റ്റാമ്പിങ്ങിനെത്തുന്ന വിസകള്‍ക്കെതിരെ കടുത്ത നടപടിയുമായി സൗദി. സ്‌പോണ്‍സര്‍ ഒളിച്ചോട്ട പരാതി കൊടുത്ത ആളുകളുടെ വിസ സ്റ്റാമ്പിങിന് കൊണ്ടു പോകുന്ന ഇന്ത്യയിലെ ഏജന്റുമാരുടെ കാര്‍ഡുകള്‍ സൗദി കോണ്‍സുലേറ്റ് പിടിച്ചു വെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റീ എന്‍ട്രി, ഫിംഗര്‍ പ്രശ്‌നങ്ങളുള്ളരുടെ വിസ സ്റ്റാമ്പിങ് നടത്താന്‍ ശ്രമിച്ചവരും വെട്ടിലായി. വിലക്ക് കാലാവധിക്ക് മുമ്പേ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ എന്‍ എച്ച് എസ് ആശുപത്രികളിലേക്ക് ദുരൂഹ പാഴ്‌സലുകളില്‍ അജ്ഞാത ദ്രാവകം; രണ്ടുപേര്‍ പിടിയില്‍; രാസായുധ ആക്രമണമെന്ന് സംശയം. ഇരുപത്തിയഞ്ചോളം എന്‍ എച്ച് എസ് ആശുപത്രികളിലാണ് സംശയാസ്പദമായ രീതിയില്‍ പാഴ്‌സലുകളെത്തിയത്. അജ്ഞാത ദ്രാവകമടങ്ങിയ പാക്കറ്റുകളില്‍ ‘ദി സൈപ്രസ് പ്രൊജക്റ്റ്’ എന്നും രേഖപ്പെടുത്തിയിരുന്നു. കൂടാതെ ടെസ്റ്റ് ചെയ്യപ്പെടേണ്ടത് എന്നൊരു കുറിപ്പും പാക്കറ്റിനൊപ്പമുണ്ടായിരുന്നു. തുടര്‍ന്ന് കൗണ്ടര്‍ …
സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞയ്ക്ക് തുരങ്കംവെക്കാന്‍ ഒറ്റക്കെട്ടായി പാക് പ്രതിപക്ഷം; അണിയറ നീക്കങ്ങള്‍ ശക്തമാകുന്നു. പാക് തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി അധികാരത്തിനടുത്തെത്തിയ മുന്‍ ക്രിക്കറ്റര്‍ ഇംറാന്‍ ഖാനെ പുറത്തിരുത്താന്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 272 അംഗസഭയില്‍ 116 സീറ്റുകള്‍ നേടിയാണ് ഇമ്രാന്റെ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പി.ടി.ഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായി …
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പ്രവാസി ഇന്ത്യക്കാരെ അവഗണിച്ചെന്ന് സുഷമ സ്വരാജ്; വിവാദ പ്രസ്താവനയോടെ കസാക്കിസ്താന്‍ സന്ദര്‍ശനത്തിന് തുടക്കം. ജവഹര്‍ലാല്‍ നെഹ്രു മുതല്‍ മന്‍മോഹന്‍സിംഗ് വരെ ഇന്ത്യയുടെ പ്രധാന മന്ത്രിയായ കോണ്‍ഗ്രസ് നേതാക്കളെല്ലാവരും തന്നെ വിദേശ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്നതില്‍ പരാജയപ്പെട്ടെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിജയിച്ചുവെന്നും …