സ്വന്തം ലേഖകന്‍: ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന് തുടക്കം; പ്രതിഷേധ പ്രകടനത്തിന് തയ്യാറെടുത്ത് ആയിരങ്ങള്‍. ബ്രസല്‍സിലെ നാറ്റോ ഉച്ചകോടിക്കുശേഷം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. പ്രസിഡന്റായശേഷമുള്ള ആദ്യ സന്ദര്‍ശനമാണിത്. ഭാര്യ മെലാനിയയും ട്രംപിനെ അനുഗമിക്കുന്നുണ്ട്. എലിസബത്ത് രാജ്ഞിയുമായും പ്രധാനമന്ത്രി തെരേസ മേയുമായും ട്രംപ് കൂടിക്കാഴ്ച നടത്തും. അതേസമയം ട്രംപിന്റെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന …
സ്വന്തം ലേഖകന്‍: എണ്ണ ഇറക്കുമതി വെട്ടിക്കുറച്ചാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന നിര്‍ത്തലാക്കും; ഭീഷണി നയന്ത്രവുമായി ഇറാന്‍. ചാബഹാര്‍ തുറമുഖത്തിന്റെ വികസനത്തിനും മറ്റ് അനുബന്ധ പദ്ധതികള്‍ക്കും ഇന്ത്യ ഉറപ്പ് നല്‍കിയ നിക്ഷേപം പൂര്‍ത്തീകരിച്ചിട്ടില്ലെന്നും വിഷയത്തില്‍ ഇന്ത്യ അടിയന്തിര നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇറാന്‍ ഡെപ്യൂട്ടി അംബാസിഡര്‍ മസൌദ് റെസ്വാനിയന്‍ റഹാഗി വ്യക്തമാക്കി. ‘ആഗോള നയതന്ത്രത്തിലെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളും …
സ്വന്തം ലേഖകന്‍: പാകിസ്താനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെ ചാവേറാക്രമണം; സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 14 പേര്‍ കൊല്ലപ്പെട്ടു. പെഷവാറിലെ യാക്തൂതില്‍ അവാമി നാഷണല്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് റാലിക്കു നേരെയാണ് ആക്രമണുണ്ടായത്. എഎന്‍പി സ്ഥാനാര്‍ത്ഥി ഹരോണ്‍ ബിലോറും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ശരീരത്തില്‍ ബോംബുകളുമായി എത്തിയ ഭീകരന്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തില്‍ 56 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നിരവധി …
സ്വന്തം ലേഖകന്‍: നാറ്റോ ഉച്ചകോടിയില്‍ കൊമ്പുകോര്‍ത്ത് ട്രംപും അംഗല മെര്‍ക്കലും; അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത രൂക്ഷം. ജര്‍മനി റഷ്യയുടെ ബന്ദിയായി മാറിയെന്ന ട്രംപിന്റെ ആരോപണമാണ് ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായി വാക്‌പോരിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. നാറ്റോയുടെ പ്രതിരോധച്ചെലവില്‍ മറ്റ് അംഗരാജ്യങ്ങളും കൂടുതല്‍ തുക വഹിക്കണമെന്ന ട്രംപിന്റെ നിലപാടിനെ തുടര്‍ന്ന് യുഎസും യൂറോപ്യന്‍ രാജ്യങ്ങളും തമ്മില്‍ രൂക്ഷമായ തര്‍ക്കം …
സ്വന്തം ലേഖകന്‍: അടുത്ത കാലത്തെ ഏറ്റവും ശക്തമായ വെള്ളപ്പൊക്കത്തില്‍ മുങ്ങി ജപ്പാന്‍; മരിച്ചവരുടെ എണ്ണം 179 ആയി; കുടുങ്ങിക്കിടക്കുന്നത് 20,000 ത്തോളം പേര്‍. തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 179 ആയി. നിരവധി പേരെ കാണാതായിട്ടുമുണ്ട്. നദികള്‍ കരകവിഞ്ഞൊഴുകാന്‍ സാധ്യതയുള്ളതിനാല്‍ 20 ലക്ഷം ആളുകളോട് ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. കഴിഞ്ഞ ഒരാഴ്ചയായി …
