സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് മുടി വളര്‍ത്താമെങ്കില്‍ പുരുഷന്മാര്‍ക്ക് താടിയും വളര്‍ത്താം; താടി വിവാദത്തിന് തിരികൊളുത്തി യുഎസ് നാവികസേനാംഗങ്ങള്‍. ‘വി വാണ്ട് ബിയേഡ്’ എന്ന ഹാഷ് ടാഗില്‍ നാവികര്‍ യുഎസ് നാവികസേനയോട് താടി വളര്‍ത്താനുള്ള അനുവാദം ചോദിച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ആയിരങ്ങളാണ് ഈ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കെല്ലീ മൊറേനോ എന്ന നാവികന്‍ പങ്കുവെച്ച …
സ്വന്തം ലേഖകന്‍: കാനഡയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു; അക്രമികളായ രണ്ടു കൗമാരക്കാര്‍ പിടിയില്‍. . ബ്രാംപ്ടണ്‍ സിറ്റി സ്വദേശിയായ പല്‍വീന്ദര്‍ സിംഗി (27)നെയാണ് കഴിഞ്ഞ ദിവസം നാല് അക്രമികള്‍ വീട്ടില്‍ കയറി വെടിവയ്ക്കുകയായിരുന്നു. പല്‍വീന്ദര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ട്രക്ക് ഡ്രൈവറായിരുന്ന സിംഗ് 2009 ലാണ് കാനഡയിലേക്കു കുടിയേറിയത്. ഘാതകരെന്നു …
സ്വന്തം ലേഖകന്‍: സാലിസ്ബറി രാസായുധാക്രമണത്തിലെ റഷ്യക്കാരായ അക്രമികളെ കണ്ടെത്തിയതായി ബ്രിട്ടീഷ് അന്വേഷകര്‍. മാര്‍ച്ചില്‍ റഷ്യന്‍ മുന്‍ ചാരനും മകള്‍ക്കും നേരെ രാസായുധം പ്രയോഗിച്ച ആക്രമികളെ കണ്ടെത്തിയതായി സ്ഥിരീകരിച്ചെങ്കിലും ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന് പിന്നില്‍ റഷ്യക്കാര്‍ തന്നെയാണെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. സാലിസ്ബറിയില്‍വെച്ച് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെ നൊവിചോക് എന്ന …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ വിസ പുതുക്കല്‍ നടപടികള്‍ അപേക്ഷകര്‍ക്ക് കുരുക്കാവുന്നു; അപേക്ഷ നിരസിക്കപ്പെടാന്‍ ഒട്ടേറെ സാധ്യതകള്‍. അമേരിക്കയില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലിചെയ്യുന്ന എച്ച്1ബി വിസ അപേക്ഷകരും പുതുക്കുന്നവരും മതിയായ രേഖകള്‍ സമര്‍പ്പിച്ചില്ലെങ്കില്‍ മുന്നറിയിപ്പില്ലാതെ അപേക്ഷ നിരസിക്കപ്പെടുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരവധി രേഖകള്‍ ആവശ്യപ്പെടുന്ന പുതിയ വിസ നിയമമാണ് അപേക്ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ഐടി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അപേക്ഷകര്‍ക്ക് …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ ഇനി ജൂതരുടെ ദേശീയ രാഷ്ട്രം; വിവാദ നിയമത്തിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം. നിയമം രാജ്യത്തെ അറബ് ന്യൂനപക്ഷത്തിനെതിരെ തുറന്ന വിവേചനത്തിനു കാരണമാകുമെന്ന് കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വഴിത്തിരിവ്. ചൂടന്‍ ചര്‍ച്ചയ്‌ക്കൊടുവില്‍ 55നെതിരെ 62 വോട്ടുകള്‍ക്കാണു നിയമം പാസായത്. ഹീബ്രു ഔദ്യോഗിക ഭാഷയാക്കുന്ന നിയമം, ‘ജൂതകുടിയേറ്റ വികസനം’ ദേശീയതാല്‍പര്യവുമായും നിര്‍വചിക്കുന്നു. നേരത്തേ …
