സ്വന്തം ലേഖകന്‍: അംഗങ്ങളുടെ സ്വകാര്യ വിവരങ്ങളും താത്പര്യങ്ങളും വന്‍കിട കമ്പനികളുമായി പങ്കിടുന്നു; ഫെയ്സ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി ന്യൂയോര്‍ക്ക് ടൈംസ്. കേംബ്രിജ് അനലിറ്റിക്ക വിവാദം കെട്ടടങ്ങുന്നതിനു മുമ്പെ ഫെയ്സ്ബുക്കിന് കനത്ത ആഘാതമായിരിക്കുകയാണ് പുതിയ വെളിപ്പെടുത്തല്‍. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ ആപ്പിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് ഉള്‍പ്പെടെ അറുപതോളം കമ്പനികളുമായി ഫെയ്സ്ബുക് പങ്കിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ യുഎസ് പാര്‍ലമെന്റ് സമിതിക്കു …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് മലയാളികള്‍ക്ക് ആഘാതമായി ലണ്ടന്‍ നിവാസിയായ പത്തനംതിട്ട സ്വദേശിയുടെ മരണം. ലണ്ടനു സമീപം ഹോന്സ്ലോയില് താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശി ഫിലിപ്പ് വര്‍ഗീസാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷതിമായി മരണമടഞ്ഞത്. അടുപ്പമുള്ളവര്‍ ബെന്നിയെന്ന് വിളിച്ചിരുന്ന ഫിലിപ്പിന് മുപ്പത്തിയെട്ടു വയസായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുകയായിരുന്ന ഫിലിപ്പിനെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രിയോടെ …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ വീണ്ടും കത്തിക്കുത്ത്; അമ്മയ്ക്കും കുഞ്ഞിനും കത്തിയാക്രമണത്തില്‍ പരുക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴു മണിയോടെയാണ് വെസ്റ്റ് ലണ്ടനിലെ ഫെല്താമിലുള്ള സ്വിന്ഫീല്ഡ് ക്ലോസില്‍ മുപ്പത് വയസായ യുവതിയ്ക്കും ഒരു വയസു പ്രായം വരുന്ന കുഞ്ഞിനും കുത്തേറ്റത്. പോലീസ് ഉടന്‍ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ചോരയില്‍ കുളിച്ച് കിടന്ന അമ്മയെയും കുഞ്ഞിനേയും പാരാമെഡിക്കല്‍ ടീമും …
സ്വന്തം ലേഖകന്‍: സൗദിയില്‍ വനിതാ ഡ്രൈവര്‍മാര്‍ക്ക് സ്വപ്നസാഫല്യത്തിന്റെ ദിനം; സൗദി വനിതകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കിത്തുടങ്ങി. തിങ്കളാഴ്ച മുതല്‍ സൗദി ജനറല്‍ ട്രാഫിക്ക് ഡയറക്ടറേറ്റാണ് ലൈസന്‍സ് നല്കാന് തുടങ്ങിയത്. സൗദിയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള അനുമതിക്ക് ഇനി ഒരു മാസത്തിന് താഴെ മാത്രം സമയമുള്ളപ്പോഴാണ് വനിതകളുടെ ആദ്യ ഡ്രെവിംഗ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്. വിദേശത്തുനിന്നും നേരത്തെ ഡ്രൈവിംഗ് ലൈസന്‍സ് …
സ്വന്തം ലേഖകന്‍: വിദേശികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സ് കിട്ടാന്‍ ഇനി പാടുപേടേണ്ടിവരും; കടുത്ത വ്യവസ്ഥകളുമായി കുവൈത്ത് ഗതാഗതമന്ത്രാലയം. രാജ്യത്ത് വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്കും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗതമന്ത്രാലയം. ലൈസന്‍സിനായുള്ള വ്യവ്സ്ഥകള്‍ കര്‍ശമാക്കിയത്. വിദേശികള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സര്‍വകലാശാലാ ബിരുദം, കുറഞ്ഞത് 600 ദിനാര്‍ മാസശമ്പളം, ലൈസന്‍സിന് അപേക്ഷിക്കുമ്പോള്‍ കുവൈത്തില്‍ തുടര്‍ച്ചയായി രണ്ടുവര്‍ഷമെങ്കിലും താമസിച്ചിരിക്കണം എന്നിവണ് …