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് അബോധാവസ്ഥയില്‍ ആയിരുന്ന ബ്രിട്ടീഷ് ദമ്പതികളില്‍ ഭര്‍ത്താവിന് ബോധം തിരിച്ചുകിട്ടി. നോവിചോക് രാസായുധ വിഷബാധയേറ്റ് ആശുപത്രിയിലായ ചാര്‍ളി റൗള്‍ ബോധം വീണ്ടെടുത്തായി സോള്‍സ്ബ്രിയിലെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇദ്ദേഹത്തിനൊപ്പം വിഷബാധയേറ്റ ഭാര്യ ഡോണ്‍ സ്റ്റര്‍ജസ് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ശീതയുദ്ധകാലത്തു സോവിയറ്റ് യൂണിയന്‍ തയാറാക്കിയ ഉഗ്രവിഷവാതകമായ നോവിചോകാണു മരണകാരണമെന്നു സ്ഥിരീകരിച്ചതോടെ റഷ്യയും …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് രക്ഷാദൗത്യവുമായി ബ്രിട്ടനില്‍ ജെറമി ഹണ്ട് വിദേശകാര്യ സെക്രട്ടറി; പ്രധാനമന്ത്രി തെരേസാ മേയ്ക്ക് പൂര്‍ണ പിന്തുണയെന്ന് ഹണ്ട്. ബ്രെക്‌സിറ്റ് നയങ്ങളില്‍ പ്രധാനമന്ത്രി തെരേസാ മേയുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്നു രാജിവച്ച ബോറീസ് ജോണ്‍സനു പകരമാണ് പുതിയ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായി ജെറമി ഹണ്ട് ചാര്‍ജെടുത്തത്. തെരേസാ മേയ്ക്ക് സര്‍വ പിന്തുണയും നല്‍കുമെന്നും അധികാരമേറ്റയുടന്‍ ഹണ്ട് വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന് ഊഷ്മള വരവേല്‍പ്പൊരുക്കി ഡല്‍ഹി. രാഷ്ട്രപതി ഭവനില്‍ മൂണ്‍ ജെ ഇന്നിനേയും ഭാര്യ കിം ജുങ് സൂകിനേയും രാജ്യം ആചാരപരമായി വരവേറ്റു. ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പത്‌നി സവിത കോവിന്ദ് എന്നിവരുമായി മൂണ്‍ കൂടിക്കാഴ്ച നടത്തി. ഉച്ചഭക്ഷണത്തിന് ശേഷം ഹൈദരബാദ് …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ കണ്ടത് ലോകം ഇന്നേവരെ കാണാത്ത ആസൂത്രണവും നിശ്ചയദാര്‍ഡ്യവും; 72 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം; രക്ഷാപ്രവര്‍ത്തനത്തിന്‍ടെ ജീവന്‍ ബലി നല്‍കിയ മുങ്ങല് വിദഗ്ധന്‍ സമാന് ഗുനാന് ലോകത്തിന്റെ അന്ത്യാഞ്ജലി. കഴിഞ്ഞ 17 ദിവസമായി പതിമൂന്നു ജീവനുകള്ക്കുവേണ്ടി ഗുഹയിലും പുറത്തും അഹോരാത്രം പ്രയത്‌നിച്ച ആയിരക്കണക്കിനു മനുഷ്യരാണ് ഈ വിജയത്തിന്റെ അവകാശികള്‍. ജീവന് പണയംവെച്ച് ജീവവായു …
സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡിലെ ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളേയും പരിശീലകനേയും സുരക്ഷിതമായി പുറത്തെത്തിച്ചു; ലോകം കൈകോര്‍ത്ത 17 ദിവസങ്ങളും ചരിത്രമായ ഒരു രക്ഷാദൗത്യവും. തായ്‌ലന്‍ഡിലെ താം ലുവാങ് നാം ഗുഹയില് കുടുങ്ങിയ 12 കുട്ടികളും കോച്ചും 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും ശേഷമാണ് പുറംലോകത്തെത്തുന്നത്. ഗുഹയില്‍ അവശേഷിച്ച നാലു കുട്ടികളെയും …