സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറില്‍നിന്ന് പിന്‍വാങ്ങുകയാണെങ്കില്‍ അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കി. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഒരാഴ്ചക്കകം ഇറാന്‍ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളൊരിക്കലും കരാറില്‍നിന്ന് ആദ്യം പിന്‍വാങ്ങില്ലെന്നും അമേരിക്ക അതിന് തുനിയുകയാണെങ്കില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂഹാനി കൂട്ടിച്ചേര്‍ത്തു. ദേശീയ ആണവ സാങ്കേതിക ദിനാചരണത്തോടനുബന്ധിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇറാന്‍ പ്രസിഡന്റ്. …
സ്വന്തം ലേഖകന്‍: ഖത്തറിനെ ഒറ്റപ്പെടുത്തി ദ്വീപാക്കി മാറ്റാനുള്ള പദ്ധതിയുമായി സൗദി അറേബ്യ. ഖത്തര്‍സൗദി അതിര്‍ത്തിക്ക് കുറുകെ ജലപാത നിര്‍മിച്ച് ഖത്തറിനെ ദ്വീപാക്കാനാണ് സൗദിയുടെ ശ്രമമെന്ന് സൗദി പത്രമായ സബ്ഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സൗദി നിര്‍മിക്കാനുദ്ദേശിക്കുന്ന നിര്‍ദിഷ്ട ജലപാതയ്ക്ക് സല്‍വ മുതല്‍ ഖോര്‍ അല്‍ ഉദൈദ് വരെ 60 കിലോമീറ്റര്‍ നീളമാണുള്ളത്. ഇതിന് 200 മീറ്റര്‍ വീതിയുണ്ടാവും. …
സ്വന്തം ലേഖകന്‍: കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അര്‍മീനിയ ഇനി പാര്‍ലമെന്ററി റിപബ്ലിക്; പുതിയ പ്രസിഡന്റ് സ്ഥാനമേറ്റു. 2015 ലെ വിവാദമായ ഭരണഘടന ഭേദഗതി അനുസരിച്ചുള്ള മാറ്റത്തിന്റെ ഭാഗമായി പുതിയ പ്രസിഡന്റായി അര്‍മെന്‍ സഗ്‌സ്യാന്‍ അധികാരമേറ്റു. അസാധാരണ പാര്‍ലമമെന്ററി സമ്മേളനത്തില്‍ അര്‍മീനിയന്‍ ഭരണഘടനയും പുതിയ നിയമത്തിന്റെ ഏഴാം നൂറ്റാണ്ടിലെ കൈയെഴുത്തു പ്രതിയും കൈയിലേന്തിയാണ് സഗ്‌സ്യാന്‍ സത്യപ്രതിജ്ഞ ചെയ്തത്. …
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടേ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയോ എന്നറിയാം; വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റ അനലൈസിംഗ് കമ്പനി ഇന്ത്യയിലെ 5.6 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ എട്ടരക്കോടി ആളുകളുടെ വിവരങ്ങള്‍ ലോകത്താകമാനം ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്!ഞി മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയെന്ന വാദവുമായി അറബ് മാധ്യമങ്ങള്‍. എലിസബത്ത് രാജ്ഞിയുടെ വംശാവലിയില്‍ 43 തലമുറകള്‍ പിന്നോട്ടു തിരഞ്ഞുപോയിട്ടാണു മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചയുടെ തെളിവുകള്‍ കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം എലിസബത്ത് രാജ്ഞിയുടെ വംശാവലി പതിനാലാം നൂറ്റാണ്ടിലെ കെംബ്രിജ് പ്രഭുവിലൂടെ (ഏള്‍ ഓഫ് കേംബ്രിജ്) മധ്യകാല അറബ് സ്‌പെയിന്‍ രാജവംശം …
സ്വന്തം ലേഖകന്‍: സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ 70 ലധികം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തില്‍ വിമതരുടെ പിടിയിലുള്ള ഈസ്റ്റേണ്‍ഗൂട്ടായിലെ ദൂമാ നഗരത്തിലാണ് സിറിയന്‍ സൈന്യം ശനിയാഴ്ച രാസായുധം പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ 500 ലധികം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ 150 ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ദൂമായില്‍ …
സ്വന്തം ലേഖകന്‍: ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് സെര്‍ബിയന്‍ നേതാവ്; ക്രൊയേഷ്യയും ബോസ്‌നിയയും കൂട്ടിച്ചേര്‍ത്ത് വിശാല സെര്‍ബിയ രൂപീകരിക്കും. അന്തരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് സ്‌ലൊബോദന്‍ മിലോസെവികിന്റെ അടുത്ത അനുയായിയായിരുന്ന 63 കാരന്‍ വോജിസ്‌ലാവ് സിസേല്‍ജാണ് ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്നും ദേശീയതവാദം ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്. 90 കളില്‍ നടന്ന കൂട്ടക്കൊലയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സിസേല്‍ജിനെ 2016 ല്‍ യു.എന്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആയുധങ്ങളില്‍ നോട്ടമിട്ട് പാകിസ്താന്‍; ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച. ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് പാകിസ്താന്‍ റഷ്യയുമായി ചര്‍ച്ച നടത്തുന്നതായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് വെളിപ്പെടുത്തിയത്. റഷ്യയുമായുള്ള സഹകരണം പാകിസ്താന്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം …
സ്വന്തം ലേഖകന്‍: ആണ്‍പെണ്‍ വിവേചനം പൂര്‍ണമായും ഒഴിവാക്കി ലണ്ടനിലെ സ്‌കൂള്‍; ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാം. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാമെന്ന പുതിയ പരിഷ്‌ക്കാരവുമായി രംഗത്തെത്തിയത് റുട്‌ലാന്‍ഡ് യുപിങ്ങാം സ്‌കൂളാണ്. യൂണിഫോമായി പാന്റ്‌സിനു പകരം പാവാടയും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികള്‍ക്കു സ്‌കൂളിലെത്താമെന്ന് ആണ്‍കുട്ടികള്‍ക്കു പാവാട ധരിക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മുട്ടിനു …
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നല്ല സുഹൃത്ത്; യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ചൈന ഇളവു വരുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്. വ്യാപരകരാറില്‍ ഇളവു കൊണ്ടുവരുന്നത് ശരിയായ കാര്യമാണെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമേഖലയേയും ഉപഭോക്താക്കളെയും വ്യവസായത്തെയും ബാധിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും താനും …