സ്വന്തം ലേഖകന്‍: ഗ്രീസ്, മാസിഡോണിയ ധാരണയില്‍ കല്ലുകടി, രാജ്യത്തിന്റെ പേരുമാറ്റല്‍ നടപ്പില്ലെന്ന് മാസിഡോണിയന്‍ പ്രസിഡന്റ്. മാസിഡോണിയയുടെ പേരുമാറ്റാന്‍ തയാറല്ലെന്നു പ്രസിഡന്റ് ജ്യോര്‍ജി ഇവാനോവ് പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പിടാന്‍ അദ്ദേഹം വിസമ്മതിച്ചു. മാസിഡോണിയയുടെ പേര് ‘റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മാസിഡോണിയ’ എന്നു മാറ്റാന്‍ ഗ്രീസിന്റെയും മാസിഡോണിയയുടെയും വിദേശകാര്യമന്ത്രിമാര്‍ ഈയിടെ ധാരണയിലെത്തിയിരുന്നു. മുന്‍പ് യുഗൊസ്‌ലാവ്യയുടെ ഭാഗമായിരുന്ന …
സ്വന്തം ലേഖകന്‍: തങ്ങള്‍ക്ക് എര്‍ദോഗാന്‍ മതിയെന്ന് തുര്‍ക്കി ജനത; പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എര്‍ദുഗാനും പാര്‍ട്ടിയ്ക്കും ജയം. തുര്‍ക്കി പ്രസിഡന്റായി റെസെപ് തയ്യിപ് എര്‍ദോഗന്‍ വിജയം നേടിയതായി തുര്‍ക്കി തെരഞ്ഞെടുപ്പ് അതോറിറ്റി ഔദ്യോഗികമായി അറിയിച്ചു. നേരത്തെ പകുതിയലധിതം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോഴേക്ക് താന്‍ വിജയം നേടിയതായി എര്‍ദോഗന്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും വന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം നടന്ന …
സ്വന്തം ലേഖകന്‍: സൗദി ജനവാസമേഖലയ്ക്കു നേരെ ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി സേന തകര്‍ത്തു; ഒഴിവായത് വന്‍ ദുരന്തം. റിയാദിനെ ലക്ഷ്യമാക്കി യെമനിലെ ഹൂതി വിമതര്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി അറേബ്യ തകര്‍ത്തു. സൗദിയുടെ മിസൈല്‍ പ്രതിരോധ സംവിധാനമാണു മിസൈല്‍ ലക്ഷ്യത്തിലെത്തും മുന്‍പേ കണ്ടെത്തി ആകാശത്തുവച്ചു തകര്‍ത്തത്. സൗദി തലസ്ഥാനത്തെ പ്രതിരോധ മന്ത്രാലയം …
സ്വന്തം ലേഖകന്‍: ട്രംപിന്റെ സീറോ ടോളറന്‍സ് കുടിയേറ്റ നയത്തിനെതിരാ ആഗോള പ്രതിഷേധം ഫലം കാണുന്നു; വേര്‍പിരിച്ച കുട്ടികള്‍ മാതാപിതാക്കളുടെ അരികിലേക്ക്. വേര്‍പിരിക്കന്‍ നയത്തിന്റെ ഭാഗമായി മാതാപിതാക്കളില്‍ നിന്ന് വേര്‍പിരിച്ചു തടവില്‍ പാര്‍പ്പിച്ചിരുന്ന കുട്ടികളെ രക്ഷിതാക്കള്‍ക്കു തിരികെ നല്‍കിത്തുടങ്ങി. 522 കുട്ടികളെ ഇതുവരെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു. 16 കുട്ടികളെക്കൂടി 24 മണിക്കൂറിനകം കൈമാറുമെന്നു അമേരിക്കന്‍ അതിര്‍ത്തിസുരക്ഷാ വകുപ്പ് …
സ്വന്തം ലേഖകന്‍: സൗദിയിലെ വനിതാ ഡ്രൈവര്‍മാര്‍ക്ക് ഇന്ന് സ്വാതന്ത്യ്രത്തിന്റെ ഞായര്‍; വനിതകളുടെ വണ്ടിയോടിക്കല്‍ ഇന്നുമുതല്‍ നിയമവിധേയം. നിരവധി സ്ത്രീകളാണ് കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ സൗദി ഡ്രൈവിംഗ് ലൈസന്‍സെടുത്തത്. അന്താരാഷ്ട്ര ലൈസന്‍സ് കൈവശമുള്ളവര്‍ അത് സൗദി ലൈസന്‍സാക്കി മാറ്റി. വലിയ സ്വാതന്ത്ര്യമാണ് ഇതിലൂടെ തങ്ങള്‍ക്ക് ലഭിക്കുന്നതെന്നാണ് സൗദി വനിതകളുടെ പൊതു അഭിപ്രായം. സ്വദേശികളും വിദേശികളുമായ അരലക്ഷത്തോളം സ്ത്രീകള്‍ …
