സ്വന്തം ലേഖകന്‍: സൗദിയില്‍ ട്രക്ക് ഡ്രൈവര്‍, തപാല്‍, ഇന്‍ഷുറന്‍സ് ഉള്‍പ്പെടെ എട്ട് മേഖലകളില്‍ സ്വദേശിവത്കരണം; പതിനായിരക്കണക്കിന് പ്രവാസി ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടമാകും. ജനുവരിയില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ച 12 മേഖലകള്‍ക്ക് പുറമേയാണിത്. ഇതോടെ വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമാകും. ശക്തമായി തുടരുന്ന സ്വദേശിവത്കരണം സൗദി അറേബ്യ കൂടുതല്‍ തീവ്രമാക്കി. ട്രക്ക് !!ഡ്രൈവര്‍, കേടായ …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനം; ട്രംപുമായി കൂടിക്കാഴ്ച നടത്തി. ഏപ്രില്‍ ഏഴ് വരെ തുടരുന്ന മൂന്ന് ആഴ്ച നീണ്ട് നില്‍ക്കുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്ന് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ്, റഷ്യന്‍ നയതന്ത്ര യുദ്ധം; മതിയായ തെളിവുകളില്ലാതെ റഷ്യയെ പ്രതിക്കൂട്ടില്‍ ആക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് കോര്‍ബിന്‍. റഷ്യന്‍ ചാരനായിരുന്ന സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും വിഷബാധയേറ്റ സംഭവത്തില്‍ കഴിഞ്ഞയാഴ്ച ബ്രിട്ടണ്‍ 23 നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യയും പുറത്താക്കിയിരുന്നു. തുടര്‍ന്ന് നേര്‍വ് …
സ്വന്തം ലേഖകന്‍: ‘ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ രക്തരൂക്ഷിത പോരാട്ടത്തിന് തയ്യാര്‍,’ ഭീഷണിയുടെ സ്വരവുമായി ചൈനീസ് പ്രസിഡന്റ്. ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ത്യയുമായി ചൈനയ്ക്ക് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സിക്കിം അതിര്‍ത്തിയിലെ ഡോക്ലാമിലുണ്ടായ സംഘര്‍ഷം യുദ്ധഭീതിയുണര്‍ത്തിയിരുന്നു. കിഴക്കന്‍ ചൈനാക്കടലിലെ ചില ദ്വീപുകളുടെ …
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്; 3 വര്‍ഷം ഇക്കാര്യം സര്‍ക്കാര്‍ മൂടിവച്ചതാണോയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇറാഖിലെ മൂസിലില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോള്‍ സെന്റര്‍ മേഖലയെ ഉന്നം വച്ചുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍; ബില്‍ പാസായാല്‍ ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ക്ക് കനത്ത തിരിച്ചടിയാകും. ഒഹായോയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ ആണു കോണ്‍ഗ്രസില്‍ ഈ ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ കോള്‍ എടുക്കുമ്പോള്‍ ഏതു രാജ്യത്താണു കോള്‍ …
സ്വന്തം ലേഖകന്‍: ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം; അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്ത്യക്കാര്‍ യുഎസിലുടനീളം സമാധാനപരമായ റാലികള്‍ നടത്തി. മൂന്നു ലക്ഷത്തോളം അതിവിദഗ്ധ ജീവനക്കാരാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം നട്ടംതിരിയുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എഴുപതു വര്‍ഷമായിട്ടും ഗ്രീന്‍ കാര്‍ഡ് കിട്ടാത്തവര്‍ ഉണ്ട്. ഓരോ രാജ്യത്തിനും …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജനജീവിതം ദുസ്സഹമാക്കി മഞ്ഞുവീഴ്ച രൂക്ഷം; യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ശക്തി പ്രാപിച്ചതോടെ സൗത്ത് വെസ്റ്റ് ഭാഗങ്ങളില്‍ നാല്പത് സെന്റി മീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീണതായാണ് റിപ്പോര്‍ട്ടുകള്‍. മിക്കയിടങ്ങളിലും മെറ്റ് ഓഫീസ് ആംബര്‍ വാര്‍ണിംഗ് നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ ഡെവോണ്‍ കൗണ്ടിയില്‍ നിരവധി …
സ്വന്തം ലേഖകന്‍: അമേരിക്കയിലേക്ക് മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന നിലപാടിലുറച്ച് ട്രംപ്. ന്യൂ ഹാംഷെയറിലെ മാഞ്ചസ്റ്ററില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് മയക്കുമരുന്നു കച്ചവടക്കാര്‍ക്കെതിരെ ആഞ്ഞടിച്ചത്. മയക്കുമരുന്നുകളുടെ ഉപയോഗം വളരെക്കൂടുതലുള്ള സംസ്ഥാനമാണ് ന്യൂ ഹാം ഷെയര്‍. മയക്കുമരുന്ന് കടത്തുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള നിയമഭേദഗതിക്കുള്ള ശ്രമം നടത്തുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇതിനെതിരെ കടുത്ത രാഷ്ട്രീയ, ജുഡീഷ്യല്‍ എതിര്‍പ്പുകളാണ് നേരിടേണ്ടി …
സ്വന്തം ലേഖകന്‍: ചൈനയില്‍ അടിമുടി അഴിച്ചുപണിയുമായി ജിന്‍പിങ്ങിന്റെ പുതിയ മന്ത്രിസഭ; മിസൈല്‍ മാന്‍ വെയ് ഫെങ്കെ പ്രതിരോധമന്ത്രി. പ്രസിഡന്റ് ജിന്‍പിങ്ങിന്റെ ആജീവനാന്ത ഭരണ പ്രഖ്യാപനത്തിനു പിന്നാലെ ചൈനയില്‍ പുതിയ മന്ത്രിസഭയും തിങ്കളാഴ്ച അധികാരമേറ്റു. നാല് ഉപ പ്രധാനമന്ത്രിമാരും വിവിധ വകുപ്പ് മന്ത്രിമാരും അടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. പ്രധാനമന്ത്രി ലി കെക്വിയാങ് നിര്‍ദേശിച്ച മന്ത്രിസഭാംഗങ്ങളുടെ പേരുകള്‍ 3000 …