സ്വന്തം ലേഖകന്‍: യുഎസ് ഗ്രീന്‍ കാര്‍ഡിനുള്ള അപേക്ഷയില്‍ നാലിന് മൂന്നും ഇന്ത്യക്കാര്‍. അമേരിക്ക അതിവിദഗ്ധ തൊഴിലാളികള്‍ക്കു സ്ഥിരമായി താമസിക്കുന്നതിനായി നല്കുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷകരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 18 വരെയുള്ള 3,95,025 ഗ്രീന്‍ കാര്‍ഡ് അപേക്ഷരില്‍ 3,06,601 പേരും ഇന്ത്യയില്നിന്നുള്ളതാണെന്നു യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് പുറത്തുവിട്ട കണക്കുകള്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലീഡ്സില്‍ മുസ്ലിം പള്ളിയ്ക്കും സിഖ് ഗുരുദ്വാരയ്ക്കും തീയിട്ടു; മുന്വാതിലുകള് കത്തിനശിച്ചതായി റിപ്പോര്‍ട്ട്. ബീസ്റ്റന് ഹാര്‍ഡി സ്ട്രീറ്റിലെ ജാമിയ മസ്ജിദ് അബു ഹുറൈറ മുസ്ലിം പള്ളിയും ലേഡി പിറ്റ് ലെയ്നിലെ ഗുരുനാനക് നിഷ്കാം സേവക് ഗുരുദ്വാരയുമാണ് ആക്രമിക്കപ്പെട്ടത്. പ്രാദേശിക സമയം വെളുപ്പിന് 3.45 നായിരുന്നു സംഭവം. മുസ്ലിം പള്ളിയുടെ പ്രധാന വാതിലാണ് ആദ്യം …
സ്വന്തം ലേഖകന്‍: തോക്ക് പേടി; യുഎസിലെ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍. സ്കൂളുകളില്‍ വെടിവെപ്പ് ഉള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തിലാണ് സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് ബുള്ളറ്റ് പ്രൂഫ് കവചങ്ങള്‍ വിതരണം ചെയ്യുന്നത്. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്ന സാഹചര്യത്തിലാണ് സ്കൂളുകള്‍തന്നെ പ്രതിവിധി കണ്ടെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പെന്‍സില്‍വേനിയയിലെ ചാഡ് ഫോഡിലുള്ള സെയ്ന്റ് കോര്‍ണേലിയസ് കാത്തലിക് സ്കൂളാണ് …
സ്വന്തം ലേഖകന്‍: ലോകം ട്രംപ്, കിം ഉച്ചകോടിയുടെ ചൂടില്‍; ജപ്പാന് പ്രധാനമന്ത്രി തിരക്കിട്ട് അമേരിക്കയിലേക്ക്. സിംഗപ്പൂരില്‍ അടുത്ത ആഴ്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ചര്‍ച്ച നടത്താനിരിക്കെ, ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെ വാഷിങ്ടണിലെത്തി. ഉച്ചകോടി സംബന്ധിച്ച് ഉത്തര കൊറിയയുടെ പ്രധാന ശത്രുരാജ്യമായ ജപ്പാന്റെ ആശങ്കകള്‍ ട്രംപിനെ …
സ്വന്തം ലേഖകന്‍: റോഹിങ്ക്യകള്‍ക്ക് പ്രതീക്ഷ നല്കി ഐക്യരാഷ്ട്ര സഭയും മ്യാന്മറും തമ്മില്‍ പുനരധിവാസ കരാറില്‍ ധാരണയായി. ബംഗ്ലാദേശില്‍ അഭയംതേടിയ ഏഴു ലക്ഷത്തിലേറെ വരുന്ന റോഹിങ്ക്യ അഭയാര്‍ഥികളുടെ തിരിച്ചുപോക്കിനും ഇതോടെ വഴിതെളിഞ്ഞു. റോഹിങ്ക്യകളുടെ സുരക്ഷിതവും സ്ഥിരതയുള്ളതുമായ മടക്കത്തിന് സഹായകമാകുന്ന സാഹചര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ധാരണപത്രമാണ് ഒപ്പുവെച്ചിരിക്കുന്നത്. എന്നാല്‍, റോഹിങ്ക്യകള്‍ക്ക് പൗരത്വം നല്‍കുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളൊന്നും ധാരണയിലില്ല. …
