സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫീസ് സയീദിന്റെ പാര്‍ട്ടി പാക് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; അപേക്ഷ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹാഫീസ് സയീദ് രൂപീകരിച്ച മില്ലി മുസ്‌ലിം ലീഗിന് (എംഎംഎല്‍) പാക്കിസ്ഥാന്‍ പൊതുതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയായി റജിസ്റ്റര്‍ ചെയ്യാനുള്ള രണ്ടാം അപേക്ഷയും പാക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ തള്ളി. ഈ സാഹചര്യത്തില്‍, ചെറു പാര്‍ട്ടിയായ അല്ലാഹു …
സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രയേല്‍ പലസ്തീനികളെ കൂട്ടക്കൊല ചെയ്ത സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭ.. 120 രാജ്യങ്ങളുടെ പിന്തുണയോടെ ബുധനാഴ്ചയാണ് പ്രമേയം സഭയില്‍ അവതരിപ്പിച്ചത്. കഴിഞ്ഞ രണ്ടര മാസത്തിനിടെ സിവിലിയന്‍മാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ക്ക് കാരണം ഹമാസിന്റെ നിലപാടാണെന്ന യു.എസ് വാദത്തെ സഭ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീനികളെ സംരക്ഷിക്കാനുള്ള നടപടി …
സ്വന്തം ലേഖകന്‍: കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍; യുഎന്‍ റിപ്പോര്‍ട്ട് ഇന്ത്യ തള്ളി; റിപ്പോര്‍ട്ട് തെറ്റിദ്ധാരണാജനകവും പക്ഷപാതപരവുമാണെന്ന് വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ പരമാധികാരവും ദേശീയമായ സമഗ്രതയും ചോദ്യംചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിന് മുന്‍വിധിയോടെയുള്ള ശ്രമമാണ് റിപ്പോര്‍ട്ടിലുള്ളത്. സ്ഥിരീകരിക്കപ്പെടാത്ത വിവരങ്ങളുടെ സമാഹാരമാണ് റിപ്പോര്‍ട്ടെന്നും ഇത്തരമൊരു റിപ്പോര്‍ട്ടിനു പിന്നിലുള്ള ഉദ്ദേശ്യം ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ജമ്മു …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ അനധികൃതര്‍ താമസക്കാര്‍ക്കായി വ്യാപക പരിശോധന; മുപ്പത്തിയഞ്ചോളം പേര്‍ പിടിയില്‍. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ പരിശോധനയില്‍ നിരവധി പേര്‍ പിടിയിലയാതായി അധികൃതര്‍ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇബ്രാഹിം അല്‍ ദറായുടെ നിര്‍ദേശാനുസരണം അഹ്മദി ഗവര്‍ണറേറ്റിലാണ് പരിശോധന നടത്തിയത്. താമസാനുമതി രേഖ ഇല്ലാത്തവരും …
സ്വന്തം ലേഖകന്‍: സാന്‍ഫ്രാന്‍സിസ്‌കോയില്‍ മേയര്‍ പദവിയിലെത്തുന്ന ആദ്യത്തെ കറുത്ത വര്‍ഗക്കാരിയായി ലണ്ടന്‍ ബ്രീഡ്. സാന്‍ഫ്രാന്‍സിസ്‌കോ നഗരത്തിന്റെ മേജറായി തെരഞ്ഞെടുക്കപ്പെട്ട ആഫ്രിക്കന്‍അമേരിക്കന്‍ വംശജയായ ലണ്ടന്‍ ബ്രീഡ് ഈ പദവിയിലെത്തുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയെന്ന ബഹുമതിയാണ് സ്വന്തമാക്കിയത്. തെരഞ്ഞെടുപ്പില്‍ മാര്‍ക്ക് ലെനോയെ പരാജയപ്പെടുത്തിയാണ് നാല്‍പ്പത്തി മൂന്നുകാരിയായ ബ്രീഡ മേയര്‍ പദവിയിലെത്തുന്നത്. ജൂണ്‍ അഞ്ചിന് നടന്ന വോട്ടെടുപ്പില്‍ അമ്പത് ശതമാനത്തിലധികം …
