സ്വന്തം ലേഖകന്‍: കുവൈറ്റില്‍ ജോലി ചെയ്യുന്ന അവിവാഹിതരായ പ്രവാസികള്‍ക്ക് പാര്‍പ്പിടമൊരുക്കാന്‍ ലേബര്‍ സിറ്റി പദ്ധതി വരുന്നു. ആറ് ഗവര്‍ണറേറ്റുകളിലായി 2,20,000 പേര്‍ക്ക് താമസ സൗകര്യം ഉറപ്പാക്കുമെന്ന് മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി അറിയിച്ചു. ദക്ഷിണ ജഹ്‌റയിലാണ് ആദ്യത്തെ ലേബര്‍ സിറ്റി നിര്‍മിക്കുന്നത്. പൊതുസ്വകാര്യ പങ്കാളിത്തത്തിലുള്ള അതിന്റെ നിര്‍മാണം 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. സാബിയയില്‍ 246.5 …
സ്വന്തം ലേഖകന്‍: കാബൂള്‍ വിമാനത്താവളത്തില്‍ ചാവേര്‍ പൊട്ടിത്തെറിച്ച് 11 പേര്‍ കൊല്ലപ്പെട്ടു; ആക്രമണം ലക്ഷ്യമിട്ടത് വൈസ് പ്രസിഡന്റിനെ. വിദേശവാസം കഴിഞ്ഞ് മടങ്ങിയെത്തിയ അഫ്ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീം ദോസ്തമിനെ വരവേല്‍ക്കാന്‍ വിമാനത്താവളത്തില്‍ എത്തിയവരാണ് കൊല്ലപ്പെട്ടത്. കാബുള്‍ വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലായിരുന്നു ചാവേര്‍ പൊട്ടിത്തെറിച്ചത്. ബോംബ് സ്‌ഫോടനത്തില്‍ 14 പേര്‍ക്കു പരുക്കേറ്റു. ഉസ്‌ബെക് നേതാവും അഫ്ഗാനിലെ …
സ്വന്തം ലേഖകന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിന് ഇനിയും അഭയം നല്‍കാന്‍ ഇക്വഡോര്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് സൂചന. ഇക്വഡോറിയന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡേഴ്‌സ് ടെറാന്‍ ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. പ്രസിഡന്റ് ലെനിന്‍ മൊറീനോ ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കി കഴിഞ്ഞെന്നാണ് ടെറാന്‍ വ്യക്തമാക്കിയത്. നേരത്തെ, മൊറീനോ അസാഞ്ചിനെ സന്ദര്‍ശിക്കുമെന്നും അഭയം നീട്ടിനല്‍കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. …
സ്വന്തം ലേഖകന്‍: വ്യാപാര യുദ്ധത്തിലൂടെ യുഎസ് നടപ്പിലാക്കുന്നത് കാടിന്റെ നിയമമെന്ന് ഫ്രഞ്ച് ധനമന്ത്രി. യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം യാഥാര്‍ഥ്യമാണെന്ന് മുന്നറിയിപ്പ് നല്‍കിയ ഫ്രഞ്ച് ധനമന്ത്രി ബ്രുണോ ലേ മെയ്‌റി കാടിന്റെ നിയമമാണ് വ്യാപാര യുദ്ധത്തിലുടെ യു.എസ് നടപ്പിലാക്കുന്നതെന്നും കുറ്റപ്പെടുത്തി. വ്യാപാരയുദ്ധത്തില്‍ കാടിന്റെ നിയമമാണ് യു.എസ് നടപ്പിലാക്കുന്നത്. അര്‍ഹതയുള്ളവര്‍ അതിജീവിക്കുക എന്നതാണ് കാടിന്റെ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കോള്‍സെന്റര്‍ തട്ടിപ്പ്; ലക്ഷക്കണക്കിന് രൂപ തട്ടിയ കേസില്‍ 21 ഇന്ത്യക്കാര്‍ക്ക് 20 വര്‍ഷം തടവ്. യുഎസ് സര്‍ക്കാറിലേക്ക് അടക്കേണ്ടതായ തുക അടച്ചില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. സണ്ണി ജോഷി, മതേഷ് കുമാര്‍ പട്ടേല്‍, ഫഹദ് അലി, ജഗദിഷ് കുമാര്‍ ചൗധരി, ദിലീപ് .ആര്‍. പട്ടേല്‍, വിരാജ് പട്ടേല്‍, ഹര്‍ഷ് …
