സ്വന്തം ലേഖകന്‍: ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈല്‍ നിര്‍മാണ കേന്ദ്രം പൊളിച്ചു തുടങ്ങി. മിസൈല്‍ എന്‍ജിനുകള്‍ വികസിപ്പിക്കുന്ന കേന്ദ്രമാണ് പൊളിച്ചുനീക്കുന്നത്. കഴിഞ്ഞ മാസം 12നു സിംഗപ്പൂരില്‍ നടന്ന കിം– ട്രംപ് ഉച്ചകോടിയിലെ ധാരണപ്രകാരം ആണവ നിരായുധീകരണത്തിലേക്കുള്ള ഉത്തര കൊറിയയുടെ നിര്‍ണായക ചുവടുവയ്പാണിത്. 2012 മുതല്‍ ഉത്തര കൊറിയയുടെ പ്രധാന മിസൈല്‍ വിക്ഷേപണ കേന്ദ്രമായ സോഹെ സാറ്റലൈറ്റ് …
സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പോയി മടങ്ങിയെത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും കണക്കുകള്‍ ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടീഷ് സര്‍വകലാശാലയുടെ പഠനം. എന്നാല്‍ ലോക രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും കിംഗ്‌സ് കോളെജ് ഓഫ് ലണ്ടന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ തിരിച്ചെത്തുന്നവരെ പറ്റിയുള്ള വിവരങ്ങള്‍ ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ അന്വേഷിക്കുന്നില്ലെന്നും പഠനത്തില്‍ പറയുന്നു. സര്‍വകലാശാലയിലെ ഇന്റര്‍നാഷനല്‍ …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ പര്യടനത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി മോദി റുവാണ്ടയില്‍; 200 പശുക്കള്‍ സമ്മാനം. ഈ മാസം 27വരെ നീളുന്ന ആഫ്രിക്കന്‍ പര്യടനത്തില്‍ റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് മോദി സന്ദര്‍ശിക്കുക. റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയില്‍ വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണു ലഭിച്ചത്. റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യ പ്രധാനമന്ത്രിയാണു നരേന്ദ്ര മോദി. റുവാണ്ടന്‍ …
സ്വന്തം ലേഖകന്‍: ടൊറന്റോ വെടിവയ്പ്പില്‍ ഗുരുതരമായി പരുക്കേറ്റ 10 വയസുകാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി; പരുക്കേറ്റവരുടെ നില ഗുരുതരം. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടോറന്‍േറായിലെ തിരക്കുപിടിച്ച മേഖലയില്‍ കഴിഞ്ഞ ദിവസം തോക്കുധാരി നടത്തിയ വെടിവെപ്പില്‍ 18 വയസുള്ള യുവതിയും കൊല്ലപ്പെട്ടിരുന്നു. 12 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമിയെ പിന്നീട് വെടിയേറ്റ് മരിച്ച നിലയില്‍ …
സ്വന്തം ലേഖകന്‍: പരസ്പരം പോര്‍വിളികളുമായി ഇറാനും യുഎസും; ഇരു രാജ്യങ്ങളും യുദ്ധത്തിന്റെ വക്കിലെന്ന് നിരീക്ഷകര്‍. ഇറാനെതിരായ ഭീഷണികള്‍ക്ക് അമേരിക്ക വലിയ വിലകൊടുക്കേണ്ടി വരുമെന്ന പ്രസിഡന്റ് റുഹാനിയുടെ മുന്നറിയിപ്പിന്, ‘തെറ്റായ എന്തെങ്കിലും നടപടി ഇറാന്റെ ഭാഗത്തുനിന്നുണ്ടായാല്‍ ചരിത്രത്തില്‍ ഇതുവരെ വളരെക്കുറച്ചുപേര്‍ മാത്രം അനുഭവിച്ച പ്രത്യാഘാതങ്ങള്‍ കാണേണ്ടി വരും’ എന്നു ഡോണള്‍ഡ് ട്രംപ് തിരിച്ചടിച്ചു. സിംഹത്തിന്റെ വാലില്‍പ്പിടിച്ചു കളിക്കരുതെന്ന് …
