സ്വന്തം ലേഖകന്‍: പാരീസിലെ ഈഫല്‍ ടവര്‍ ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചു പൂട്ടി. പുതിയ ടിക്കറ്റ് പരിഷ്‌കരണങ്ങളുടെ പേരിലാണ് ജീവനക്കാര്‍ പ്രതിഷേധം തുടങ്ങിയത്. ടിക്കറ്റ് പരിഷ്‌കരണങ്ങളില്‍ പ്രതിഷേധിച്ച് ഈഫല്‍ ടവറിലെ ജീവനക്കാര്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഈഫല്‍ ടവറിലേക്കുള്ള കാഴ്ചക്കാരുടെ വരി നീളുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാരുടെ പ്രതിഷേധം. വേനല്‍ക്കാല ടൂറിസ്റ്റ് സീസണിനിടക്കാണ് ഈഫല്‍ ടവര്‍ അടച്ചു …
സ്വന്തം ലേഖകന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ ഉയര്‍ത്തി; 0.75 ശതമാനം വര്‍ധന പ്രവാസികള്‍ക്ക് അധിക ബാധ്യത വരുത്തിയേക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കാണിത്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെട്ടിക്കുറച്ച പലിശ നിരക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രണ്ടു തവണ മാത്രമേ വര്‍ദ്ധിപ്പിച്ചിട്ടുള്ളൂ. യൂറോയ്ക്കും ഡോളറിനുമെതിരെയുള്ള പൗണ്ടിന്റെ കുതിപ്പാണ് പലിശ …
സ്വന്തം ലേഖകന്‍: ഇന്ത്യയിലേയും ബ്രസീലിലേയും പൊതുതിരഞ്ഞെടുപ്പ് ഫലങ്ങള്‍ സ്വാധീനിക്കാന്‍ റഷ്യ ഇടപെടുമെന്ന് മുന്നറിയിപ്പ്. ഇതിനായി ഈ രാജ്യങ്ങളിലെ മാധ്യമങ്ങളേയും സാമൂഹ്യ മാധ്യമങ്ങളേയും റഷ്യ ഉപയോഗിക്കാന്‍ സാധ്യതയുള്ളതായി ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ സാമൂഹ്യമാധ്യമ വിദഗ്ധന്‍ ഫിലിപ്പ്.എന്‍. ഹൊവാര്‍ഡാണ് മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയ വഴി റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന ആരോപണത്തില്‍ യുഎസ് സെനറ്റ് ആന്റ് …
സ്വന്തം ലേഖകന്‍: ‘നന്ദി കിം ജോങ് ഉന്‍’, അമേരിക്കന്‍ സൈനികരുടെ ഭൗതികാവശിഷ്ടങ്ങള്‍ വിട്ടുനല്‍കിയ കിമ്മിന് ട്രംപിന്റെ ട്വീറ്റ്. കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ ശരീരം വിട്ടു നല്‍കുമെന്ന വാക്കുപാലിച്ച കിം ജോങ് ഉന്നിന് നന്ദി അറിയിക്കുകയായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. 195053 കാലഘട്ടത്തില്‍ കൊറിയന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനികരുടെ മൃതശരീരം സ്വദേശത്തേയ്ക്ക് മടക്കി …
സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ലളിതം; വിദേശ നേതാക്കള്‍ക്കും താരങ്ങള്‍ക്കും ക്ഷണമില്ല. പാകിസ്താന്‍ പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വിദേശനേതാക്കള്‍ക്കു ക്ഷണമുണ്ടാകില്ലെന്നു റിപ്പോര്‍ട്ട്. വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നു തീരുമാനമെടുത്തെന്നും എന്നാല്‍ ഇമ്രാന്‍ ഖാന്റെ ഏതാനും ഉറ്റ സുഹൃത്തുക്കള്‍ക്കു ക്ഷണമുണ്ടാകുമെന്നും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) വക്താവ് ഫവാദ് ചൗധരി …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഇന്ത്യ, മലേഷ്യ, മാസിഡോണിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇവര്‍ പ്രശസ്ത ഫ്രഞ്ച് ഭക്ഷണ വിതരണ കമ്പനിയായ സോഡെക്‌സിലെ ഉദ്യോഗസ്ഥരായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന് 39 വയസ്സുണ്ടെന്ന് അറിയിച്ചതല്ലാതെ പേരുവിവരങ്ങളൊന്നും അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍ ജോലിയുടെ ഭാഗമായി യാത്ര ചെയ്തിരുന്ന ഇവരെ …
സ്വന്തം ലേഖകന്‍: യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പിലും ഫേസ്ബുക്ക് വ്യാജന്മാര്‍ ഇടപെടുമെന്ന് മുന്നറിയിപ്പ്; വ്യാജ അക്കൗണ്ടുകള്‍ക്കായി തെരച്ചില്‍. നവംബറില്‍ യുഎസില്‍ നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും തുടങ്ങിയ 32 പേജുകള്‍/അക്കൗണ്ടുകള്‍ നീക്കം ചെയ്തതായി ഫെയ്‌സ്ബുക്ക് അധികൃതര്‍ അറിയിച്ചു. ഡോണള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ട 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫെയ്‌സ്ബുക്കും അതില്‍നിന്നു ചോര്‍ത്തിയ വിവരങ്ങളും …
സ്വന്തം ലേഖകന്‍: ഏഴു വര്‍ഷമായി തുടരുന്ന സിറിയന്‍ യുദ്ധം അവസാന ഘട്ടത്തിലെന്ന് പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. വിമതരെ തുരത്തി അന്തിമവിജയത്തിനരികെയെത്തിയതായും ബശ്ശാര്‍ അവകാശപ്പെട്ടു. 2017ല്‍ ആകെ ഭൂപ്രദേശത്തിന്റെ 17 ശതമാനം മാത്രമായിരുന്നു സൈന്യം കൈവശം വെച്ചിരുന്നത്. വിമതരുടെ ശക്തികേന്ദ്രങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുത്തതോടെ ഇപ്പോഴത് 75 ശതമാനമായിട്ടുണ്ട്. റഷ്യന്‍ പിന്തുണയോടെയാണ് സിറിയന്‍ സൈന്യത്തിന്റെ മുന്നേറ്റം. 2011ലാണ് …
സ്വന്തം ലേഖകന്‍: ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ആമിര്‍ ഖാനും കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണം. പാകിസ്താനിലെ നിയുക്ത പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബോളിവുഡ് താരം ആമിര്‍ ഖാനും മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവിനും സുനില്‍ ഗവാസ്‌കര്‍ക്കും ക്ഷണമുള്ളതായി ഇമ്രാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) ആണ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി …
സ്വന്തം ലേഖകന്‍: മെക്‌സിക്കോ വിമാനാപകടം; കത്തിയമര്‍ന്ന വിമാനത്തില്‍ നിന്ന് 103 യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. എയ്‌റോ മെക്‌സിക്കോയുടെ വിമാനമാണ് മെക്‌സിക്കോയിലെ ദുരങ്കോയില്‍ തീപിടിച്ച് തകര്‍ന്നു വീണത്. യാത്രക്കാരെല്ലാം ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മിക്കവരും കത്തിക്കൊണ്ടിരിക്കുന്ന വിമാനത്തില്‍ നിന്നും സാഹസികമായി രക്ഷപ്പെടുകയാണ് ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനം മുഴുവനായും കത്തിയമര്‍ന്നു. യാത്രക്കാരെല്ലാം രക്ഷപ്പെട്ടെങ്കിലും പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. …