സ്വന്തം ലേഖകന്‍: യുഎഇയുമായി പുതിയ ചങ്ങാത്തത്തിന് ചൈന; ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ത്രിദിന സന്ദര്‍ശനം തുടങ്ങി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും സായുധ സേനയുടെ ഉപ സര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ അദ്ദേഹത്തെ പ്രസിഡന്‍ഷ്യല്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തെരേസാ മേയുടെ ബ്രെക്‌സിറ്റ് രേഖയ്ക്ക് അഗ്‌നിപരീക്ഷ; സ്വന്തം പാര്‍ട്ടി എംപിമാര്‍ കൈവിട്ടപ്പോള്‍ താങ്ങായത് ലേബര്‍ എംപിമാര്‍. കഴിഞ്ഞ ദിവസമാണ് പാര്‍ലമെന്റില്‍ ബ്രെക്‌സിറ്റിന് ശേഷം യൂറോപ്യന്‍ മെഡിസിന്‍സ് യൂണിയനില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വോട്ടെടുപ്പില്‍ നാല് വോട്ടുകള്‍ക്ക് സര്‍ക്കാരിനെ പരാജയപ്പെടുത്തിയാണ് ഭരണകക്ഷി എംപിമാര്‍ പ്രധാനമന്ത്രിയെ ഞെട്ടിച്ചത്. എന്നാല്‍, അല്പസമയത്തിനകം വ്യാപാര കരാറില്‍ …
സ്വന്തം ലേഖകന്‍: യുഎസിലെ ഫ്‌ളോറിഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഇന്ത്യക്കാരിയായ പൈലറ്റ് കൊല്ലപ്പെട്ടു. പരിശീലനപ്പറക്കലിനിടെ രണ്ടു ചെറുവിമാനങ്ങള്‍ ആകാശത്തു കൂട്ടിമുട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരിയായ നിഷ സെജ്‌വാള്‍ (19) ആണ് കൊല്ലപ്പെട്ടത്. നിഷയെ കൂടാതെ നാലു പേര്‍ കൂടി അപകടത്തില്‍ കൊല്ലപ്പെട്ടു. മയാമിഡേഡ് കൗണ്ടിയിലെ ഫ്‌ളോറിഡ എവര്‍ഗ്ലേഡ്‌സില്‍ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഷോര്‍ജ് സാഞ്ചസ്(22) റാല്‍ഫ് …
സ്വന്തം ലേഖകന്‍: നെല്‍സണ്‍ മണ്ടേലയുടെ നൂറാം ജന്മവാര്‍ഷികം ആഘോഷമാക്കി ദക്ഷിണാഫ്രിക്ക. 1918 ജൂലൈ 18 നാണ് ദക്ഷിണാഫ്രിക്കക്കാര്‍ സ്‌നേഹപൂര്‍വം ടാറ്റ എന്നു വിളിക്കുന്ന മണ്ടേലയുടെ ജനനം. ആ ദിവസം ലോകമെങ്ങും മണ്ടേല ദിനമായി ആചരിക്കുന്നു. സംഘര്‍ഷത്തില്‍നിന്നും അടിച്ചമര്‍ത്തലില്‍നിന്നും മോചിപ്പിച്ച് സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും സമത്വത്തിന്റെയും വാഗ്ദത്തഭൂമിയിലേക്ക് സ്വജനതയെ നയിച്ച നേതാവാണ് മണ്ടേലയെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റും മണ്ടേലയുടെ സന്തതസഹചാരിമാരില്‍ …
സ്വന്തം ലേഖകന്‍: തായ് ഗുഹയില്‍ നിന്ന് രക്ഷപ്പെടുത്തിയ 12 കുട്ടികളും പരിശീലകനും ആശുപത്രി വിട്ടു; എല്ലാവരും പൂര്‍ണ ആരോഗ്യവാന്മാര്‍. ലുവാങ് ഗുഹയില്‍ നിന്നു രക്ഷപ്പെട്ട് ചികിത്സയില്‍ കഴിഞ്ഞിരുന്ന 12 കുട്ടികളും പരിശീലകനും പ്രാദേശിക സമയം ആറു മണിയോടെ മാധ്യമങ്ങളെ കാണുകയും ചെയ്തു. എല്ലാവര്‍ക്കും കുട്ടികള്‍ നന്ദി അറിയിച്ചു. ഗുഹയ്ക്ക് പുറത്തെത്തിയ കുട്ടികളെ കാണാന്‍ ആദ്യദിവസങ്ങളില്‍ അവരുടെ …