സ്വന്തം ലേഖകന്‍: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന് 257 പേര്‍ കൊല്ലപ്പെട്ടു; അട്ടിമറിയെന്ന് സംശയം. അള്‍ജീയേഴ്‌സില്‍ നിന്ന് 25 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അള്‍ജീരിയന്‍ വ്യോമസേനാ താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. മരിച്ചവരേറെയും സൈനികരും കുടുംബാംഗങ്ങളുമാണ്. തൊട്ടടുത്ത കൃഷിയിടത്തില്‍ തകര്‍ന്നുവീണ് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. 247 യാത്രക്കാരും 10 ജീവനക്കാരുമാണ് മരിച്ചതെന്ന് അള്‍ജീരിയന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. യാത്രക്കാരില്‍ ആരെങ്കിലും …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭവനരഹിതര്‍ക്കിടയിലെ മരണനിരക്ക് കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. തെരുവോരങ്ങളിലും താല്‍ക്കാലിക താമസസ്ഥലങ്ങളിലുമായി അന്തിയുറങ്ങുന്നവര്‍ക്കിടയിലെ മരണ നിരക്കില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാലു വര്‍ഷം മുമ്പ് 31 മരണം രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം മരണസംഖ്യ 70 ആയി ഉയര്‍ന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌കോ തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് …
സ്വന്തം ലേഖകന്‍: സിറിയയിലേക്ക് യുഎസ് മിസൈല്‍ വരുന്നു, തടുക്കാമെങ്കില്‍ തടുത്തോളൂ; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്. ‘ഏതുതരത്തിലുള്ള മിസൈലുകളും വെടിവെച്ചിടുമെന്നാണ് റഷ്യ അറിയിച്ചത്. തടുക്കാന്‍ തയാറെടുത്തു കൊള്ളൂ. അവ ഉടന്‍ എത്തും. സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മൃഗങ്ങളോട് കൂട്ടുകൂടരുത് നിങ്ങള്‍,’ ട്രംപ് ട്വീറ്റ് ചെയ്തു. രാസായുധാക്രമണത്തെ തുടര്‍ന്ന് സിറിയ കൂടുതല്‍ അസ്ഥിരതയിലേക്ക് …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ കാര്‍ നദിയില്‍ മുങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍. കാണാതായ സന്ദീപിന്റേയും കുടുംബത്തിന്റേയും എസ്‌യുവിയാണ് മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലിഫോര്‍ണിയ ഹൈവേ പട്രോള്‍ നല്‍കുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന് ഡോറ ക്രീക്കിനു സമീപത്തുള്ള ഹൈവൈ 101 ലൂടെ …
സ്വന്തം ലേഖകന്‍: തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് യുഎസ് കമ്മിറ്റിക്കു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സിഎ ചോര്‍ത്തിയ 87 മില്യണ്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുന്നുണ്ടെന്നും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെ സക്കര്‍ബര്‍ഗ് വ്യക്തമാക്കി. അതേസമയം, ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ …
സ്വന്തം ലേഖകന്‍: പിഴവു പറ്റി, ക്ഷമിക്കണം! യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഞങ്ങള്‍ക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് സെനറ്റ് ജുഡീഷറി ആന്‍ഡ് …
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണം സംബന്ധിച്ചു കരാറുണ്ടാക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കാബിനറ്റ് യോഗത്തില്‍ ട്രംപ് വ്യക്തമാക്കി. …
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം; യുഎന്നില്‍ റഷ്യയും യുഎസും തമ്മില്‍ വാക്‌പോര്. വിമതഗ്രാമമായ കിഴക്കന്‍ ഗൂതയിലെ ദൂമയില്‍ രാസായുധ പ്രയോഗം നടത്തിയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ കൊമ്പു കോര്‍ത്തത്. രാസായുധപ്രയോഗത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും മരിച്ചതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങളാണ് സിറിയയിലെ സന്നദ്ധസംഘങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ …
സ്വന്തം ലേഖകന്‍: ട്രംപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ എഫ്.ബി.ഐ റെയ്ഡ്; തന്നെ അപമാനിക്കാനുള്ള ശ്രമമെന്ന് തുറന്നടിച്ച് ട്രംപ്. എഫ്.ബി.ഐ നടപടി അപമാനകരവും രാജ്യത്തിന് നേരെയുള്ള ആക്രമണത്തിന് സമാനവുമാണെന്ന് ട്രംപ് പ്രതികരിച്ചു. എഫ്.ബി.ഐ തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ട്രംപിനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച പോണ്‍ നായിക സ്റ്റോമി ഡാനിയലിന് പണം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ട്രംപിന്റെ അഭിഭാക്ഷകന്‍ മൈക്കല്‍ …
സ്വന്തം ലേഖകന്‍: രാസായുധ പ്രയോഗമേറ്റ് ചികിത്സയിലായിരുന്ന റഷ്യക്കാരി യൂലിയാ സ്‌ക്രിപാല്‍ ആശുപത്രി വിട്ടു. യൂലിയായെ സാലിസ്ബറി ഡിസ്ട്രിക്ട് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജു ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിന്റെ മകളാണു 33കാരിയായ യൂലിയ. സെര്‍ജി സ്‌ക്രിപാല്‍ (66)സുഖം പ്രാപിച്ചുവരികയാണ്. യൂലിയയെ രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നു യുകെ അധികൃതര്‍ പറഞ്ഞു. അതേസമയം റഷ്യന്‍ പൗരത്വമുള്ള യൂലിയയെ …