1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി
ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ഇന്ത്യ, യുകെ ബന്ധം ദൃഡമായി തുടരുമെന്ന് ലണ്ടനില്‍ പ്രധാനമന്ത്രി മോദി. ബ്രെക്‌സിറ്റിനു ശേഷം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബ്രിട്ടന്റെ പ്രാധാന്യം കുറയുകയില്ലെന്നും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധം കൂടുതല്‍ ശക്തമായിത്തന്നെ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ലണ്ടനിലെ ഫ്രാന്‍സിസ് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന ഇന്ത്യയു.കെ സി.ഇ.ഒ ഫോറത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം. ഇരുരാജ്യങ്ങള്‍ …
കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്
കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച പ്രതീക്ഷിച്ച രീതിയിലല്ലെങ്കില്‍ ഇറങ്ങി പോകുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി നടത്തുന്ന ചര്‍ച്ച വിജയമല്ലെന്നു തോന്നിയാല്‍ യോഗത്തില്‍ നിന്ന് ഇറങ്ങി പോകുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപ് പ്രഖ്യാപിച്ചത്. കിമ്മുമായുള്ള ചര്‍ച്ചയില്‍ തന്റേതു തുറന്ന സമീപനമായിരിക്കും. ഉത്തരകൊറിയയെ …
ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു
ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു
സ്വന്തം ലേഖകന്‍: ക്യൂബയില്‍ കാസ്‌ട്രോ യുഗത്തിന് അവസാനം; പുതിയ പ്രസിഡന്റായി മിഗ്വല്‍ ഡിയസ് കാനല്‍ ചുമതലയേറ്റു. ദേശീയ അസംബ്ലിയില്‍ നടന്ന വോട്ടെടുപ്പില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും ഡിയസിനെ പിന്തുണച്ചു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്‌ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്‌ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍ ക്യൂബയുടെ നേതൃപദവിയേല്‍ക്കുന്നത്. അതും വിപ്ലവത്തിനുശേഷം ജനിച്ച ഒരാള്‍. രാജ്യത്തെ …
മേഖല സംഘര്‍ഷഭരിതം; തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയാക്കി എര്‍ദോഗന്‍
മേഖല സംഘര്‍ഷഭരിതം; തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയാക്കി എര്‍ദോഗന്‍
സ്വന്തം ലേഖകന്‍: മേഖല സംഘര്‍ഷഭരിതം; തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒരു വര്‍ഷം നേരത്തെയാക്കി എര്‍ദോഗന്‍. സിറിയയിലും ഇറാനിലും പ്രശ്‌നങ്ങള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പാര്‍ലിമെന്റ്, പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ നേരത്തേ നടത്തുമെന്ന് തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗന്‍ പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഈ വരുന്ന ജൂണ്‍ 24ന് തന്നെ നടത്തും. 2019 നവംബറില്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു …
ലണ്ടനില്‍ നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായും തെരേസാ മേയുമായും കൂടിക്കാഴ്ച നടത്തി
ലണ്ടനില്‍ നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായും തെരേസാ മേയുമായും കൂടിക്കാഴ്ച നടത്തി
സ്വന്തം ലേഖകന്‍: ലണ്ടനില്‍ നരേന്ദ്ര മോദി എലിസബത്ത് രാജ്ഞിയുമായും തെരേസാ മേയുമായും കൂടിക്കാഴ്ച നടത്തി. ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തിയാണ് മോദി എലസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തിയത്. 2015നു ശേഷം ഇതു രണ്ടാം തവണയാണ് മോദി രാജ്ഞിയെ സന്ദര്‍ശിക്കുന്നത്. ലണ്ടനിലെത്തിയ പ്രധാനമന്ത്രി വെസ്റ്റ്മിനിസ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ബുധനാഴ്ച ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്തിരിരുന്നു. ഇന്ത്യയിലെയും ബ്രിട്ടണിലെയും ജനങ്ങള്‍ക്കായി നമുക്ക് …
പ്രധാനമന്ത്രി മോദി ലണ്ടനില്‍; ഭീകരത കയറ്റി അയക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപനം; ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഹ്വാനം
