സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് സഹായം; അഞ്ച് കണ്ണൂര്‍ സ്വദേശികള്‍ സൗദിയില്‍ പിടിയിലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡും പണവും നല്‍കിയതിനാണ് കണ്ണൂര്‍ സ്വദേശികളായ അഞ്ചുപേര്‍ സൗദി അറേബ്യയില്‍ കസ്റ്റഡിയിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യെമെന്‍ അതിര്‍ത്തിയില്‍വെച്ച് സിം കാര്‍ഡ് നല്‍കുന്നതിനിടെയാണ് മൂന്നുപേര്‍ സൗദി സി.ഐ.ഡി.യുടെ പിടിയിലായതെന്നാണ് വിവരം. ഇവരുടെ ഫ്‌ലാറ്റില്‍ പരിശോധന നടത്തിയ സംഘം …
സ്വന്തം ലേഖകന്‍: യുഎസില്‍ ഒരു ഗ്രീന്‍ കാര്‍ഡ് എന്ന സ്വപ്നത്തിനായി നാലു ലക്ഷം ഇന്ത്യക്കാര്‍ 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ സ്ഥിരതാമസത്തിനും തൊഴില്‍ചെയ്യുന്നതിനും അനുവാദം നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ നാല് ലക്ഷം ഇന്ത്യക്കാര്‍ ഏതാണ്ട് 151 വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്ന് വാഷിങ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ ഇളവില്‍ നിന്ന് ഇന്ത്യക്കാര്‍ പുറത്ത്; ബ്രിട്ടന്റെ നടപടിയില്‍ പ്രതിഷേധം. കുടിയേറ്റനയത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിന്റെ ഭാഗമായാണ് ടയര്‍ 4 വിസ കാറ്റഗറിയിലുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഭേദഗതി വരുത്തിയത്. അമേരിക്ക,കാനഡ, ന്യൂസിലന്റ് എന്നീ രാജ്യങ്ങളായിരുന്നു ബ്രിട്ടന്റെ ടയര്‍ 4 വിസ പട്ടികയില്‍ മുമ്പുണ്ടായിരുന്നത്. ഇതോടൊപ്പം ചൈന,ബഹ്‌റിന്‍, സെര്‍ബിയ …
സ്വന്തം ലേഖകന്‍: അഫ്ഗാന്‍, താലിബാന്‍ സേനകള്‍ ഈദ് ആശംസകള്‍ കൈമാറുന്നതിനിടെ ചാവേര്‍ സ്‌ഫോടനം; 25 ഓളം പേര്‍ കൊല്ലപ്പെട്ടു; കിഴക്കന്‍ അഫ്ഗാനിസ്ഥാനിലുണ്ടായ ചാവേറാക്രമണത്തില്‍ അന്‍പതോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിലേറെയും താലിബാന്‍ പ്രവര്‍ത്തകരാണ്. ഈദിനോടനുബന്ധിച്ച് മൂന്നു ദിവസത്തേക്കു താലിബാനും അഫ്ഗാന്‍ സര്‍ക്കാരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണു നാംഗഹാര്‍ പ്രവിശ്യയില്‍ ചാവേര്‍ സ്‌ഫോടനമുണ്ടായത്. എന്നാല്‍ ആരും ഉത്തരവാദിത്വമേറ്റെടുത്തിട്ടില്ല. …
സ്വന്തം ലേഖകന്‍: അമേരിക്കയുമായി തീരുവ യുദ്ധത്തിന് ഇന്ത്യയും; ഇറക്കുമതി ചെയ്യുന്ന 30 അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 50% വരെ നികുതി കൂട്ടി. നികുതി വര്‍ധിപ്പിക്കുന്ന ഉത്പന്നങ്ങളുടെ വിശദ വിവരം ഇന്ത്യ ലോക വ്യാപാര സംഘടനയെ ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി അമേരിക്ക ഉയര്‍ത്തിയിരുന്നു. 24.1 കോടി …
