സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ മലയാളി യുവതിയെ കുടുക്കിയത് ടെലിവിഷന്‍ പരിപാടി. സംഭവത്തില്‍ പ്രതിയായ ടീന ജോണ്‍സനെ കുടുക്കിയത് ഒരു സ്ത്രീ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചന ടെലിവിഷന്‍ പരിപാടിയില്‍ നിന്ന് പോലീസിന് സൂചന ലഭിച്ചതിനാലാണെന്ന് അധികൃതര്‍ അറിയിച്ചു. സിബിഎസ് ന്യൂസ് എന്ന ചാനലിന്റെ ’48 അവേഴ്‌സ്’ എന്ന പരിപാടിയാണ് കൊലപാതകത്തിന്റെ …
സ്വന്തം ലേഖകന്‍: ചൈനയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ സമ്മേളനത്തിനിടെ ഇന്ത്യാ, പാക് ഉഭയകക്ഷി ചര്‍ച്ചയില്ല. എസ്‌സിഒയുടെ മന്ത്രിതല സമ്മേളനത്തിനിടെ ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനും പാകിസ്താനുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തില്ലെന്ന് ഉറപ്പായി. ശനിയാഴ്ചയാണ് സുഷമ സ്വരാജ് ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ചൈനയിലെത്തിയത്. ചൈനയ്ക്ക് പുറമെ മംഗോളിയയിലാണ് സുഷമ സന്ദര്‍ശനം …
സ്വന്തം ലേഖകന്‍: നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ ജനങ്ങള്‍ തെരുവില്‍; കലാപത്തില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടു. മദ്ധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വയില്‍ പെന്‍ഷന്‍ പരിഷ്‌കരണത്തിനെതിരെ നടന്ന ജനകീയ പ്രക്ഷോഭത്തിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.തൊഴിലാളികളുടേയും ഉദ്യോഗസ്ഥരുടേയും പെന്‍ഷന്‍ ഓഹരി വര്‍ധിപ്പിക്കുകയും പെന്‍ഷന്‍ തുക കുറയ്ക്കുകയും ചെയ്തതാണ് പ്രക്ഷോഭത്തിനു …
സ്വന്തം ലേഖകന്‍: പലസ്തീനില്‍ സംഘര്‍ഷം അതിരൂക്ഷം; ഇസ്രയേല്‍ സൈന്യം നാലു പലസ്തീന്‍ യുവാക്കളെ വെടിവെച്ചു കൊന്നു. ഇസ്രയേല്‍ അതിര്‍ത്തിവേലിയോടു ചേര്‍ന്ന ഗാസാ മുനമ്പില്‍ ആയിരങ്ങള്‍ പങ്കെടുത്ത പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ പതിനഞ്ചുകാരന്‍ അടക്കം നാലു പലസ്തീന്‍ യുവാക്കളാണ് കൊല്ലപ്പെട്ടത്. 150ല്‍ ഏറെപ്പേര്‍ക്കു പരുക്കേറ്റു. മാര്‍ച്ച് 30ന് ആരംഭിച്ച ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ ഇതോടെ …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നിന് മാനസാന്തരം; ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ നിര്‍ത്തി. ശനിയാഴ്ച മുതല്‍ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തറകള്‍ അടച്ചുപൂട്ടുകയും ആണവപരീക്ഷണങ്ങള്‍ അവസാനിപ്പിക്കുകയുമാണെന്ന് ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടും കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനുമാണ് ആണവപരീക്ഷണം നിര്‍ത്തിവയ്ക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി പറയുന്നു. ഉത്ത രകൊറിയക്കും …
സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജകുമാരന്‍ കോമണ്‍വെല്‍ത്തിന്റെ തലപ്പത്തേക്ക്. വിന്‍ഡ്‌സര്‍ കൊട്ടാരത്തില്‍ ചേര്‍ന്ന കോമണ്‍വെല്‍ത്ത് രാജ്യനേതാക്കളുടെ യോഗം ഇക്കാര്യത്തില്‍ യോജിപ്പിലെത്തി. ചാള്‍സ് പിന്‍ഗാമിയാവണമെന്നു രാജ്ഞി തന്നെ കഴിഞ്ഞദിവസം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സമാപന ദിവസമായ ഇന്നലെ രാജ്ഞിയുടെ വസതിയായ വിന്‍സര്‍ കൊട്ടാരത്തിലെ വാട്ടര്‍ലൂ ചേംബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള 52 രാഷ്ട്രനേതാക്കള്‍ …
സ്വന്തം ലേഖകന്‍: കലാപങ്ങള്‍ക്കും കൊലകള്‍ക്കും മാപ്പപേക്ഷിച്ച് സ്‌പെയിനിലെ ബാസ്ഖ് വിമത സംഘടന. വടക്കന്‍ സ്‌പെയിനിലെയും തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെയും ചില മേഖലകളില്‍ സ്വയംഭരണം ആവശ്യപ്പെട്ട് പതിറ്റാണ്ടുകള്‍ നീണ്ട കലാപത്തില്‍ 800 ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബാസ്ഖ് വിമതര്‍ (ഇ.ടി.എ) പരസ്യമായി മാപ്പുപറഞ്ഞു. സംഘടന പിരിച്ചുവിടാന്‍ ഒരുങ്ങുന്നതിനിടെയാണിത് വിമരുടെ മാപ്പു പറച്ചില്‍. കലാപത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി …
സ്വന്തം ലേഖകന്‍: ഇരു കൊറിയകള്‍ക്കും ഇടയില്‍ ഇനി ഹോട്ട്‌ലൈന്‍; നയതന്ത്ര ചര്‍ച്ചകള്‍ക്കായി ടെലിഫോണ്‍ ബന്ധം സ്ഥാപിച്ചു. ഉത്തര, ദക്ഷിണ കൊറിയകളുടെ ഉച്ചകോടിക്കു മുന്നോടിയായായാണ് ചരിത്രത്തിലാദ്യമായി നേതാക്കള്‍ തമ്മില്‍ ഹോട്ട്‌ലൈന്‍ ബന്ധം നിലവില്‍ വരുന്നത്. ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ വസതിയായ ബ്ലൂ ഹൗസും ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷനും …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാമുകന്റെ ഭാര്യയെ വധിക്കാന്‍ വാടകക്കൊലയാളിയെ ഏര്‍പ്പെടുത്തിയ മലയാളി നഴ്‌സിന് ജാമ്യം. വനിതയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വനിതയ്ക്ക് അമേരിക്കന്‍ കോടതി ജാമ്യം അനുവദിച്ചു. കീഴ്വായ്പൂര് സ്വദേശി ടീനക്കാണ് ഷിക്കാഗോ ഇല്ലിനോയ്‌സ് കോടതി ജാമ്യം അനുവദിച്ചത്. മെയ്വുഡ് ലൊയോള യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ രജിസ്റ്റേര്‍ഡ് നഴ്‌സാണ് ടീന. ഇവര്‍ …
സ്വന്തം ലേഖകന്‍: സിറിയന്‍ അതിര്‍ത്തിയിലെ ഐഎസ് ഭീകരരെ തുരത്താന്‍ വ്യോമാക്രമണവുമായി ഇറാഖ്; നിരവധി ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇറാഖിന്റെ എഫ്16 ഫൈറ്റര്‍ ജെറ്റുകളാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. ഐഎസ് ഭീകരര്‍ തങ്ങളുടെ സൈനികര്‍ക്കു ഭീഷണിയായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാക്ക് പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി കഴിഞ്ഞ ദിവസം അറിയച്ചതിനു പിന്നാലെയാണ് വ്യോമാക്രമണം ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് …