സ്വന്തം ലേഖകന്‍: പ്രെസ്റ്റണില്‍ നിര്യാതയായ ജയ നോബിയ്ക്ക് യുകെ മലയാളികള്‍ കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ ബുധനാഴ്ച നിര്യാതയായ ജയയ്ക്ക് യാത്രാമൊഴി നല്‍കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മലയാളികള്‍ എത്തിയിരുന്നു. പ്രെസ്റ്റണിലെ സെന്റ്. അല്‍ഫോന്‍സാ കത്തീഡ്രലില്‍ വൈദികര്‍ പ്രാര്‍ത്ഥനയോടെ മൃതദേഹത്തെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ദിവ്യബലിക്ക് രൂപതാ സെമിനാരി റെക്ടര്‍ റവ. ഫാ. വര്‍ഗീസ് …
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ഹംഗറി; ഇയു രാജ്യങ്ങള്‍ കുടിയേറ്റ വിരുദ്ധ നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അനധികൃത കുടിയേറ്റക്കാരെ സാന്പത്തികമായോ അല്ലാതെയോ സഹായിക്കുന്ന സര്‍ക്കാരിതര സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ശിക്ഷ നല്‍കുന്നതിനു വ്യവസ്ഥ ചെയ്യുന്ന കരടുബില്‍ ഹംഗറി തയാറാക്കി. സ്റ്റോപ് സോറോസ് ബില്‍ എന്നു വിളിക്കുന്ന ബില്‍ നിയമമായാല്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഭക്ഷണം നല്‍കുന്നതും …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ അക്രമികള്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പെണ്‍കുട്ടി വെടിയേറ്റ് മരിച്ചു. ചാട്‌സ്‌വര്‍ത്തില്‍നിന്നുള്ള നാലാം ക്ലാസ് വിദ്യാര്‍ഥിയായ സാദിയ സുഖ്‌രാജിനെയാണ് അജ്ഞാതരായ അക്രമികള്‍ കാര്‍ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. അച്ഛനോടൊപ്പം സ്‌കൂളിലേക്ക് പോകവെയാണ് ഒമ്പതു വയസ്സുകാരിയായ സാദിയക്കെതിരെ ആക്രമണമുണ്ടായത്. ആയുധധാരികളായ മൂന്നുപേര്‍ അച്ഛനെ കാറില്‍നിന്നും വലിച്ച് പുറത്തിട്ട് സാദിയെയും കൊണ്ട് ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടര്‍ന്ന നാട്ടുകാരും …
സ്വന്തം ലേഖകന്‍: ബിസിനസ് രംഗത്തെ ഫ്രഞ്ച് ഇതിഹാസം സേര്‍ജ് ദേസോ ഓര്‍മയായി. 93 വയസായിരുന്നു. ഏവിയേഷന്‍ ഗ്രൂപ്പ് ആസ്ഥാനത്താണു മരണം സംഭവിച്ചത്. റഫാലും മിറാഷും ഉള്‍പ്പെടെ യുദ്ധവിമാനങ്ങള്‍ നിര്‍മിച്ചും ഫ്രാന്‍സിലെ പ്രശസ്തമായ ‘ലെ ഫിഗറോ’ പത്രം നടത്തിയും പ്രശസ്തനാണ് ദേസോ. 61 മത്തെ വയസില്‍ കുടുംബ ബിസിനസ് ഏറ്റെടുത്ത അദ്ദേഹം ഏവിയേഷന്‍ മേധാവിയായി 2000 ല്‍ …
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്ക് പുതുജീവന്‍; അമേരിക്കന്‍ സംഘം ഉത്തര കൊറിയ സന്ദര്‍ശിച്ചതിനു പിന്നാലെ ഉത്തര കൊറിയന്‍ പ്രതിനിധി യുഎസിലേക്ക്. യുഎസുമായുള്ള ഉച്ചകോടിക്കു മുന്നോടിയായി ഉത്തര കൊറിയന്‍ ചാരസംഘടനയുടെ മുന്‍തലവന്‍ കിം യോങ് ചോള്‍ യുഎസ് സന്ദര്‍ശിക്കും. ബെയ്ജിങ്ങിലെത്തിയ ചോള്‍ ചൈനീസ് ഉന്നതരുമായി ചര്‍ച്ച നടത്തിയതിനു ശേഷം ന്യൂയോര്‍ക്കിലേക്കു തിരിക്കും. ഉച്ചകോടിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമായി …
