സ്വന്തം ലേഖകന്‍: മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, ട്രംപിന്റെ തീവ്ര സാമ്പത്തിക നിലപാടുകള്‍ക്കെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. മോദി, ജിന്‍പിങ്ങ് കൂടിക്കാഴ്ച, അമേരിക്കക്ക്യുടെ സാമ്പത്തിക ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗും വെള്ളിയാഴ്ച വുഹാന്‍ സിറ്റിയില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍, രാജ്യങ്ങള്‍ സാന്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്ന …
സ്വന്തം ലേഖകന്‍: കാനഡയിലെ ടൊറന്റോയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചു കയറ്റി; 10 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. തിരക്കേറിയ സ്ഥലത്ത് ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതന്‍ വാന്‍ ഓടിച്ചു കയറ്റുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 15 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ‘എന്നെ വെടിവയ്ക്കൂ, എന്നെ വെടിവയ്ക്കൂ,’ എന്ന് ആക്രോശിച്ച് കൊണ്ട് വാന്‍ ഡ്രൈവര്‍ പൊലീസിന് നേരെ കുതിച്ചതായും ഇയാളെ കീഴ്‌പ്പെടുത്തിയതായും …
സ്വന്തം ലേഖകന്‍: പാരീസ് ആക്രമണ കേസ് പ്രതിയ്ക്ക് പോലീസിനെ അക്രമിച്ച കേസില്‍ ബെല്‍ജിയം കോടതിയുടെ വക 20 വര്‍ഷം തടവ്. 2015 ലെ പാരിസ് ആക്രമണക്കേസിലെ പ്രതി സലാഹ് അബ്ദുസ്സലാമിന് ബ്രസല്‍സില്‍ 2016ല്‍ പൊലീസുമായുണ്ടായ ഏറ്റുമുട്ടല്‍ കേസില്‍ കോടതി 20 വര്‍ഷം തടവ് വിധിച്ചു. പോലീസുകാരെ വധിക്കാന്‍ ശ്രമിച്ച കുറ്റത്തിനാണ് സലാഹിനും കൂട്ടാളി സുഫിയാന്‍ അയാരിക്കും …
സ്വന്തം ലേഖകന്‍: നാടുവിട്ടോടാന്‍ തയ്യാറില്ല; അഴിമതി കേസുകളുടെ വിചാരണക്കായി നവാസ് ഷെരീഫ് പാകിതാനില്‍ തിരിച്ചെത്തി. അര്‍ബുദ ചികില്‍സയ്ക്കായി യുകെയില്‍ തങ്ങുന്ന ഭാര്യയെ കാണാനെന്ന പേരില്‍ കഴിഞ്ഞ ദിവസം മകളോടൊപ്പം പാകിസ്താന്‍ വിട്ട ഷരീഫ് ഇനി മടങ്ങാന്‍ സാധ്യതയില്ലെന്നു നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. മൂന്ന് അഴിമതിക്കേസുകളില്‍പെട്ട ഷരീഫിനു രാജ്യത്തെ സുപ്രധാന സ്ഥാനങ്ങളിലേക്കു മല്‍സരിക്കുന്നതിനും പൊതുപദവികള്‍ വഹിക്കുന്നതിനും ആജീവനാന്ത വിലക്ക് …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ക്രൂരത; മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ തലവെട്ടി. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നന്‍ഗഹാറിലാണ് രണ്ടു ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നു സഹോദരന്‍മാരെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീട്ടില്‍ നിന്നു പിടിച്ചുകൊണ്ടുപോയി തലവെട്ടി കൊലപ്പെടുത്തിയത്. 11 കര്‍ഷകരെയും അവര്‍ തട്ടിക്കൊണ്ടുപോയെങ്കിലും രണ്ടുപേരെ വിട്ടയച്ചു. സ്വകാര്യാശുപത്രിയില്‍ ഡോക്ടറായ നിസാര്‍ (27), പ്രതിരോധ കുത്തിവയ്പിനുവേണ്ടി ബോധവല്‍ക്കരണം …