സ്വന്തം ലേഖകന്‍: ഹജ്ജ് തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ജിദ്ദ എയര്‍പോര്‍ട്ട്; യാത്രക്കാര്‍ക്കായി പുതിയ ടെര്‍മിനലുകള്‍. തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് ജിദ്ദ കിങ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളതെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു. വര്‍ധിച്ചു വരുന്ന തിരക്ക് കണക്കിലെടുത്ത് ഹജ്ജ് ടെര്‍മിനലിന് പുറമെ നോര്‍ത്ത്, സൗത്ത് ടെര്‍മിനലുകള്‍ വഴിയും തീര്‍ഥാടകരെ സ്വീകരിക്കുമെന്ന് ജനറല്‍ സിവില്‍ …
സ്വന്തം ലേഖകന്‍: സാലിസ്ബറിയില്‍ മുന്‍ റഷ്യന്‍ ചാരനും മകള്‍ക്കുമെതിരെ നടന്ന രാസായുധാക്രമണം ആസൂത്രിതം; അക്രമി സംഘത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍. മുന്‍ റഷ്യന്‍ ചാരനായിരുന്ന സ്‌കരിപാലിനും മകള്‍ യൂലിയയ്ക്കുമെതിരെ നടന്നത് ആസൂത്രിത കൊലപാതക ശ്രമമാണെന്ന് തെളിഞ്ഞതായി കൗണ്ടര്‍ ടെററിസം പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. കഴിഞ്ഞ മാര്‍ച്ച് നാലിന് നടന്ന ആക്രമണത്തിന് പിന്നില്‍ റഷ്യയാണെന്ന് ബ്രിട്ടന്‍ …
സ്വന്തം ലേഖകന്‍: ‘ചൈന അമേരിക്കയെ കൊള്ളയടിക്കുന്നു,’ ചൈനയില്‍നിന്നുള്ള 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന ഭീഷണിയുമായി ട്രംപ്. വേണ്ടിവന്നാല്‍ ചൈനയില്‍ നിന്നുള്ള 500 മില്യണ്‍ ഡോളറിന്റെ ഇറക്കുമതിക്കും തീരുവ ചുമത്തുമെന്ന ഭീഷണിപ്പെടുത്തിയ ട്രംപ് ചൈനീസ് വ്യാപാര നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. 2017ല്‍ യുഎസ് ചൈനയില്‍ നിന്ന് 505.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണു നടത്തിയിട്ടുള്ളത്. …
സ്വന്തം ലേഖകന്‍: കുമ്പസാരത്തിനിടെ വൈദികന്റെ ഉപദേശം വഴിത്തിരിവായി; കൊലപാതക കുറ്റമേറ്റ് സ്വിറ്റ്‌സര്‍ലന്‍ഡുകാരന്‍; തെളിഞ്ഞത് ആത്മഹത്യയെന്ന് കരുതിയ കേസ്. ഭാര്യയെ താന്‍ കൊലപ്പെടുത്തുകയായിരുന്നു എന്ന് കുറ്റവാളി കുമ്പസാരത്തില്‍ ഏറ്റുപറഞ്ഞതാണ് വഴിത്തിരിവായത്. വൈദികന്റെ ഉപദേശം സ്വീകരിച്ച അഗ്‌നിശമനസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കൂടിയായ ഗിയൂസേപ്പ (49) തുടര്‍ന്ന് നേരെ പോയി കീഴടങ്ങുകയായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിലെ ടെസ്സിന്‍ പ്രവിശ്യയിലുള്ള മോണ്ടെ കരാസോയിലെ വീട്ടില്‍ …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന് അഴിമതി കുരുക്ക്; എട്ട് വര്‍ഷം കൂടി കഠിന തടവ്. ജയിലില്‍ കഴിയുന്ന പാര്‍ക് ഗ്യൂന്‍ ഹൈയ്ക്കു (66) രഹസ്യാന്വേഷണ ഏജന്‍സിയില്‍ നിന്ന് അനധികൃതമായി 2.65 കോടി ഡോളര്‍ കൈപ്പറ്റിയതിന് ആറു വര്‍ഷവും പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അവിഹിതമായി ഇടപെട്ടതിനു രണ്ടു വര്‍ഷവുമാണു കോടതി ജയില്‍ ശിക്ഷ വിധിച്ചത്. രണ്ടു …