സ്വന്തം ലേഖകന്‍: ട്രംപിനെ കടത്തിവെട്ടി കിമ്മിന് കൈകൊടുക്കാന്‍ പുടിന്; റഷ്യയിലെ ഉച്ചകോടിയ്ക്ക് കിം ജോംഗ് ഉന്നിനെ ക്ഷണിച്ച് റഷ്യ. റഷ്യയിലെ വ്ലാഡിവൊസ്റ്റോക്കില്‍ സെപ്റ്റംബറില്‍ നടക്കുന്ന കിഴക്കന്‍ സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് കിമ്മിനെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് ക്ഷണിച്ചത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവ് കഴിഞ്ഞയാഴ്ച ഉത്തര കൊറിയ സന്ദര്‍ശിച്ചപ്പോഴും കിമ്മിന്റെ റഷ്യന്‍ സന്ദര്‍ശനത്തെക്കുറിച്ച് സൂചനകളുണ്ടായിരുന്നു. …
സ്വന്തം ലേഖകന്‍: ഗ്വാട്ടിമാലയിലെ അഗ്നിപര്‍വത സ്ഫോടനം; മരണം 25 ആയി; ചാരത്താല്‍ മൂടി നഗരങ്ങള്‍. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഫ്യൂഗോ അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വ്വത സ്ഫോടനം ഉണ്ടാകുന്നത്. സ്ഫോടനത്തെ തടര്‍ന്നുണ്ടായ ചാരം സമീപപ്രദേശങ്ങളിലേക്ക് വ്യാപിച്ചത് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. വീടുകളിലേക്കും കെട്ടിടങ്ങളിലേക്കും വാഹനത്തിന്റെ ഗ്ലാസുകളിലും ചാരം പടര്‍ന്നിട്ടുണ്ട്. സ്ഫോടനത്തില്‍ …
സ്വന്തം ലേഖകന്‍: നോ ഡീല്‍ ബ്രെക്സിറ്റ് സംഭവിച്ചാല്‍ ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ഭക്ഷണ, മരുന്നു ക്ഷാമമെന്ന് മുന്നറിയിപ്പ്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്ന ബ്രിട്ടന് കുറച്ചു കാലത്തേക്കെങ്കിലും ഭക്ഷണവസ്തുക്കള്‍ക്കും അവശ്യ മരുന്നുകള്‍ക്കും ക്ഷാമം നേരിടേണ്ടിവരുമെന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്കുന്നു. മിതമായത്, ഇടത്തരം, കടുത്തത് എന്നിങ്ങനെ മൂന്നു രീതിയില്‍ ബ്രെക്സിറ്റ് ബ്രിട്ടനെ ബാധിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ …
സ്വന്തം ലേഖകന്‍: റഷ്യയുമായി ആയുധക്കച്ചവടം നടത്തരുത്; ഖത്തറിന് മുന്നറിയിപ്പ് നല്കി സൗദി. റഷ്യയില്‍ നിന്ന് മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങിയാല്‍ ഖത്തറിനെതിരേ സൈനിക നടപടിയുണ്ടാകുമെന്നാണ് സൗദിയുടെ ഭീഷണി. റഷ്യയുടെ എസ്400 മിസൈല്‍ ഖത്തര്‍ വാങ്ങുന്നെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇരു മേഖലകളിലും സമാധാനം നിലനിര്‍ത്തുന്നതിനായി ഖത്തറും റഷ്യയും തമ്മിലുള്ള ആയുധ ഇടപാട് തടയാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് …
സ്വന്തം ലേഖകന്‍: ഗാസയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട പലസ്തീന് നഴ്സിന് അന്ത്യാഞ്ജലിയുമായി ആയിരങ്ങള്‍. ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ക്കിരയായ പലസ്തീന് യുവാവിനെ പരിചരിക്കാന്‍ ശ്രമിക്കുമ്പോഴാണ് റസാന് അല്‍ നജാറെന്ന ഇരുപത്തിയൊന്നുകാരിയ്ക്ക് വെടിയേറ്റത്. ഗാസയില്‍ റസാന് യാത്രാമൊഴി നല്കാന് ആയിരക്കണക്കിന് ആളുകളാണ് എത്തിയത്. വെള്ളിയാഴ്ച യൂനിസ് പട്ടണത്തില്‍ പ്രക്ഷോഭകരും ഇസ്രായേലിന്റെ സൈനികരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനിടെ പരുക്കേറ്റ …