1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററും ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍
ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററും ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്കിനു പിന്നാലെ ട്വിറ്ററും ഡാറ്റാ ചോര്‍ത്തല്‍ വിവാദത്തില്‍. ഫെയ്‌സ്ബുക്കിന്റേതിനു സമാനമായ രീതിയിലാണു ട്വിറ്ററിലും വിവരച്ചോര്‍ച്ച നടന്നതെന്നാണു റിപ്പോര്‍ട്ടുകള്‍. കേംബ്രിജ് അനലിറ്റിക്കയുടെ വിവാദ ആപ്പിന്റെ പിതാവ് കേംബ്രി!ജ് സര്‍വകലാശാലയിലെ ഗവേഷകന്‍ അലക്‌സാണ്ടര്‍ കോഗന്റെ ഗ്ലോബല്‍ സയന്‍സ് റിസര്‍ച് (ജിഎസ്ആര്‍)എന്ന സ്ഥാപനം 2015 ല്‍ ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ വാങ്ങിയതായി ദ് സണ്‍ഡേ ടെലഗ്രാഫ് …
ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്താന്‍ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയില്‍
ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്താന്‍ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയില്‍
സ്വന്തം ലേഖകന്‍: ഇറാനെതിരായ നടപടികള്‍ ശക്തിപ്പെടുത്താന്‍ പുതിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ സൗദിയില്‍. അടുത്തിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയായി നിയമിതനായ മൈക്ക് പോംപിയോ സൗദിയിലെത്തി സല്‍മാന്‍ രാജാവുമായി ചര്‍ച്ച നടത്തി. മേഖലയില്‍ സ്വാധീനം ശക്തമാക്കുന്ന ഇറാനെ ഒറ്റപ്പെടുത്താന്‍ അറബിരാജ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത പോംപിയോ ചൂണ്ടിക്കാട്ടി. ഖത്തര്‍ പ്രതിസന്ധി ഇറാന്‍ മുതലെടുക്കുകയാണെന്നും അതിനാല്‍ …
അവസാനം നിമിഷംവരെ കുഞ്ഞ് ആല്‍ഫിയ്ക്ക് ശ്വാസം പകര്‍ന്ന് മാതാപിതാക്കള്‍; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
അവസാനം നിമിഷംവരെ കുഞ്ഞ് ആല്‍ഫിയ്ക്ക് ശ്വാസം പകര്‍ന്ന് മാതാപിതാക്കള്‍; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍
സ്വന്തം ലേഖകന്‍: അവസാനം നിമിഷംവരെ കുഞ്ഞ് ആല്‍ഫിയ്ക്ക് ശ്വാസം പകര്‍ന്ന് മാതാപിതാക്കള്‍; ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍. അവസാന നിമിഷങ്ങളിലും ആല്‍ഫിയുടെ പിതാവ് ടോം ഇവാന്‍സിന്റെ ഉള്ളില്‍ പ്രതീക്ഷയുണ്ടായിരുന്നു. അപൂര്‍വരോഗം ബാധിച്ച മകന്റെ അവസാന നിമിഷങ്ങള്‍ ഓര്‍ത്ത് തളര്‍ന്നിരിക്കുകയാണ് ആല്‍ഫിയുടെ മാതാപിതാക്കള്‍. കോടതി ഉത്തരവിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ നീക്കിയതിനുശേഷം ആ ദിവസം രാത്രിയില്‍ ടോമും ഭാര്യ കേറ്റിയും …
സ്‌പെയിനില്‍ 18 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതിഷേധം കത്തിപ്പടരുന്നു; പതിനായിരങ്ങള്‍ തെരുവില്‍
സ്‌പെയിനില്‍ 18 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതിഷേധം കത്തിപ്പടരുന്നു; പതിനായിരങ്ങള്‍ തെരുവില്‍
സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ 18 കാരി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതിഷേധം കത്തിപ്പടരുന്നു; പതിനായിരങ്ങള്‍ തെരുവില്‍. പമ്പ്‌ലോണയില്‍ 18കാരി ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ കുറ്റവാളികള്‍ക്ക് കോടതി വിധിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് പതിനായിരക്കണക്കിന് സ്ത്രീകള്‍ തുടര്‍ച്ചയായ മൂന്നാം ദിനവും പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ‘ഇത് ലൈംഗികാതിക്ഷേപമല്ല, ബലാത്സംഗമാണ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്‌പെയിനിലെ തെരുവുകളെ …
ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം ജോങ് ഉന്‍
ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം ജോങ് ഉന്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ ആണവപരീക്ഷണ കേന്ദ്രം അടുത്ത മാസം അടച്ചുപൂട്ടാമെന്ന് കിം ജോങ് ഉന്‍. കഴിഞ്ഞ ദിവസം സമാപിച്ച ഉച്ചകോടിയില്‍ കിം ഈ വാഗ്ദാനം നല്‍കിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു. രാജ്യാന്തര സമൂഹത്തിനു മുന്‍പാകെ സുതാര്യത ഉറപ്പുവരുത്താനായി യുഎസ്, ദക്ഷിണകൊറിയന്‍ വിദഗ്ധരെയും മാധ്യമപ്രവര്‍ത്തകരെയും രാജ്യത്തേക്കു ക്ഷണിക്കുമെന്നും കിം വ്യക്തമാക്കി. ഉച്ചകോടിയുടെ വിജയത്തില്‍ …
