സ്വന്തം ലേഖകന്‍: ഈജിപ്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി. മൂന്നു ദിവസമാണ് വോട്ടെടുപ്പ്. നിലവിലെ പ്രസിഡന്റ് അബ്ദല്‍ ഫത്താ അല്‍ സിസി വീണ്ടും തിരഞ്ഞെടുക്കപ്പെടാനാണു സാധ്യതയെന്നാണ് സൂചനകള്‍. അധികമാരുമറിയാത്ത ഗാഡ് പാര്‍ട്ടിയുടെ മേധാവി മൂസ മുസ്തഫ മൂസയാണ് എതിരാളി. ഏപ്രില്‍ രണ്ടിനു ഫലം പ്രഖ്യാപിക്കും. 2013ല്‍ ഈജിപ്തില്‍ …
സ്വന്തം ലേഖകന്‍: സൗദി നഗരങ്ങള്‍ ലക്ഷ്യമാക്കി ഹൂതി മിസൈലുകള്‍; ഒഴിവായത് വന്‍ അപകടമെന്ന് റിപ്പോര്‍ട്ടുകള്‍. വിവിധ നഗരങ്ങളിലേക്കായി ഹൂതി വിമതര്‍ തൊടുത്ത ഏഴു മിസൈലുകള്‍ സൗദി വ്യോമസേന തകര്‍ത്തു. മിസൈലുകളിലൊന്നു വീടിനു മുകളില്‍ തകര്‍ന്നുവീണ് ഒരാള്‍ മരിക്കുകയും രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തരയുദ്ധം നടക്കുന്ന യെമനില്‍നിന്നു ഞായറാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. വടക്കുകിഴക്കന്‍ റിയാദിനെ ലക്ഷ്യമിട്ടു മൂന്നു …
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക വിവാദം; വീണ്ടും മാപ്പു പറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്; ഫെയ്സ്ബുക്ക് സുര്ക്ഷ ശക്തമാക്കുമെന്ന് ഉറപ്പ്. ബ്രിട്ടീഷ് പത്രങ്ങളില്‍ നല്കിയ മുഴുവന്‍ പേജ് പരസ്യത്തിലൂടെയാണ് സക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞത്. നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം ഞങ്ങളില്‍ നിക്ഷിപ്തമാണ്. അത് ഞങ്ങള്‍ക്കു സാധിച്ചില്ലെങ്കില്‍ അതിനു ഞങ്ങള്‍ അര്‍ഹരുമല്ല – സക്കര്‍ബര്‍ഗിന്റെ ഒപ്പോടുകൂടിയ പരസ്യത്തില്‍ പറയുന്നു. …
സ്വന്തം ലേഖകന്‍: യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ജോണ്‍ ബോള്‍ട്ടണെ നിയമിച്ചത് നാണമില്ലാത്ത നടപടിയെന്ന് ഇറാന്. ഇറാന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ മേധാവി അലി ഷംഖാനിയാണ് ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ കണക്കറ്റ് പരിഹസിച്ച് രംഗത്തെത്തിയത്. ഭീകരസംഘടനകളുടെ പട്ടിയില്‍ പേരുള്ള മുജാഹിദ്ദീന്‍ഇഖല്‍ക്ക് എന്ന സംഘടനയുമായി ബോള്‍ട്ടിന് ബന്ധമുണ്ടെന്നും അവരില്‍ നിന്ന് പ്രതിഫലം പറ്റുന്നയാളാണ് അദ്ദേഹമെന്നുമാണ് ഷംഖാനിയുടെ …
സ്വന്തം ലേഖകന്‍: സൈബീരിയയില്‍ ഷോപ്പിങ് മാളിലുണ്ടായ തീപിടുത്തത്തില്‍ 37 പേര് കൊല്ലപ്പെട്ടു; നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍. സൈബീരിയന്‍ നഗരമായ കെമെറോവൊയിലെ ഒരു ഷോപ്പിങ് മാളിലുണ്ടായ അഗ്നിബാധയില്‍ 37 പേര് കൊല്ലപ്പെട്ടു. നാലു നില കെട്ടിടത്തിന്റെ മുകളിലെ നില പൂര്‍ണ്ണമായും കത്തി നശിച്ചു. നിരവധി പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായും നൂറോളം പേരെ രക്ഷപ്പെടുത്തിയതായും റഷ്യന്‍ …
സ്വന്തം ലേഖകന്‍: അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന് 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി. ഇതില്‍ ഒരു വയസുകാരനും ഉള്‍പ്പെടുന്നു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോള്‍ ചിലരെ ബന്ധുക്കള്‍ക്കൊപ്പമാണു വിട്ടയച്ചത്. ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കള്‍ സിറിയയിലേക്കു കടക്കുമെന്ന ഭീതിയില്‍ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് …
സ്വന്തം ലേഖകന്‍: തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി. കഴിഞ്ഞമാസം ഫ്ലോറിഡയിലെ പാര്‍ക്ക്ലാന്റ് സ്കൂളില്‍ നടന്ന വെടിവെപ്പില്‍ 17 മരണം നടന്ന സാഹചര്യത്തിലാണ് ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്സ്’ എന്ന പേരില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്തത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള റാലിയില്‍ പാര്‍ക്ക്ലാന്റ് വെടിവെപ്പിനെ അതിജീവിച്ച എമ്മ ഗോണ്‍സാലന്‍സ് വാഷിങ്ടന്‍ …
സ്വന്തം ലേഖകന്‍: യുകെയില്‍ സമ്മര്‍ സമയമാറ്റത്തിന് തുടക്കമായി; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട്. 2018 ലെ സമ്മര്‍ ടൈം മാര്‍ച്ച് 25 ന് ആരംഭിക്കും. 25 ന് ഒരു മണിയാകുമ്പോള്‍ ക്ലോക്കുകള്‍ രണ്ട് മണിയിലേക്ക് മാറ്റണം. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ഓട്ടോ മാറ്റിക് ആയി സമയം അപ്ഡേറ്റ് ചെയ്യുന്നതാണ്. വിന്ററില്‍ പകല്‍ വെളിച്ചം കൂടുതല്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റ് വെടിവെപ്പില്‍ ബന്ദിയായ യുവതിയെ മോചിപ്പിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ച പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനിടെ ബന്ദിയെ മോചിപ്പിക്കാന്‍ സ്വയം സന്നദ്ധനായി പകരംപോയതിനെ തുടര്‍ന്ന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന് ലഫ്. കേണല്‍ ആര്‍നോഡ് ബെല്ട്രേമാണ് മരിച്ചത്. ഇയാളുടെ ഇടപെടലാണ് ഭീകരനെ വധിക്കുന്നതിന് …
സ്വന്തം ലേഖകന്‍: ഇന്ത്യ ‘സഹോദരന്,’ ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച ‘അടുത്ത ബന്ധു,’ നയം വ്യക്തമാക്കി മാലിദ്വീപ്. ഇന്ത്യയുടെ അനിഷ്ടം വകവയ്ക്കാതെ ചൈനയുമായി സഹകരണം തുടരാനുള്ള താല്പര്യം വ്യക്തമാക്കി മാലിദ്വീപ്. ഇന്ത്യ സഹോദരനും ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച അടുത്ത ബന്ധുവുമാണെന്ന് ചൈനയിലെ മാലിദ്വീപ് അംബാസിഡര്‍ മൊഹമ്മദ് …