സ്വന്തം ലേഖകന്‍: യോഗ്യതയുള്ളവര്‍ മാത്രം യുഎസിലേക്ക് വന്നാല്‍ മതിയെന്ന് ട്രംപ്; ഇത് മനുഷ്യരാശിയ്‌ക്കെതിരായ കുറ്റകൃത്യമാണെന്ന് സെനറ്റര്‍ കമല ഹാരിസ്. രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുമെന്നും അനധികൃതമായി ആരും ഇവിടേക്കു വരുന്നത് അംഗീകരിക്കാനാകില്ലെന്നും ആവര്‍ത്തിച്ച പ്രസിഡന്റ് ട്രംപ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ആളുകള്‍ അമേരിക്കയിലേക്കു വന്നാല്‍ മതിയെന്നും തുറന്നടിച്ചു. രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ കൊലപ്പെടുത്തിയവരുടെ കുടുംബങ്ങളുമായി വൈറ്റ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയശേഷം …
സ്വന്തം ലേഖകന്‍: യെമനില്‍ സംഘര്‍ഷമുണ്ടാക്കുന്നത് ആരായാലും എതിര്‍ക്കും; സൗദിയ്‌ക്കെതിരെ ഒളിയമ്പെയ്ത് ഖത്തര്‍ വിദേശകാര്യ മന്ത്രി. യെമനില്‍ സമാധാനം നിലനിര്‍ത്താനുള്ള ഏത് ശ്രമത്തെയും പിന്തുണക്കുമെന്നും ഖത്തര്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി പറഞ്ഞു. യെമനില്‍ അസ്ഥിരത സൃഷ്ടിക്കുന്ന ഒരു വിഭാഗത്തെയും പിന്തുണക്കാന്‍ ഖത്തര്‍ തയ്യാറല്ലെന്നും പരസ്പരം പോരടിക്കുന്ന വിവിധ ഗ്രൂപ്പുകളെ ഒരു …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയ്‌ക്കെതിരെ സ്വരം കടുപ്പിച്ച് ട്രംപ്; ഉപരോധം ഒരു വര്‍ഷത്തേക്കുകൂടി തുടരുമെന്ന് പ്രഖ്യാപനം. ഉത്തര കൊറിയയുടെ ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്നും അവര്‍ ഇപ്പോഴും അമേരിക്കയുടെ നേര്‍ക്കുള്ള ഒരു ഭീഷണിയായി നിലനില്‍ക്കുകയാണെന്നും പറഞ്ഞ ട്രംപ് ഉത്തര കൊറിയക്ക് ഏര്‍പ്പെടുത്തിയ ഉപരോധം ഒരു വര്‍ഷം കൂടി തുടരാനാണ് തീരുമാനമെന്നും അറിയിച്ചു. അമേരിക്കയും ഉത്തര കൊറിയയും തമ്മിലുള്ള …
സ്വന്തം ലേഖകന്‍: സെന്‍ട്രല്‍ ലണ്ടനിലെ കോഫി പബില്‍ വന്‍ തീപിടുത്തം; മേല്‍ക്കൂര പൂര്‍ണമായും കത്തിയമര്‍ന്നു. ലണ്ടനിലെ മൂന്ന് പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള സോമേഴ്‌സ് ടൗണ്‍ കോഫി ഹൗസ് എന്ന പബില്‍ നിന്നാണ് തീയും പുകയും ഉയര്‍ന്നത്. യൂസ്റ്റണ്‍, കിംഗ്‌സ് ക്രോസ്, സെന്റ് പാന്‍ക്രാസ് എന്നീ റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപമുള്ള ചാള്‍ട്ടണ്‍ സ്ട്രീറ്റിലാണ് പബ്. 72 …
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്‌സിറ്റെങ്കില്‍ ബ്രിട്ടനോട് വിടപറയുമെന്ന ഭീഷണിയുമായി വന്‍ കമ്പനികള്‍; നഷ്ടമാകുക പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍. ബ്രെക്‌സിറ്റിന് ശേഷം ബ്രിട്ടനില്‍ തുടരണമോയെന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് എയര്‍ ബസ് മേധാവി ടോം വില്യംസ് പ്രഖ്യാപിച്ചിരുന്നു. അതിനു തൊട്ടുപിന്നാലെ പ്രമുഖ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബി എം ഡബ്‌ള്യുവും സമാനമായ ഭീഷണിയുമായി രംഗത്തെത്തി. ഇയുവായി നോ …