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്!ലിക്കു നേരെ യുഎസ് ജയിലില്‍ ആക്രമണം; ഹെഡ്‌ലിയുടെ നില ഗുരുതരം. ഗുരുതരമായ പരുക്കേറ്റ ഹെഡ്!ലി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ജൂലൈ എട്ടിനാണ് ഷിക്കാഗോയിലെ മെട്രോപ്പൊലിറ്റന്‍ കറക്ഷനല്‍ സെന്ററില്‍ ഹെഡ്!ലിയെ രണ്ടു സഹതടവുകാര്‍ ആക്രമിച്ചത്. ആക്രമണത്തിനു പിന്നിലെ കാരണം വ്യക്തമല്ല. പാക്ക് വംശജനായ യുഎസ് പൗരന്‍ …
സ്വന്തം ലേഖകന്‍: അഴിമതിക്കേസില്‍ കുരുങ്ങിയ പാകിസ്താന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയെയും സഹോദരിയെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) കോചെയര്‍മാന്‍ കൂടിയായ ആസിഫ് അലി സര്‍ദാരിയെയും സഹോദരി ഫരില്‍ തല്‍പുരിനെയും ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയാണ് പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചത്. 3500 കോടിയുടെ അഴിമതിക്കേസില്‍ ഇവര്‍ക്കു പുറമേ മറ്റ് 18 പേരെയും പിടികിട്ടാപ്പുള്ളി പട്ടികയില്‍ …
സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹവും, സോഷ്യലിസവും; ക്യൂബ ഇനി പഴയ ക്യൂബയല്ല; അടിമുടി അഴിച്ചുപണി ലക്ഷ്യമിട്ട് പുതിയ ഭരണഘടന ഒരുങ്ങുന്നു. കമ്യൂണിസം പടുത്തുയര്‍ത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വഴിമാറി പുതിയ ഭരണഘടനയുടെ കരടിനു ക്യൂബന്‍ സര്‍ക്കാര്‍ രൂപം നല്‍കി. കമ്യൂണിസത്തിനു പകരം ക്യൂബയ്ക്ക് അനുയോജ്യമായ സോഷ്യലിസത്തിനാണ് പുതിയ ഊന്നല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വകാര്യസ്വത്തവകാശവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കും. …
സ്വന്തം ലേഖകന്‍: ഇറാനുമേല്‍ യു.എസ് ഉപരോധം തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള എണ്ണ കയറ്റുമതി തടയുമെന്ന് ഇറാന്‍ പ്രസിഡന്റ്; പിന്തുണയുമായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇറാന്റെ എണ്ണവ്യാപാരം തടയുമെന്ന യു.എസ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ്‌രാജ്യങ്ങള്‍ എണ്ണ കയറ്റുമതിക്ക് ഉപയോഗിക്കുന്ന സമുദ്രപാത അടക്കുമെന്ന് കഴിഞ്ഞ ദിവസമാണ് റൂഹാനി മുന്നറിയിപ്പു നല്‍കിയത്. നിലവില്‍ ഗള്‍ഫ്‌രാജ്യങ്ങള്‍ ചരക്കു ഗതാഗതം …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ 11 ടാക്‌സി ഡ്രൈവര്‍മാര്‍ വെടിയേറ്റ് മരിച്ചു; ആക്രമണം സുഹൃത്തിന്റെ ശവമടക്ക് കഴിഞ്ഞ് മടങ്ങിയ സംഘത്തിനു നേരെ. ജൊഹാന്നസ്ബര്‍ഗില്‍ ഗൗടെംഗ് ടാക്‌സി അസോസിയേഷനിലെ ഡ്രൈവര്‍മാരാണ് കൊല്ലപ്പെട്ടത്. സുഹൃത്തിന്റെ ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്ത് മടങ്ങവെ ഡ്രൈവര്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ അജ്ഞാതന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ പൊലീസ് …