പ്രധാനമന്ത്രി മോദി ലണ്ടനില്‍; ഭീകരത കയറ്റി അയക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപനം; ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഹ്വാനം
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ലണ്ടനില്‍; ഭീകരത കയറ്റി അയക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് പ്രഖ്യാപനം; ബലാത്സംഗത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ആഹ്വാനം. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ സെന്‍ട്രല്‍ ഹാളില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 2016ല്‍ ഇന്ത്യ അതിര്‍ത്തി നിയന്ത്രണരേഖ കടന്ന് നടത്തിയ മിന്നലാക്രമണം പരാമര്‍ശിക്കവെയാണ് മോദി പാകിസ്താനെ സൂചിപ്പിച്ച് ഇക്കാര്യം പറഞ്ഞത്. ഭീകരത കയറ്റുമതി ചെയ്യുന്ന പണിശാലകളുണ്ടാക്കി …
ക്യൂബയിലെത്തുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം; കാരണം കണ്ടെത്താനാകാതെ വലഞ്ഞ് ഡോക്ടര്‍മാര്‍
ക്യൂബയിലെത്തുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം; കാരണം കണ്ടെത്താനാകാതെ വലഞ്ഞ് ഡോക്ടര്‍മാര്‍
സ്വന്തം ലേഖകന്‍: ക്യൂബയിലെത്തുന്ന വിദേശ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത രോഗം; കാരണം കണ്ടെത്താനാകാതെ വലഞ്ഞ് ഡോക്ടര്‍മാര്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ക്യൂബയിലെത്തിയ നയതന്ത്ര ഉദ്യോഗസ്ഥരായ വിദേശികളാണ് വിചിത്ര രോഗത്തിന്റെ പിടിയിലായത്. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. വളരെ വിചിത്രമായ രോഗലക്ഷണങ്ങളാണ് ഇവര്‍ പ്രകടിപ്പിക്കുന്നത്. ചിലര്‍ക്ക് ഒന്നും ഓര്‍ത്തെടുക്കാന്‍ കഴിയാതെ വന്നു. …
യൂറോപ്യന്‍ യൂണിയന്‍ വരച്ച വരയില്‍ ഫെയ്‌സ്ബുക്ക്; പുതിയ ഡേറ്റ സംരക്ഷണ നിയമം അനുസരിച്ച് ഡാറ്റാ നയത്തില്‍ മാറ്റം വരുത്തും
യൂറോപ്യന്‍ യൂണിയന്‍ വരച്ച വരയില്‍ ഫെയ്‌സ്ബുക്ക്; പുതിയ ഡേറ്റ സംരക്ഷണ നിയമം അനുസരിച്ച് ഡാറ്റാ നയത്തില്‍ മാറ്റം വരുത്തും
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ വരച്ച വരയില്‍ ഫെയ്‌സ്ബുക്ക്; പുതിയ ഡേറ്റ സംരക്ഷണ നിയമം അനുസരിച്ച് ഡാറ്റാ നയത്തില്‍ മാറ്റം വരുത്തും. മേയ് 25 മുതല്‍ നിലവില്‍ വരുന്ന ഡേറ്റ സംരക്ഷണ നിയമത്തിനനുസരിച്ച് യൂറോപ്പിലെ ഉപയോക്താക്കള്‍ക്കുള്ള ഡേറ്റനയത്തില്‍ മാറ്റം വരുത്താന്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ അഭിപ്രായം തേടും. തങ്ങളുടെ അക്കൗണ്ടില്‍ ലഭിക്കുന്ന പരസ്യങ്ങള്‍ എങ്ങനെയുള്ളതായിരിക്കണം; രാഷ്ട്രീയം, മതപരം, …
സിഐഎ മേധാവിയുടെ ഉത്തര കൊറിയന്‍ രഹസ്യ സന്ദര്‍ശനം; വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ്
സിഐഎ മേധാവിയുടെ ഉത്തര കൊറിയന്‍ രഹസ്യ സന്ദര്‍ശനം; വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: സിഐഎ മേധാവിയുടെ ഉത്തര കൊറിയന്‍ രഹസ്യ സന്ദര്‍ശനം; വാര്‍ത്ത സ്ഥിരീകരിച്ച് ട്രംപ്. സിഐഎ മേധാവിയും നിയുക്ത സ്റ്റേറ്റ് സെക്രട്ടറിയുമായ മൈക്ക് പോംപി, പ്യോങ്യാങ്ങിലെത്തി ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തിയെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച നടന്ന കൂടിക്കാഴ്ച സൗഹാര്‍ദപരമായിരുന്നെന്നും ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധം …
സിറിയയിലെ സഖ്യകക്ഷി ആക്രമണം; തെരേസാ മെയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ
സിറിയയിലെ സഖ്യകക്ഷി ആക്രമണം; തെരേസാ മെയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ
സ്വന്തം ലേഖകന്‍: സിറിയയിലെ സഖ്യകക്ഷി ആക്രമണം; തെരേസാ മെയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ പിന്തുണ. ആക്രമണത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികളും എംപിമാരും മെയ്‌ക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍ അമേരിക്കക്കും ഫ്രാന്‍സിനുമൊപ്പം ബ്രിട്ടന്‍ അസദ് ഭരണകൂടത്തിന് നേരെ നടത്തിയ ആക്രമണത്തിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നല്‍കിയത് തെരേസാ മേയ്ക്ക് ആശ്വാസമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പാര്‍ലമെന്റില്‍ നടന്ന വാദപ്രതിവാദങ്ങളില്‍ മെയ്ക്ക് …