1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രിട്ടനില്‍ രാജകീയ വിവാഹത്തിന്റെ മേളം; ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി
ബ്രിട്ടനില്‍ രാജകീയ വിവാഹത്തിന്റെ മേളം; ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ രാജകീയ വിവാഹത്തിന്റെ മേളം; ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കിളും വിവാഹിതരായി. എലിസബത്ത് രാജ്ഞിയുടെ കൊച്ചുമകന്‍ ഹാരി രാജകുമാരനും ഹോളിവുഡ് സുന്ദരി മേഗന്‍ മാര്‍ക്കിളും തമ്മിലുള്ള വിവാഹം വിന്‍സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ ആഘോഷമായി നടന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കായിരുന്നു വിവാഹം. എലിസബത്ത് രാജ്ഞിയുള്‍പ്പെടെ ക്ഷണിക്കപ്പെട്ട 600 അതിഥികളെ …
യുഎസിലെ ടെക്‌സസില്‍ സാന്താ ഫെ ഹൈസ്‌കൂള്‍ വെടിവെപ്പ് നടത്തിയത് പതിനേഴുകാരനായ വിദ്യാര്‍ഥി
യുഎസിലെ ടെക്‌സസില്‍ സാന്താ ഫെ ഹൈസ്‌കൂള്‍ വെടിവെപ്പ് നടത്തിയത് പതിനേഴുകാരനായ വിദ്യാര്‍ഥി
സ്വന്തം ലേഖകന്‍: യുഎസിലെ ടെക്‌സസില്‍ സാന്താ ഫെ ഹൈസ്‌കൂള്‍ വെടിവെപ്പ് നടത്തിയത് പതിനേഴുകാരനായ വിദ്യാര്‍ഥി. പത്തുപേരെ വെടിവച്ചുകൊന്നത് പതിനേഴുകാരന്‍ ദിമിത്രിയോസ് പഗൂര്‍ടിസാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പഗൂര്‍ടിസ് ചിലരെ ഒഴിവാക്കിയത് തന്റെ വെടിവെപ്പിന്റെ വിശദാംശങ്ങള്‍ മറ്റുള്ളവരെ അറിയിക്കാനായാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോണ്‍ ടു കില്‍ എന്നെഴുതിയ ടീ–ഷര്‍ട് ധരിച്ചു നിറത്തോക്കും സ്‌ഫോടക വസ്തുക്കളുമായെത്തിയ പഗൂര്‍ടിസ് വിദ്യാര്‍ഥികളുടെ നേരെ നിറയൊഴിക്കുകയായിരുന്നു. …
ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന
ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന
സ്വന്തം ലേഖകന്‍: ടെക്‌സസിലെ സാന്താഫേ നഗരത്തില്‍ ഹൈസ്‌കൂളില്‍ വെടിവെപ്പ്; 10 പേര്‍ കൊല്ലപ്പെട്ടു; വെടിവെപ്പു നടത്തിയ വിദ്യാര്‍ഥി പിടിയിലെന്ന് സൂചന. വെടിവയ്പില്‍ കുറഞ്ഞത് 10 പേര്‍ മരിച്ചു. മരണ സംഖ്യ എട്ടുമുതല്‍ പത്തുവരെയാണെന്നു ഹാരീസ് കൗണ്ടി ഷെരീഫ് എഡ് ഗൊണ്‍സാലസ് പറഞ്ഞു. ഹൂസ്റ്റണില്‍നിന്നു 48 കിലോമീറ്റര്‍ അകലെയാണു സാന്താഫേ നഗരം. ഒന്പതുപേരേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ …
ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി
ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി
സ്വന്തം ലേഖകന്‍: ക്യൂബയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു, ഗുരുതരമായി പരുക്കേറ്റ മൂന്നു പേരെ രക്ഷപ്പെടുത്തി. 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും കയറിയ വിമാനമാണ് തകര്‍ന്നുവീണത്. ക്യൂബന്‍ സര്‍ക്കാരിന്റെ ബോയിങ്737 വിമാനം ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് ഏറെ താമസിയാതെയായിരുന്നു അപകടം. കിഴക്കന്‍ നഗരമായ ഹോള്‍ഗ്വിനിലേക്ക് പോവുകയായിരുന്നു വിമാനം. വിമാനത്താവളത്തിന് സമീപമുള്ള കൃഷിയിടത്തിലാണ് …
ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്
ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്
സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ രാജകീയ വിവാഹം ഇന്ന്; എല്ലാ കണ്ണുകളും ലണ്ടനിലെ വിവാഹ മാമാങ്കത്തിലേക്ക്. ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാന്‍ ഒരുങ്ങിയിരിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരം. ലണ്ടനിലെ തെരുവ് വീഥികള്‍ മേഗന്‍ മര്‍ക്കലിന് ആതിഥ്യമരുളാന്‍ ഒരുങ്ങി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള വിന്‍സ്റ്റര്‍ …
കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്
കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്