സ്വന്തം ലേഖകന്‍: സ്വകാര്യ മേഖലയിലെ തൊഴിലാളി വിസക്കായി ഇനി ബാങ്ക് ഗ്യാരണ്ടി വേണ്ട; യുഎഇ വിസ നിയമങ്ങളില്‍ അഴിച്ചുപണി. കഴിഞ്ഞ ദിവസം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യുഎഇയില്‍ തൊഴില്‍ വിസയിലെത്തുന്നവര്‍ക്കുള്ള 3000 ദിര്‍ഹം നിര്‍ബന്ധ ബാങ്ക് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയയില്‍ തുടരേണ്ടതില്ലെന്ന് എംപിമാര്‍; ലേബര്‍ പാര്‍ട്ടിയില്‍ കലാപം. ബ്രെക്‌സിറ്റ് വ്യവസ്ഥകള്‍ സംബന്ധിച്ച് പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയില്‍ ഭിന്നിപ്പ് ശക്തമാകവെ ഇയുവില്‍ നിന്ന് പിരിഞ്ഞശേഷം ബ്രിട്ടന്‍ യൂറോപ്യന്‍ എക്കണോമിക് ഏരിയ (ഇഇഎ) യില്‍ തുടരേണ്ടതിലെന്ന് ഹൗസ് ഓഫ് കോമണ്‍സില്‍ തീരുമാനമായി. 126 നെതിരെ 327 വോട്ടുകള്‍ക്കാണ് എംപിമാര്‍ …
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയെ വാനോളം പുകഴ്ത്തി ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍; ഉത്തര കൊറിയ ഒരിക്കലും ആണവ ഭീഷണിയാകില്ലെന്ന് ട്രംപിന്റെ ഉറപ്പ്. ചൊവ്വാഴ്ച സിംഗപ്പൂരില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നടന്ന ഉച്ചകോടിയെ നൂറ്റാണ്ടിന്റെ കൂടിക്കാഴ്ച എന്ന തലക്കെട്ടിലാണ് ഒന്നാം പേജില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക …
സ്വന്തം ലേഖകന്‍: ‘ബ്രെക്‌സിറ്റ്! വീട്ടിലേക്ക് മടങ്ങിക്കോ!’ യുകെയില്‍ ഇന്ത്യന്‍ യുവാവിനെതിരെ ബ്രിട്ടീഷുകാരന്റെ ആക്രോശം; അധിക്ഷേപം വംശീയ പരാമര്‍ശം ചോദ്യം ചെയ്തതിനെ തുടര്‍ന്ന്. ശിരോവസ്ത്രം ധരിച്ച മുസ്‌ലിം സ്ത്രീക്കുനേരെ അശ്ലീല പരാമര്‍ശം നടത്തിയതിനെ ചെറുത്ത ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി രാകേഷ് അധ്വാനിക്കാണ് ബ്രിട്ടീഷുകാരനില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. കേംബ്രിജ് സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ രാകേഷ് കേംബ്രിജ് …
സ്വന്തം ലേഖകന്‍: യെമനില്‍ തുറമുഖ നഗരമായ ഹുദൈദ പിടിക്കാന്‍ പൊരിഞ്ഞ പോരാട്ടം; 200 ലേറെ ഹൂതി വിമതര്‍ കൊല്ലപ്പെട്ടു. യെമന്‍ സൈന്യവും അറബ് സഖ്യസേനയും സമ്യുക്തമായി നടത്തിയ മുന്നേറ്റത്തിലാണ് ഹൂതി തലവന്മാരുള്‍പ്പെടെ ഇരുന്നൂറിലേറെ വിമതര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. 140 പേര്‍ സൈന്യത്തിന്റെ പിടിയിലാകുകയും ചെയ്തു. തന്ത്രപ്രധാന തുറമുഖമായ ഹുദൈദ മോചിപ്പിക്കുന്നതിനായി യെമന്‍ സൈന്യവും സഖ്യസേനയും കഴിഞ്ഞ …