സ്വന്തം ലേഖകന്‍: നിശബ്ദ ആക്രമണം, അസാധാരണ ശബ്ദങ്ങളെ കരുതിയിരിക്കണമെന്ന് ചൈനയിലെ യുഎസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ്. യു.എസ് വിദേശകാര്യ വകുപ്പാണ് ചൈനയില്‍ ജോലിചെയ്യുന്ന അമേരിക്കന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. ജീവനക്കാരില്‍ ഒരാള്‍ക്ക് അപൂര്‍വ രോഗം ബാധിച്ച സാഹചര്യത്തിലാണ് ജാഗ്രത നിര്‍ദേശം. അടുത്തിടെ യു.എസും ചൈനയും തമ്മില്‍ വ്യാപാരയുദ്ധം മുറുകിയിരുന്നു. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് യു.എസ് തീരുവ വര്‍ധിപ്പിക്കുകയും ചെയ്തു. …
സ്വന്തം ലേഖകന്‍: യുകെയില്‍ കാണാതായ 15 കാരന്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയതായി പോലീസ്. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ സ്‌കൂളില്‍നിന്ന് കാണാതായ ഇന്ത്യന്‍ വംശജനായ അഭിമന്യു ചോഹന്‍ (15)നെയാണ് കണ്ടെത്തിയത്. കിംഗ് ഹെന്ററി സ്‌കൂള്‍ വിദ്യാര്‍ഥിയാണ് അഭിമന്യു. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു നേടിയത് തട്ടിപ്പുനടത്തിയാണെന്ന് ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് അഭിമന്യു ചോഹനെ കാണാതായത്. മോക് ടെസ്റ്റില്‍ അഭിമന്യു നൂറ് ശതമാനം …
സ്വന്തം ലേഖകന്‍: കോംഗോയില്‍ മരണം വിതച്ച് എബോള വൈറസ് പടരുന്നു; മരിച്ചവരുടെ എണ്ണം 27 ആയി; വൈറസ് ബാധിതര്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ രോഗബാധയെ തുടര്‍ന്ന് 27 പേരുടെ മരണമാണ് കഴിഞ്ഞ ദിവസം വരെ സ്ഥിരീകരിച്ചിട്ടുള്ളത്. 58 ഓളം കേസുകള്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനിടെ രോഗബാധിതരായ മൂന്നുപേര്‍ ആശുപത്രിയില്‍ …
സ്വന്തം ലേഖകന്‍: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി ജൂസപ്പെ കോണ്ടി; ഒപ്പം വ്യാജ ബയോഡേറ്റ വിവാദവും. യൂറോപ്യന്‍ യൂണിയനില്‍ ഇറ്റലി തുടരുന്നതില്‍ വിമുഖതയുള്ള തീവ്രവലതുപക്ഷ പാര്‍ട്ടികളായ ലീഗ് പാര്‍ട്ടിയും ഫൈവ് സ്റ്റാര്‍ മൂവ്‌മെന്റുമാണു പുതിയ മന്ത്രിസഭ രൂപീകരിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഇതോടൊപ്പം രാഷ്ട്രീയ പാരമ്പര്യമില്ലാത്ത അഭിഭാഷകനാ കോണ്ടിയ്ക്ക് പ്രധാനമന്ത്രിപദം നല്‍കിയതും യൂറോപ്യന്‍ യയൂണിയനെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. തന്റെ ബയോഡേറ്റയിലുള്‍പ്പെടെ കൃത്രിമം …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായുള്ള ഉച്ചകോടി നീട്ടിവച്ചേക്കുമെന്ന് സൂചന നല്‍കി ട്രംപ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി ജൂണ്‍ 12നു സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉച്ചകോടിക്കുള്ള ഒരുക്കവുമായി വൈറ്റ്ഹൗസ് മുന്നോട്ടു പോകുകയാണെങ്കിലും ഉച്ചകോടി നീട്ടിവയ്ക്കാനുള്ള സാധ്യത തള്ളുന്നില്ലെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നുമായി വൈറ്റ്ഹൗസില്‍ ചര്‍ച്ച തുടങ്ങുന്നതിനു …
