1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍
ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍
സ്വന്തം ലേഖകന്‍: ട്രംപ്, കിം ഉച്ചകോടിയ്ക്കു മുന്നോടിയായി ചൈനയുടെ വിദേശകാര്യമന്ത്രി ഉത്തര കൊറിയയില്‍. യുസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ഉടന്‍ നടക്കാനിരിക്കുന്ന ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുടെ സന്ദര്‍ശനത്തിന് അതീവ പ്രാധാന്യമുണ്ടെന്ന് കരുതപ്പെടുന്നു. പതിനൊന്നു വര്‍ഷത്തിനു ശേഷമാണു ഒരു ചൈനീസ് വിദേശകാര്യമന്ത്രി ഉത്തര കൊറിയ …
അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്
അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്
സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് ഒരു ബഹിരാകാശ സൈന്യം; പുതിയ ആശയവുമായി ട്രംപ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ബഹിരാകാശ സൈന്യം എന്ന ആശയത്തിന് ആദ്യം ട്രോളിയ വിമര്‍ശകര്‍ സംഭവം സത്യമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. താന്‍ പറഞ്ഞതു കാര്യമായിട്ടാണെന്നും ‘സ്‌പേസ് ഫോഴ്‌സ്’ സാധ്യതയെക്കുറിച്ചു ഗൗരവമായിത്തന്നെ ആലോചിക്കുന്നുവെന്നുമാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തല്‍. യുഎസ് സേനയുടെ ആറാമത്തെ ഘടകമായി ‘സ്‌പേസ് …
ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്
ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്
സ്വന്തം ലേഖകന്‍: ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയെ അമേരിക്കയുടെ ഹീറോയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ട്രംപ്. ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി കല്‍പന ചൗളയുടെ ധൈര്യവും ത്യാഗ മനോഭാവവും ബഹിരാകാശ യാത്രികരാവാന്‍ കൊതിക്കുന്ന ലക്ഷക്കണക്കിന് അമേരിക്കന്‍ പെണ്‍കുട്ടികള്‍ക്ക് ഇപ്പോഴും പ്രചോദനമാണെന്നും ട്രംപ് പറഞ്ഞു. മെയ് മാസത്തെ ഏഷ്യന്‍ അമേരിക്കന്‍ ആന്‍ഡ് പസഫിക് ഐലാന്റര്‍ ഹെറിട്ടേജ് മാസമായി തെരഞ്ഞെടുത്തതിന്റെ …
കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം
കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം
സ്വന്തം ലേഖകന്‍: കൊറിയകളെ കണ്ട് പഠിക്ക്; ഇന്ത്യയോടും പാകിസ്താനോടും പാക് മാധ്യമങ്ങളുടെ ഉപദേശം. തമ്മില്‍ തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ത്ത് സമാധാനത്തിനായി കൈകോര്‍ത്തതുപോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് ഡോണ്‍, ഡെയ്‌ലി ടൈംസ് തുടങ്ങിയ മാധ്യമങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്പരമുള്ള ആക്രമണങ്ങള്‍ കുറയ്ക്കാനും സ്ഥിതിഗതികള്‍ സാധാരണഗതിയിലാക്കാനുമുള്ള മാര്‍ഗങ്ങള്‍ ഇരുരാജ്യങ്ങളും കണ്ടെത്തണമെന്നും മേഖലയില്‍ സമാധാനം കൊണ്ടുവരണമെന്നും ഡോണ്‍ ദിനപത്രം ആവശ്യപ്പെടുന്നു. ചരിത്രം, സ്വപ്നങ്ങള്‍, …
നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം
നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ ചാവേര്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം
സ്വന്തം ലേഖകന്‍: നൈജീരിയയിലെ മുസ്ലീം പള്ളിയില്‍ സ്‌ഫോടനം; 24 പേര്‍ കൊല്ലപ്പെട്ടു; ആക്രമണത്തിനു പിന്നില്‍ ബൊക്കോ ഹറം. വടക്കു കിഴക്കന്‍ നൈജീരിയയിലെ മുബി നഗരത്തിലെ മുസ്ലീം പള്ളിയില്‍ ഉച്ചയ്ക്കു ശേഷം വിശ്വാസികള്‍ പ്രാര്‍ഥനയ്ക്കു തയാറെടുക്കുന്നതിനിടെയാണു ചാവേര്‍ ആക്രമണം ഉണ്ടായത്. ബൊക്കോ ഹറം ഭീകരരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് …
ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും
ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും
സ്വന്തം ലേഖകന്‍: ചൂട് സഹിച്ചില്ല; വിമാനത്തിന്റെ വാതില്‍ തുറന്ന ചൈനക്കാരന് കിട്ടിയത് പതിനഞ്ച് ദിവസം തടവും 11,000 ഡോളര്‍ പിഴയും. പറക്കുന്ന വിമാനത്തില്‍ ചൂട് കൂടുതലാണെന്ന കാരണം പറഞ്ഞ് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നിട്ട ചൈനക്കാരനാണ് ഏറ്റവുമൊടുവില്‍ പ്രതിസന്ധി സൃഷ്ടിച്ചത്. 25 വയസുകാരനായ ചെന്‍ എന്ന ചൈനക്കാരനാണ് ചൂട് കാരണം വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്നത്. …
ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന
ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന
സ്വന്തം ലേഖകന്‍: ഇറാന്റെ ആണവപദ്ധതികള്‍ സംബന്ധിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ട് ഇസ്രയേല്‍; ഇറാന്റെ പക്കലുള്ളത് വന്‍ ആയുധശേഖരമെന്ന് സൂചന. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് രഹസ്യരേഖകള്‍ പുറത്തുവിട്ടത്. ഇറാന്റെ പക്കല്‍ വന്‍ ആണവായുധ ശേഖരം ഉണ്ടായിരുന്നതിന്റെയും തെളിവുകള്‍ ഇസ്രയേല്‍ പുറത്തുവിട്ട രേഖകളില്‍ ഉണ്ടെന്നാണ് സൂചന. ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്ന് ഇറാന്‍ 2015ല്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്നും ഇസ്രയേല്‍ ആരോപിച്ചു. …
പാക് വംശജനായ ബ്രിട്ടിഷ് എംപി യുകെയിലെ ആഭ്യന്തര സെക്രട്ടറി; നിയമനം കത്തിനില്‍ക്കുന്ന കുടിയേറ്റ വിവാദം തണുപ്പിക്കാന്‍
പാക് വംശജനായ ബ്രിട്ടിഷ് എംപി യുകെയിലെ ആഭ്യന്തര സെക്രട്ടറി; നിയമനം കത്തിനില്‍ക്കുന്ന കുടിയേറ്റ വിവാദം തണുപ്പിക്കാന്‍
സ്വന്തം ലേഖകന്‍: പാക് വംശജനായ ബ്രിട്ടിഷ് എംപി യുകെയിലെ ആഭ്യന്തര സെക്രട്ടറി; നിയമനം കത്തിനില്‍ക്കുന്ന കുടിയേറ്റ വിവാദം തണുപ്പിക്കാന്‍. പാക്കിസ്ഥാനില്‍നിന്ന് അറുപതുകളില്‍ കുടിയേറിയ ബസ് ഡ്രൈവറുടെ കുടുംബത്തില്‍ ജനിച്ച സാജിദ് ജാവിദ് (48) ബ്രിട്ടനില്‍ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുന്ന ആദ്യത്തെ ദക്ഷിണേഷ്യന്‍ വംശജനാണ്. സാജിദ് ജാവിദ്. കുടിയേറ്റ നയത്തിലെ പ്രസക്ത വിവരങ്ങള്‍ വെളിപ്പെടുത്താതെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്നു …
ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ വിവാദം പുകയുന്നു; നടപടിയുടെ പേരില്‍ ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡിന്റെ കസേര തെറിച്ചു
ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ വിവാദം പുകയുന്നു; നടപടിയുടെ പേരില്‍ ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡിന്റെ കസേര തെറിച്ചു
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ അനധികൃത കുടിയേറ്റ വിവാദം പുകയുന്നു; നടപടിയുടെ പേരില്‍ ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡിന്റെ കസേര തെറിച്ചു. ദീര്‍ഘകാലമായി യു.കെയില്‍ താമസിക്കുന്ന കരീബിയന്‍ വംശജര്‍ക്കെതിരായ നടപടിയാണ് റഡിന്റെ പദവി തെറിപ്പിച്ചത്. രാജി സ്വീകരിച്ചതായി പ്രധാനമന്ത്രി തെരേസ മേയുടെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ തെരേസ മെയ് സര്‍ക്കാറില്‍നിന്ന് രാജിവെക്കുന്ന മന്ത്രിപദവിയുള്ള നാലാമത്തെയാളാണ് …
ഉത്തര, ദക്ഷിണ കൊറിയകള്‍ അതിര്‍ത്തിയിലെ ചീത്തവിളി നിര്‍ത്തുന്നു; ഉച്ചഭാഷിണികള്‍ നീക്കം ചെയ്യും
ഉത്തര, ദക്ഷിണ കൊറിയകള്‍ അതിര്‍ത്തിയിലെ ചീത്തവിളി നിര്‍ത്തുന്നു; ഉച്ചഭാഷിണികള്‍ നീക്കം ചെയ്യും
സ്വന്തം ലേഖകന്‍: ഉത്തര, ദക്ഷിണ കൊറിയകള്‍ അതിര്‍ത്തിയിലെ ചീത്തവിളി നിര്‍ത്തുന്നു; ഉച്ചഭാഷിണികള്‍ നീക്കം ചെയ്യും. അതിര്‍ത്തിയില്‍ ഉത്തര കൊറിയയ്‌ക്കെതിരെ നിരന്തരം മുദ്രാവാക്യം മുഴക്കുന്ന ഉച്ചഭാഷിണികള്‍ നീക്കം ചെയ്യുമെന്നു ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. സമാധാനനീക്കങ്ങള്‍ക്കു ശക്തിപകരാനായുള്ള നടപടികളുടെ ഭാഗമാണിത്. ദക്ഷിണ കൊറിയയിലെ ഔദ്യോഗിക സമയത്തിനൊപ്പമാക്കാന്‍ തങ്ങളുടെ സമയം അരമണിക്കൂര്‍ മുന്നോട്ടാക്കുമെന്ന് ഉത്തര കൊറിയ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. …