സ്വന്തം ലേഖകന്‍: കുടിയേറ്റക്കാരെ ‘മൃഗങ്ങള്‍’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് പ്രസിഡന്റ് ട്രംപ്. യുഎസില്‍ നിയമവിരുദ്ധമായി കുടിയേറി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന ചിലരെ പരാമര്‍ശിച്ചു താന്‍ ‘മൃഗങ്ങള്‍’ എന്ന വാക്ക് ഉപയോഗിച്ചതിനെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. എന്തു ഹീനപ്രവൃത്തിയും ചെയ്യാന്‍ മടിയില്ലാത്ത എംഎസ്–13 എന്ന ക്രിമിനല്‍ സംഘത്തെയാണു താന്‍ മൃഗങ്ങളെന്നു വിളിച്ചതെന്നും ഇനിയും അങ്ങനെതന്നെ …
പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം
പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം
സ്വന്തം ലേഖകന്‍: പലസ്തീനില്‍ സ്ഥിതി അതീവ ഗുരുതരം; യുഎന്‍ രക്ഷാസേനയെ അയക്കാന്‍ നീക്കം. ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍നിന്നു പലസ്തീന്‍ ജനതയെ സംരക്ഷിക്കാന്‍ ‘രാജ്യാന്തര രക്ഷാസേന’യെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്ന കരടുപ്രമേയം തിങ്കളാഴ്ച യുഎന്‍ രക്ഷാസമിതി ചര്‍ച്ചചെയ്യും. രക്ഷാസമിതി അംഗങ്ങള്‍ക്കിടയില്‍ കുവൈത്ത് ആണു കരടുപ്രമേയം വിതരണം ചെയ്തത്. 30 ദിവസത്തിനകം പലസ്തീന്‍ പൗരന്‍മാരുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടി ഉറപ്പുവരുത്താന്‍ …
കുറച്ച് അണ്വായുധങ്ങളും മിസൈലുകളും ഉത്തര കൊറിയ കൈമാറുക തന്നെ വേണം; നിലപാടില്‍ ഉറച്ച് യുഎസ്; ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ദക്ഷിണ കൊറിയ
കുറച്ച് അണ്വായുധങ്ങളും മിസൈലുകളും ഉത്തര കൊറിയ കൈമാറുക തന്നെ വേണം; നിലപാടില്‍ ഉറച്ച് യുഎസ്; ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ദക്ഷിണ കൊറിയ
സ്വന്തം ലേഖകന്‍: കുറച്ച് അണ്വായുധങ്ങളും മിസൈലുകളും ഉത്തര കൊറിയ കൈമാറുക തന്നെ വേണം; നിലപാടില്‍ ഉറച്ച് യുഎസ്; ഒത്തുതീര്‍പ്പ് ശ്രമങ്ങളുമായി ദക്ഷിണ കൊറിയ. അണ്വായുധങ്ങളും ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലും ആറു മാസത്തിനകം ഉത്തരകൊറിയ കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായി ജപ്പാനിലെ അസാഹി ഷിംബൂന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പകരമായി ഭീകരരാഷ്ട്രങ്ങളുടെ പട്ടികയില്‍നിന്ന് ഉത്തരകൊറിയയെ നീക്കം ചെയ്യും. …
യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് ദുരുപയോഗം ചെയ്യുന്നു; 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി
യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് ദുരുപയോഗം ചെയ്യുന്നു; 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി
സ്വന്തം ലേഖകന്‍: യുകെ ഭീകരവിരുദ്ധ നിയമത്തിലെ നാടുകടത്തല്‍ വകുപ്പ് വിദേശ പ്രഫഷനലുകള്‍ക്കെതിരെ ഉപയോഗിക്കുന്നു; ബ്രിട്ടനില്‍ 30,000 ഇന്ത്യന്‍ പ്രഫഷണലുകള്‍ ഭീമ ഹര്‍ജി നല്‍കി. ഭീകരവാദികള്‍ക്കെതിരെ ഉപയോഗിക്കുന്ന ദേശീയ സുരക്ഷ നിയമത്തിലെ വകുപ്പുപയോഗിച്ച് വിദേശ പ്രഫഷനലുകള്‍ക്കെതിരെ നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുന്ന ബ്രിട്ടീഷ് സര്‍ക്കാറിന്റെ നീക്കത്തിനെതിരെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിഷേധം. 38 ഡിഗ്രീസ് കാമ്പയിന്‍ വെബ്‌സൈറ്റിന്റെ ആഭിമുഖ്യത്തിലാണ് …
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയുടെ കൊലപാതകം; രക്ഷപ്പെട്ട പ്രതിയ്ക്കായി വലവിരിച്ച് പോലീസ്. ജെസിക്ക പട്ടേല്‍ എന്ന 34 കാരിയെയാണ് മിഡില്‍സ്ബറോ നഗരത്തിലെ ലിന്‍തോര്‍പ്പ് പ്രാന്തത്തിലെ വീട്ടില്‍ തിങ്കളാഴ്ച രാത്രി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊലയാളിക്കായി തെരച്ചില്‍ തുടരുകയാണെന്നറിയിച്ച പൊലീസ് മറ്റു വിവരങ്ങള്‍ ഒന്നുംതന്നെ ഇതേവരെ വെളിപ്പെടുത്തിയിട്ടില്ല. ബ്രിട്ടനില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയായിരുന്ന ജെസീക്ക …