സ്വന്തം ലേഖകന്‍: കുവൈത്തില്‍ ജൂലായ് മുതല്‍ 30 വയസ് തികയാത്ത ബിരുദക്കാര്‍ക്കും ഡിപ്ലോമക്കാര്‍ക്കും വിസയില്ല. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടനുണ്ടാകുമെന്നും ഗാര്‍ഹിക തൊഴിലുകള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ലെന്നും പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഉടനെ തൊഴില്‍ കുവൈത്തില്‍ എത്തുന്നത് പരമാവധി നിരുത്സാഹപ്പെടുത്താനാണ് തീരുമാനം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി ജീവനക്കാരനെ വെടിവെച്ചു കൊന്ന മുന്‍ യുഎസ് സൈനികന്‍ വംശീയ വിദ്വേഷക്കുറ്റം സമ്മതിച്ചു. ഇന്ത്യക്കാരനായ ശ്രീനിവാസ് കുച്ചിബോട്‌ലയെ വെടിവച്ചു കൊലപ്പെടുത്തിയ മുന്‍ യുഎസ് നാവികന്‍ ആഡം പുരിന്‍ടന്‍ (53) കുറ്റപത്രത്തിലെ വംശീയവിദ്വേഷക്കുറ്റം കോടതിയില്‍ സമ്മതിക്കുകയായിരുന്നു. അമേരിക്കയില്‍ ജീവപര്യന്തം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. കൊലക്കുറ്റത്തിന് ഇയാളെ നേരത്തേ 78 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: ഇറാനെതിരെ അതിശക്തമായ ഉപരോധം ഏര്‍പ്പെടുത്താന്‍ യുഎസ്; എല്ലാം തനിച്ചു തീരുമാനിക്കരുതെന്ന് ഇറാന്റെ തിരിച്ചടി. ആണവക്കരാറില്‍നിന്നു ഏകപക്ഷീയമായി പിന്മാറിയതിനു പുറമേ യുഎസ് ഇറാനെതിരെ ഏറ്റവും ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുമെന്നു ഭീഷണി മുഴക്കി. ഇറാനുമായി വ്യാപാര, വാണിജ്യ ബന്ധം തുടരുന്ന യൂറോപ്യന്‍ സ്ഥാപനങ്ങള്‍ക്കും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ മുന്നറിയിപ്പു നല്‍കി. എന്നാല്‍, യുഎസിന്റെ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ അതിക്രമങ്ങളെക്കുറിച്ച് അന്വേഷണം വേണം; പലസ്തീന്‍ രാജ്യാന്തര ക്രിമിനല്‍ കോടതിയെ സമീപിച്ചു. വെസ്റ്റ്ബാങ്ക്, കിഴക്കന്‍ ജറുസലം എന്നിവിടങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റത്തെക്കുറിച്ചും പലസ്തീന്‍ പ്രദേശത്തു നടത്തുന്ന മനുഷ്യവാകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പലസ്തീന്‍ അതോറിറ്റി ഹേഗ് ആസ്ഥാനമായ രാജ്യാന്തര ക്രിമിനല്‍ കോടതിയെ (ഐസിസി) സമീപിച്ചത്. ഐസിസി ചീഫ് പ്രോസിക്യൂട്ടര്‍ ഫത്തേ ബെന്‍സൗദയുമായുള്ള കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച …
സ്വന്തം ലേഖകന്‍: യുകെയിലെ ആരോഗ്യമേഖലയില്‍ അഴിച്ചുപണിയുമായി തെരേസാ മേയ് സര്‍ക്കാര്‍; കാന്‍സര്‍ ചികിത്സക്ക് ഇനി കൃത്രിമ ബുദ്ധിയുടെ സഹായവും. കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി 2033 ഓടെ കാന്‍സര്‍ ബാധിച്ചുള്ള മരണങ്ങള്‍ ഇല്ലാതാക്കാനാണ് ശ്രമമെന്ന് മെയ് വ്യക്തമാക്കി. വിവിധ കാന്‍സര്‍ രോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും 20,000 ത്തോളം രോഗികളാണ് യുകെയില്‍ മരിക്കുന്നതെന്നാണ് കണക്ക്. രോഗം യഥാസമയം …