സ്വന്തം ലേഖകന്‍: പ്ലാസ്റ്റിക്കിനെ കെട്ടുകെട്ടിക്കാന്‍ രണ്ടും കല്‍പ്പിച്ച് യൂറോപ്യന്‍ യൂണിയന്‍; നിത്യോപയോഗ സാധനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കും. ഒറ്റത്തവണമാത്രം ഉപയോഗിക്കാന്‍ പറ്റുന്ന നിത്യോപയോഗ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കുന്നു. കുപ്പി, സ്‌ട്രോ, ചെവി വൃത്തിയാക്കാനുള്ള ബഡ്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയ്ക്കു പകരം പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങള്‍ പുറത്തിറക്കാനാണ് യൂണിയന്‍ പദ്ധതിയിടുന്നത്. പാരിസ്ഥിതിക മലിനീകരണം, …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം രൂക്ഷം; രാജ്യം വീണ്ടും തെരഞ്ഞെടുപ്പിലേക്കെന്ന് സൂചന. മാസങ്ങള്‍ കഴിഞ്ഞും സര്‍ക്കാറുണ്ടാക്കാന്‍ മുന്നണികള്‍ക്ക് കഴിയാതായതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. അതിനിടെ ധനമന്ത്രിയായി ഇ.യു വിരുദ്ധനായ പൗളോ സവോണയെ കൊണ്ടുവരാനുള്ള നീക്കം പ്രസിഡന്റ് മാറ്ററെല്ലെ എതിര്‍ത്തത് സ്ഥിതി വഷളാക്കുകയും ചെയ്തു. മാര്‍ച്ചില്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ കൂടുതല്‍ വോട്ട് നേടിയ …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വിനോദയാത്രയ്ക്കു പോയ മലയാളി വീട്ടമ്മ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അറ്റ്‌ലാന്റയിലെ ബയോ ഐവിടി കമ്പനിയില്‍ ഏഷ്യ റീജിയന്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് അനലിസ്റ്റായ തിരുവനന്തപുരം പിഎംജി ജംക്ഷന്‍ വികാസ് ലെയ്ന്‍ വള്ളോന്തറയില്‍ ആന്‍സി ജോസ് (43) ആണ് മരിച്ചത്. ഇവര്‍ സ!ഞ്ചരിച്ച കാര്‍ ട്രെയിലറിനു പുറകില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ നവോമി …
സ്വന്തം ലേഖകന്‍: നാസിറുള്‍ മുള്‍ക്ക് പാകിസ്താന്റെ കാവല്‍ പ്രധാനമന്ത്രി; ജൂലൈ 25 ന് പൊതുതെരഞ്ഞെടുപ്പ്. മുന്‍ ചീഫ് ജസ്റ്റിസ് നാസിറുല്‍ മുല്‍ക്കിനെ പാകിസ്താന്‍ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ 25ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത് വരെയായിരിക്കും നാസിറിന്റെ കാലാവധി. നിലവിലെ പ്രധാനമന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയാണ് നിയമനം നടത്തിയത്. ഇടക്കാല പ്രധാനമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്ന് ഷാഹിദ് …
സ്വന്തം ലേഖകന്‍: ബംഗ്ലദേശില്‍നിന്നു കഴിഞ്ഞ നാലുമാസത്തിനിടെ മ്യാന്‍മറിലേക്കു തിരിച്ചെത്തിയത് വെറും 58 റോഹിംഗ്യകള്‍. പുനരധിവാസത്തിനു മുന്നോടിയായി ഇവരെ താല്‍ക്കാലിക താമസകേന്ദ്രത്തില്‍ പാര്‍പ്പിക്കുമെന്നു മ്യാന്‍മര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിലെ സൈനികാതിക്രമത്തെത്തുടര്‍ന്ന് ഏഴുലക്ഷത്തോളം രോഹിന്‍ഗ്യകളാണു മ്യാന്‍മറിലെ റാഖൈന്‍ സംസ്ഥാനത്തുനിന്നു പലായനം ചെയ്തത്. അഭയാര്‍ഥികളുടെ പുനരധിവാസം സംബന്ധിച്ചു ബംഗ്ലദേശ്–മ്യാന്‍മര്‍ കരാറുണ്ടാക്കിയെങ്കിലും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. പുനരധിവാസത്തിനു സ്വീകരിച്ച നടപടികള്‍ മ്യാന്‍മര്‍ ഇനിയും …