സ്വന്തം ലേഖകന്‍: വിദ്ഗധ തൊഴിലാളികള്‍ക്കുള്ള ടയര്‍ 2, വിദ്യാര്‍ഥികള്‍ക്കുള്ള ടയര്‍ 4 വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കാന്‍ ബ്രിട്ടന്‍; ഇന്ത്യന്‍ ഐടി വിദഗ്ദര്‍ക്ക് നേട്ടമാകും. വിദഗ്ദ തൊഴിലാളികളായി പരിഗണിക്കുന്ന വിദേശികള്‍ക്ക് വീസ നിയന്ത്രണങ്ങളില്‍ ഇളവു നല്‍കുന്നതടക്കം ഇമിഗ്രേഷന്‍ നയത്തില്‍ മാറ്റം വരുത്താന്‍ ബ്രിട്ടന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐടി വിദഗ്ധരടക്കമുള്ളവര്‍ക്കു ഗുണം ചെയ്യുന്നതാണു നീക്കം. വിദഗ്ധതൊഴില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ബാങ്കുകള്‍ക്ക് രണ്ട് ലക്ഷം പൗണ്ട് നല്‍കണം; വിജയ് മല്യയ്ക്ക് കനത്ത തിരിച്ചടിയായി യുകെ കോടതി വിധി. ഇന്ത്യയിലെ 13 ബാങ്കുകള്‍ക്ക് കോടതിച്ചെലവായി രണ്ടുലക്ഷം പൗണ്ട് (1.81 കോടിയോളം രൂപ) മല്യ നല്‍കണമെന്ന് യു.കെയിലെ ഹൈക്കോടതി ഉത്തരവിട്ടു. ബാങ്കുകളില്‍നിന്ന് മല്യ കടമെടുത്ത വന്‍തുക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ നടത്തിയ നിയമപോരാട്ടത്തിന്റെ ചിലവ് മല്യ നല്‍കണമെന്നാണ് …
സ്വന്തം ലേഖകന്‍: പ്രതിസന്ധികളില്‍പ്പെട്ട് വലയുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ധനസഹായം; നിര്‍ണായക നീക്കവുമായി പ്രധാനമന്ത്രി തെരേസാ മേയ്. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം വകമാറ്റി എന്‍എച്ച്എസിന് അനുവദിക്കാന്‍ പ്രധാന്മന്ത്രിയുടെ ഓഫീസ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേരത്തെ യൂറോപ്യന്‍ യൂണിയന് നല്‍കുന്ന പണം എന്‍ എച്ച് എസിനായി നല്‍കുമെന്ന് ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്തുതന്നെ സര്‍ക്കാര്‍ വാഗ്ദാനം …
സ്വന്തം ലേഖകന്‍: യുഎസ്, ചൈന വ്യാപാരബന്ധം വീണ്ടും ഉലയുന്നു; അമേരിക്ക ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉല്‍പ്പനങ്ങള്‍ക്ക് 25% നികുതി ചുമത്തും. 5000 കോടി ഡോളറിന്റെ ചൈനീസ് വ്യാപാരത്തെ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ തിരിച്ചടിയായി അധിക ഇറക്കുമതി തീരുവ ചുമത്താനുദ്ദേശിക്കുന്ന യുഎസ് ഉത്പന്നങ്ങളുടെ പട്ടിക ചൈന പുറത്തുവിട്ടു. 34 ബ്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ പട്ടികയാണ് …
സ്വന്തം ലേഖകന്‍: മലാലയെ കൊല്ലാന്‍ ഉത്തരവിട്ട പാക്ക് താലിബാന്‍ കമാന്‍ഡര്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിനെ സ്വാത് താഴ്‌വര കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന റേഡിയോ മൗലാന എന്നറിയപ്പെടുന്ന മൗലാന ഫസ്‌ലുല്ല യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. യുഎസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്നാണു വിവരം. സ്വാത് താഴ്‌വരയില്‍ 2006 മുതല്‍ നടത്തിയിരുന്നു വിദ്വേഷം നിറഞ്ഞ സുദീര്‍ഘമായ റേഡിയോ …