സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ത്രിശങ്കു മന്ത്രിസഭ; ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക്; തെരഞ്ഞെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ പാക്കിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ഏറ്റവും വലിയ ഒറ്റക്കക്ഷിയായതോടെ പാക് സൈന്യത്തിന്റെ ആശീര്‍വാദത്തോടെ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് ഉറപ്പായി. അധികാരമൊഴിയുന്ന പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്–നവാസ് (പിഎംഎല്‍–എന്‍) രണ്ടാമതാണ്. പാര്‍ട്ടി …
സ്വന്തം ലേഖകന്‍: ദേശീയ പതാകകള്‍ക്ക് ഒരേ നിറവും രൂപവും; ഓസ്‌ട്രേലിയ പതാക മാറ്റണമെന്ന് ന്യൂസിലന്‍ഡ്. ഓസ്‌ട്രേലിയ എത്രയും വേഗം പതാക മാറ്റണമെന്നാണ് ന്യൂസീലന്‍ഡിന്റെ ആക്ടിങ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ പീറ്റേഴ്‌സ് ആവശ്യപ്പെട്ടു. സാദൃശ്യം കാരണം തുര്‍ക്കി സന്ദര്‍ശനസമയത്ത് ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ടെന്നും മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് രണ്ട് പതാകകളും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും പീറ്റേഴ്‌സ് പറയുന്നു. ന്യൂസീലന്‍ഡിന്റെ പതാകയുമായി നല്ല സാമ്യമുണ്ടെന്നും …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍ അഭയാര്‍ഥിയെ നാടുകടത്തുന്നതിനെതിരെ വിമാനത്തില്‍ സ്വീഡിഷ് വിദ്യാര്‍ഥിനിയുടെ പ്രതിഷേധം; സ്വീഡനില്‍ നിന്നുള്ള വീഡിയോ വൈറലാകുന്നു. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് വിമാനത്താവളത്തിലാണ് അഫ്ഗാനില്‍നിന്നുള്ള അഭയാര്‍ഥിയെ നാടുകടത്താനുള്ള നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയായ പെണ്‍കുട്ടി വിമാനത്തിനകത്ത് ഒറ്റയാള്‍ സമരം നടത്തിയത്. ഗോഥന്‍ബര്‍ഗ് സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായ എലിന്‍ എര്‍സണും സുഹൃത്തും തുര്‍ക്കിയിലേക്കുള്ള യാത്രക്കാണ് വിമാനത്താവളത്തില്‍ എത്തിയത്. ടിക്കറ്റെടുത്തതിനു ശേഷമാണ് ഇതേ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ പൊതുതെരഞ്ഞെടുപ്പില്‍ ഇന്മ്രാന്‍ ഖാന്റെ പാര്‍ട്ടിയ്ക്ക് മുന്നേറ്റം; തൂക്കുമന്ത്രിസഭയ്ക്ക് സാധ്യത; വ്യാപക അക്രമങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ചിത്രം മിക്കവാറും വ്യക്തമായപ്പോള്‍ ഇംരാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് (പി.ടി.ഐ) 113 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റ കക്ഷിയായി. 47 ശതമാനം പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ 64 …
സ്വന്തം ലേഖകന്‍: ടൊറന്റോ വെടിവയ്പ്പ്; കൊല്ലപ്പെട്ട രണ്ടു പെണ്‍കുട്ടികള്‍ക്ക് നേരെ നിറയൊഴിച്ചത് പാക് വംശജന്‍. രണ്ടു പെണ്‍കുട്ടികളെ വെടിവച്ചുകൊല്ലുകയും 13 പേരെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്തതു പാക്ക് വംശജന്‍ ഫെയ്‌സല്‍ ഹുസൈന്‍ (29) ആണെന്നു പൊലീസ് സ്ഥിരീകരിച്ചു. മനോദൗര്‍ബല്യത്തിനു ചികിത്സയിലായിരുന്ന ഹുസൈന്‍ പലവ്യഞ്ജനക്കടയില്‍ ജോലിക്കാരനായിരുന്നു. ഇതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഗ്രീക്ക് …