സ്വന്തം ലേഖകന്‍: ആണവ പരീക്ഷണങ്ങളുടെ കാര്യത്തില്‍ കിം വാക്കു പാലിക്കുമോ എന്താണ് ഉത്തര കൊറിയയില്‍ സംഭവിക്കുന്നതെന്ന് ഉറ്റുനോക്കി ലോകം. ആണവായുധ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുമെന്ന ഉത്തര കൊറിയയുടെ പ്രഖ്യാപനത്തിന് എത്രകാലം ആയുസുണ്ടാകുമെന്ന ആശങ്കയിലാണ് ലോക നേതാക്കള്‍. 1994 ല്‍ അന്നത്തെ യു.എസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റന്‍ ഉത്തര കൊറിയയുമായി ഉണ്ടാക്കിയ ആണവ കരാറിന് മാസങ്ങള്‍ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളൂ. …
സ്വന്തം ലേഖകന്‍: അര്‍മീനിയയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷം; രാജ്യവ്യാപകമായി കൂട്ട അറസ്റ്റ്. പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പ്രതിപക്ഷ എം.പി നികോള്‍ പെഷിന്‍യാന്‍ ഉള്‍പ്പെടെ നിരവധി പേവെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ടാണ് പ്രക്ഷോഭം. അധികാരം നിലനിര്‍ത്താനാണ് അടുത്തിടെ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ ഭരണഘടന ഭേദഗതി കൊണ്ടുവന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. …
സ്വന്തം ലേഖകന്‍: മോദി, ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ച അടുത്തയാഴ്ച ചൈനയില്‍; അതിര്‍ത്തി പ്രശ്‌നങ്ങള്‍ പ്രധാന വിഷയമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി അടുത്തയാഴ്ച ചൈനയില്‍ വച്ച് കൂടിക്കാഴ്ച നടത്തും. അയല്‍ക്കാര്‍ തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് കൂടിക്കാഴ്ച. ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ചൈനയിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമാ …
സ്വന്തം ലേഖകന്‍: യുഎസില്‍ റസ്റ്റോറന്റില്‍ നഗ്‌നനായെത്തിയ യുവാവ് നടത്തിയ വെടിവെപ്പില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. ടെന്നസ്സിയിലെ നാഷ്‌വില്ലിയിലുള്ള വാഫിള്‍ ഹൗസ് റസ്റ്റോറന്റില്‍ ഞായറാഴ്ച പുലര്‍ച്ചെ 3.25നാണ് സംഭവം. നഗ്‌നനായി റസ്‌റ്റോറന്റിലെത്തിയ യുവാവ് തുരുതുരെ വെടിയുതിര്‍ക്കുകയായിരുന്നു. റസ്റ്റോറന്റിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് വെടിയേറ്റു. മൂന്നു പേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന്, കാവല്‍ക്കാരിലൊരാള്‍ …
സ്വന്തം ലേഖകന്‍: യുഎസില്‍ ഇന്ത്യന്‍ വംശജനായ യുവാവ് പോലീസിന്റെ വെടിയേറ്റ് മരിച്ചു. നിയമവിരുദ്ധമായി തോക്കു കൈവശം വച്ചതിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്ന ഇന്ത്യന്‍ വംശജനായ നഥാനിയേല്‍ പ്രസാദാണ് (18) കലിഫോര്‍ണിയയില്‍ പൊലീസിന്റെ വെടിയേറ്റു മരിച്ചത്. ഈ മാസം അഞ്ചിനായിരുന്നു സംഭവം. അമ്മയോടൊപ്പം കാറില്‍ പോകുന്നതു ശ്രദ്ധയില്‍പെട്ട പൊലീസ് സംഘം യുവാവിന്റെ കാര്‍ തടയാന്‍ ശ്രമിച്ചു. എന്നാല്‍ …