ബഹിരാകാശത്ത് കരുത്തുകൂട്ടാന്‍ പാകിസ്താന്‍; ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതി
ബഹിരാകാശത്ത് കരുത്തുകൂട്ടാന്‍ പാകിസ്താന്‍; ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതി
സ്വന്തം ലേഖകന്‍: ബഹിരാകാശത്ത് കരുത്തുകൂട്ടാന്‍ പാകിസ്താന്‍; ഇന്ത്യയെ നിരീക്ഷിക്കാന്‍ പുതിയ ബഹിരാകാശ പദ്ധതി. ആകാശ നിരീക്ഷണത്തില്‍ കൂടുതല്‍ ശക്തരാകാനും ഇന്ത്യയെ കാര്യക്ഷമമായി നിരീക്ഷിക്കാനുമായി പാകിസ്താന്‍ വമ്പന്‍ പദ്ധതിയ്ക്ക് രൂപം നല്‍കുന്നു. സൈനിക സൈനികേതര ആവശ്യങ്ങള്‍ക്കായി വിദേശ കൃത്രിമോപഗ്രഹങ്ങളെ കൂടുതലായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഈ പദ്ധതിയ്ക്ക് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 470 കോടി …
നിയമ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രിട്ടനെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ആല്‍ഫി യാത്രയായി
നിയമ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രിട്ടനെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ആല്‍ഫി യാത്രയായി
സ്വന്തം ലേഖകന്‍: നിയമ പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ച് ബ്രിട്ടനെ കണ്ണീരിലാഴ്ത്തി കുഞ്ഞ് ആല്‍ഫി യാത്രയായി. തലച്ചോര്‍ നശിക്കുന്ന രോഗമായിരുന്നു ഇവാന്‍സിന്റെ മകന്‍ രണ്ടു വയസുകാരന്‍ ആല്‍ഫി ഇവാന്‍സിന്. ലിവര്‍പൂളിലെ ശിശുരോഗാശുപത്രിയില്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ആല്‍ഫിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. കുഞ്ഞിനെ മികച്ച ചികിത്‌സക്കായി ഇറ്റലിയിലേക്ക് കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ ആഗ്രഹിച്ചെങ്കിലും കൂടുതല്‍ ചികിത്‌സ ആവശ്യമില്ലെന്നും വന്റെിലേറ്റര്‍ …
കൊറിയന്‍ ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് ഇരു കൊറിയകളും മാധ്യമങ്ങളും
കൊറിയന്‍ ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് ഇരു കൊറിയകളും മാധ്യമങ്ങളും
സ്വന്തം ലേഖകന്‍: കൊറിയന്‍ ഉച്ചകോടിയുടെ വിജയം ആഘോഷിച്ച് ഇരു കൊറിയകളും മാധ്യമങ്ങളും. ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മില്‍ നടന്ന ചരിത്രപ്രധാന ഉച്ചകോടിയെക്കുറിച്ചു പറയാന്‍ ഉത്തര കൊറിയയിലെ ദേശീയ മാധ്യമത്തിന് നൂറ് നാവാണ്. നേതാക്കള്‍ തമ്മില്‍ പാന്‍മുന്‍ജോമില്‍ നടത്തിയ സാമാധാന പ്രഖ്യാപനത്തിന്റെ പൂര്‍ണരേഖ പുറത്തുവിട്ടുകൊണ്ടാണ് …
ഇന്ത്യ, ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി മോദി മടങ്ങി; അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും
ഇന്ത്യ, ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി മോദി മടങ്ങി; അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന സൗഹൃദം ഊട്ടിയുറപ്പിച്ച് പ്രധാനമന്ത്രി മോദി മടങ്ങി; അതിര്‍ത്തിയില്‍ സമാധാനവും പരസ്പര വിശ്വാസവും ഉറപ്പാക്കും. ദോക്‌ലാമിനു സമാനമായ സാഹചര്യം ഭാവിയില്‍ ഉണ്ടാകാതിരിക്കാനാണ് അതിര്‍ത്തിയില്‍ ആശയവിനിമയം ശക്തമാക്കുന്നത്. ചൈനീസ് നഗരമായ വുഹാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ അനൗപചാരിക ഉച്ചകോടിയുടെ സമാപനത്തിലാണ് ധാരണ. യുദ്ധസമാനമായ ദോക്‌ലാം പ്രതിസന്ധിക്കുശേഷം ഉഭയകക്ഷിബന്ധം ശക്തമാക്കുക …
ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനുമായി സാമ്പത്തിക ത്രികോണ പദ്ധതിയ്ക്ക് ഒരുങ്ങുന്നു
ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനുമായി സാമ്പത്തിക ത്രികോണ പദ്ധതിയ്ക്ക് ഒരുങ്ങുന്നു
സ്വന്തം ലേഖകന്‍: ഇന്ത്യയും ചൈനയും അഫ്ഗാനിസ്ഥാനുമായി സാമ്പത്തിക ത്രികോണ പദ്ധതിയ്ക്ക് ഒരുങ്ങുന്നു. പദ്ധതി സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങും ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തിയതായാണ് വിവരം. ഇരുരാജ്യങ്ങളും ഒന്നിച്ചു സഹകരിക്കുമെന്നും മൂന്നാമതൊരു രാജ്യവുമായി സംയുക്തമായി പദ്ധതിയിലേര്‍പ്പെടാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുന്നതിന് വേണ്ടിയാണിത്. വുഹാന്‍ ഉച്ചകോടിക്ക് മുന്നോടിയായി അഫ്ഗാനിസ്ഥാനുമായി സംയുക്ത വികസന പദ്ധതിയില്‍ …