സ്വന്തം ലേഖകന്‍: ചൊവ്വയിലുമുണ്ട് ഒളിഞ്ഞിരിക്കുന്ന ഒരു ജലതടാകം; പുതിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍. ചൊവ്വയുടെ ദക്ഷിണധ്രുവത്തിലെ ഹിമമേഖലയില്‍ തടാകത്തിന്റെ തെളിവുകള്‍ കണ്ടെത്തിയെന്നു ശാസ്ത്രജ്ഞ?ര്‍ വെളിപ്പെടുത്തി. ഇറ്റാലിയന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രഫസര്‍ റോബര്‍ട്ടോ ഓറോസിയുടെ നേതൃത്വത്തിലുള്ള സംഘമാണു കണ്ടെത്തല്‍ നടത്തിയത്. ചൊവ്വയുടെ ഉപരിതലത്തിലുള്ള ഹിമമേഖലയ്ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന രീതിയിലാണ് 20 കിലോമീറ്റര്‍ ചുറ്റളവുള്ള തടാകം. ദ്രാവകാവസ്ഥയിലുള്ള ജലം …
സ്വന്തം ലേഖകന്‍: ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി ഓസ്‌ട്രേലിയയില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയില്‍ അക്കൗണ്ടിങ് വിദ്യാര്‍ത്ഥിയായ മൗലിന്‍ റാത്തോഡ് (25) ആണ് മരിച്ചത്. ചൊവ്വാഴ്ച മെല്‍ബണിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കാണപ്പെട്ട മൗലിന്‍ പിന്നീട് ആശുപത്രിയില്‍വെച്ചാണ് മരണപ്പെട്ടത്. സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഡേറ്റിങ് സൈറ്റിലൂടെ പരിചയപ്പെട്ട 19കാരിയെ കാണാനായാണ് മൗലിന്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഉയര്‍ന്ന താപനില തുടരുമ്പോള്‍ കൊമ്പു കോര്‍ത്ത് കാലാവസ്ഥാ, വിനോദസഞ്ചാര വകുപ്പുകള്‍. താപനിലയെക്കുറിച്ച് ആശങ്ക പരത്തുന്ന മുന്നറിയിപ്പുകളാണ് കാലാവസ്ഥാ പ്രവചനക്കാര്‍ നല്‍കുന്നതെന്നാണ് വിനോദസഞ്ചാര വകുപ്പ് അധികൃതരുടെ ആരോപണം. മെറ്റ് ഓഫീസ് കഴിഞ്ഞ ദിവസം ആംബര്‍ ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരുന്നു. ഈ ആഴ്ച ബ്രിട്ടനിലെ താപനില 35 സെല്‍ഷ്യസ് ആകുമെന്നാണ് കരുതുന്നത്. ഇതോടെയാണ് ആരോഗ്യ …
സ്വന്തം ലേഖകന്‍: പാക് പൊതുതെരഞ്ഞെടുപ്പ് ഇന്ന്; സുരക്ഷയൊരുക്കാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസം. 3.70 ലക്ഷം സൈനികരെയാണു രാജ്യമെങ്ങും വിന്യസിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. നാഷനല്‍ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാര്‍ഥികളും നാലു പ്രവിശ്യാ നിയമസഭകളിലേക്കുള്ള 577 സീറ്റുകളിലേക്ക് 8396 സ്ഥാനാര്‍ഥികളും ജനവിധി തേടുന്നു. കനത്ത സുരക്ഷയിലാണ് പോളിങ് …
സ്വന്തം ലേഖകന്‍: ലാവോസിലെ നിര്‍മാണത്തിലിരുന്ന അണക്കെട്ട് പേമാരിയില്‍ തകര്‍ന്നു; നൂറിലേറെപ്പേരെ കാണാതായി. തെക്കുകിഴക്കന്‍ ലാവോസില്‍ നിര്‍മാണത്തിലിരുന്ന അണക്കെട്ട് തകര്‍ന്ന് നൂറിലേറെപ്പേരെ കാണാതാകുകയും ഒട്ടേറെപ്പേര്‍ മരിക്കുകയും ചെയ്തതായി ലാവോസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കംബോഡിയന്‍ അതിര്‍ത്തിയിലെ അറ്റാപ്പൂ പ്രവിശ്യയില്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മാണത്തിലിരുന്ന ഷെപിയാന്‍ ഷെ നാംനോയി അണക്കെട്ടാണ് കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച തകര്‍ന്നത്. …