സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സ്‌കൂളുകളില്‍ ചെറിയ ക്ലാസിലെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതു വിലക്കരുതെന്ന് അധ്യാപക സംഘടന. ഹിജാബ് വിലക്കാന്‍ സ്‌കൂളുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നു ബ്രിട്ടനിലെ ഏറ്റവും വലിയ അധ്യാപക സംഘടന നാഷനല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ വ്യക്തമാക്കി. വിലക്കു പ്രതിഷേധം വര്‍ധിപ്പിക്കാനിടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നാഷനല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ വിയോജിപ്പു പ്രകടിപ്പിച്ചത്. സ്‌കൂളിന്റെ നിലവാരവും മറ്റും പരിശോധിക്കുന്ന …
സ്വന്തം ലേഖകന്‍: എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകള്‍ യുഎസ് സ്വീകരിച്ചു തുടങ്ങി; ഓരോ അപേക്ഷയിലും സൂക്ഷ്മ പരിശോധന. പരിശോധന കര്‍ശനമായതിനാല്‍ ഇത്തവണ തിരസ്‌കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം കൂടുമെന്നാണ് സൂചന. മാത്രമല്ല ഓരോ അപേക്ഷയിലുമുള്ള നടപടി പൂര്‍ത്തിയാകാനും സമയമെടുത്തേക്കും. വീസ ഇന്റര്‍വ്യൂവിനും പാസ്‌പോര്‍ട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, ഇ–മെയില്‍ …
സ്വന്തം ലേഖകന്‍: പലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 15 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ സംഘര്‍ഷം പുകയുന്നു. 1500 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഗാസ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു സംഭവം. പലസ്തീനില്‍ ശനിയാഴ്ച മരിച്ചവരോടുള്ള ആദരസൂചകമായി ദുഖാചരണം പ്രഖ്യാപിച്ചു. പലസ്തീന്‍ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആറ് ആഴ്ചകള്‍ നീളുന്ന സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന …
സ്വന്തം ലേഖകന്‍: സിറിയയില്‍നിന്നും യുഎസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ട്രംപ്. ഒഹായോ സംസ്ഥാനത്ത് നടന്ന തൊഴിലാളി സംഘടനകളുടെ പൊതുപരിപാടിയില്‍വെച്ചായിരുന്നു പ്രഖ്യാപനം. ‘നമ്മള്‍ സിറിയയില്‍നിന്നും ഉടന്‍ പിന്മാറും. അവരുടെ കാര്യം ഇനി മറ്റുള്ളവര്‍ നോക്കിക്കൊള്ളും,’ ട്രംപ് പറഞ്ഞു. അതേസമയം, സിറിയയിലെ ഇറാഖ് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ, ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ നടത്തുന്ന സൈനികനടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. …
സ്വന്തം ലേഖകന്‍: 11 വര്‍ഷത്തിനു ശേഷം ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച; ഉച്ചകോടി ഏപ്രില്‍ 27 ന്. 2007 ന് ശേഷം ആദ്യമായി ഉത്തരദക്ഷിണ കൊറിയകളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. സൗഹൃദത്തിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയഉത്തര കൊറിയ ഉച്ചകോടി ഏപ്രില്‍ 27ന് നടക്കും. ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനില്‍ …
സ്വന്തം ലേഖകന്‍: യുഎസ് വീസാ അപേക്ഷാ ഫോമില്‍ അഴിച്ചുപണി; പുതിയ പരിഷ്‌ക്കാരം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി. എല്ലാ യുഎസ് വീസ അപേക്ഷകരും മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും സമൂഹമാധ്യമ വിവരങ്ങളും കൂടി നല്‍കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവരുടെ പ്രവേശനം തടയാനുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായാണു വീസ അപേക്ഷാഫോമുകള്‍ …
സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും. ആരോഗ്യവകുപ്പില്‍ ഭരണനിര്‍വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്കു ജൂലൈ ഒന്നിനു മുന്‍പു പിരിയാന്‍ നോട്ടിസ് നല്‍കി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ് മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്ലാ …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഒരു വര്‍ഷം മാത്രം അകലെ; ബ്രിട്ടന്റെ ശോഭനമായ ഭാവിക്ക് ബ്രെക്‌സിറ്റ് അനിവാര്യമാണെന്ന ഉറച്ച നിലപാടില്‍ തെരേസാ മേയ്. 2019 മാര്‍ച്ച് 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഔദ്യോഗികമായി പുറത്തുവരിക. ഒരുവര്‍ഷം നീണ്ട ചര്‍ച്ചകളില്‍ വേര്‍പിരിയല്‍ സംബന്ധിച്ച ഏകദേശ ധാരണകള്‍ ആയിക്കഴിഞ്ഞു. ഇരുപക്ഷത്തും നിലവിലുള്ള കുടിയേറ്റക്കാരുടെ ഭാവി, ബ്രിട്ടന്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: 60 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ യുഎസിന് തിരിച്ചടിയുമായി റഷ്യ; 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ഭീഷണി. തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പകരമായി 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും പൂട്ടാനും റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിയാറ്റിലിലുള്ള …
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍. മൂന്നു ദിവസങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 92 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുന്‍ പട്ടാളമേധാവികൂടിയായ അബ്ദുല്‍ ഫത്താഹ് അല്‍സീസി രണ്ടാമൂഴം ഉറപ്പാക്കിയത്. വോട്ടിങ്‌നില വീണ്ടും താഴോട്ടുപോയ തെരഞ്ഞെടുപ്പില്‍ ആറു കോടി വോട്ടര്‍മാരില്‍ 2.3 കോടി പേര്‍ …