സ്വന്തം ലേഖകന്‍: ഫ്യൂഗോ അഗ്നിപര്‍വത സ്ഫോടനം, ഗ്വാട്ടിമാലയില്‍ 200 ഓളം പേര് അപ്രത്യക്ഷരായി. ഇരുന്നൂറിലധികം പേരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 73 ആയിട്ടുണ്ട്. അതിനിടെ, അഗ്നിപര്‍വതം വീണ്ടും സജീവമായതോടെ കാണാതായവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. വീണ്ടും സ്ഫോടനമുണ്ടാകാനുള്ള സാധ്യത മുന്നില്‍കണ്ട് പ്രദേശത്തുനിന്ന് മുഴുവനാളുകളെയും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്. ഫ്യൂഗോയില്നിന്ന് പുകച്ചുരുളുകള്‍ …
സ്വന്തം ലേഖകന്‍: ഡോക്ടര്‍മാരും നഴ്സുമാരുമില്ലാതെ നട്ടംതിരിഞ്ഞ് എന്‍എച്ച്എസ്; കുടിയേറ്റ നിയന്ത്രണത്തില്‍ അയവുവരുത്താന്‍ തെരേസാ മേയ്ക്കുമേല്‍ സമ്മര്‍ദ്ദമേറുന്നു. കടുത്ത കുടിയേറ്റ നിയമങ്ങളില്‍ ഇളവു നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഹോം സെക്രട്ടറി സാജിദ് ജാവീദ് ആവശ്യപ്പെടുകയും ചെയ്തു. കുടിയേറ്റ നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ കാരണം ആവശ്യത്തിന് ഡോക്ടര്‍മാരും നേഴ്സുമാരും ഇല്ലാതെ വലയുകയാണ് എന്‍എച്ച്എസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യ സേവനങ്ങള്‍ …
സ്വന്തം ലേഖകന്‍: യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുമെന്ന് ഇറാന്; സൈനിക നടപടി ഉണ്ടാകുമെന്ന് ഇസ്രയേല്‍ മുന്നറിയിപ്പ്. യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണെന്ന് അന്തര്‍ദേശീയ ആണവോര്‍ജ ഏജന്‍സിയെ ഇറാന് ഔദ്യോഗികമായി അറിയിച്ചു. ഇതിനായി നറ്റാന്സിലെ ആണവനിലയത്തില്‍ കൂടുതല്‍ സെന്‍ട്രിഫ്യൂജ് യന്ത്രങ്ങള്‍ സ്ഥാപിക്കും. ഇറാനുമായി യുഎസ് ഉള്‍പ്പെടെയുള്ള ആറു രാജ്യങ്ങള്‍ ഉണ്ടാക്കിയ ആണവക്കരാറില്‍നിന്ന് മേയ് മാസത്തില്‍ അമേരിക്ക …
സ്വന്തം ലേഖകന്‍: ടുണീഷ്യയിലെ അഭയാര്‍ഥി കപ്പലപകടം; മരണസംഖ്യ 112 ആയി. ശനിയാഴ്ച നടന്ന സംഭവത്തില്‍ 50 പേര് മരിച്ചുവെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പിന്നീടു നടത്തിയ തെരച്ചിലിലാണ് മരണ സംഖ്യ ഉയര്‍ന്നത്. കപ്പലിലുണ്ടായിരുന്ന 68 പേരെ രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. 180 ഓളം അനധികൃത കുടിയേറ്റക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതില്‍ 100 ഓളം പേര് ടുണീഷ്യന്‍ പൗരന്മാരാണ്. കപ്പല്‍ മുങ്ങാന്‍ …
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയുടെ നാളും സമയവും കുറിച്ചു; ലോകത്തിന്റെ കണ്ണുകള്‍ ഇനി സിംഗപ്പൂരിലേക്ക്. ലോകം കാത്തിരിക്കുന്ന ഡോണള്‍ഡ് ട്രംപ്, കിം ജോങ് ഉന്‍ കൂടിക്കാഴ്ച അടുത്ത ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ ആറരയ്ക്ക് സിംഗപ്പൂരിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമായ സെന്റോസ ഐലന്റില്‍ നടക്കും. വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്സാണ് ഔദ്യോകികമായി ഉച്ചകോടിയുടെ …