സ്വന്തം ലേഖകന്‍: ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ഷിയുടെ വിശ്വസ്തന് വാങ് ക്വിഷന്‍; ഇരു പദവികളും ആജീവനാന്തം. പ്രസിഡന്റിന്റെ അധികാരകാലപരിധി ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചതിനു പിന്നാലെ, രണ്ടാം തവണയും ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഷിയുടെ വിശ്വസ്തന് വാങ് ക്വിഷനാണ് വൈസ് …
സ്വന്തം ലേഖകന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡണ്ടും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന രഞ്ജിത് കുമാര്‍ നിര്യാതനായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അര്‍ബുദ രോഗബാധിതനായിരുന്നു യുകെ മലയാളികള്‍ സ്നേഹത്തോടെ രഞ്ജിത് ചേട്ടനെന്ന് വിളിക്കുന്ന അദ്ദേഹം. കേബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് രഞ്ജിത് കുമാര്‍ യുക്മയില്‍ എത്തിയത്. യുക്മയുടെ ചരിത്രത്തിലെ ജനകീയനായ നേതാവായിരുന്ന രഞ്ജിത് കുമാര്‍ യുക്മ …
സ്വന്തം ലേഖകന്‍: റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ചാരന്റെ വധശ്രമം, മാരക വിഷം റഷ്യയില്‍ നിന്ന് പെട്ടിയില്‍ അടച്ച് കയറ്റിവിട്ടതായി വെളിപ്പെടുത്തല്‍. സെര്‍ഗെയ് സ്ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്കോയില്‍നിന്നു കയറ്റിവിടുകയായിരുന്നു എന്ന് ടെലിഗ്രാഫ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ താമസിക്കുന്ന സ്ക്രീപലിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്നിനു മോസ്കോയില്‍നിന്നു പുറപ്പെട്ട മകള്‍ യുലിയയുടെ പെട്ടിയില്‍ ‘നോവിചോക്’ എന്ന …
സ്വന്തം ലേഖകന്‍: റഷ്യയില്‍ ചരക്ക് വിമാനത്തിന്റെ വാതില്‍ ടേക്ഓഫിനിടെ തുറന്നു; റണ്‍വേയില്‍ സ്വര്ണ്ണക്കട്ടികളുടേയും രത്നങ്ങളുടേയും ചാകര. വിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നപ്പോള്‍ റണ്‍വെയില്‍ വീണതില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും ഉള്‍പ്പെടുന്നു. റഷ്യയിലെ യാകുത്സ്ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. platinum barനിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാനത്തിന്റെ വാതില്‍ ആണ് ടേക്ഓഫിനിടെ …
സ്വന്തം ലേഖകന്‍: യുഎസിലെ മയാമിയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണ സംഭവം; മരിച്ചവരുടെ എണ്ണം നാലായി; നിര്‍മാണത്തില്‍ പിഴവെന്ന് ആരോപണം. പടിഞ്ഞാറന്‍ മയാമി ഫ്ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലെ നിര്‍മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നു വീണാണ് നാലു പേര് കൊല്ലപ്പെട്ടത്. അപകടത്തില്‍ എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. പ്രാദേശികസമയം …
സ്വന്തം ലേഖകന്‍: റഷ്യ പോളിംഗ് ബൂത്തിലേക്ക്; പ്രസിഡന്റ് കസേരയില്‍ നാലാമൂഴം ഉറപ്പാക്കി പുടിന്. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത ആറുവര്‍ഷം കൂടി പുടിന് ഭരിക്കുമെന്ന് ഉറപ്പാണെങ്കിലും പോളിങ് ശതമാനം ഉയര്‍ത്തുന്നതിലാണു സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവനും. പുടിന് 70% വോട്ടുകള്‍ കിട്ടുമെന്നാണ് ഔദ്യോഗിക സര്‍വേ സൂചിപ്പിക്കുന്നത്. അദ്ദേഹം ഉള്‍പ്പെടെ എട്ടുപേരാണു മല്‍സരരംഗത്തുള്ളത്. 2012ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് മൂന്നു സ്ഥാനാര്‍ഥികള്‍ …
സ്വന്തം ലേഖകന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയ് പടിഞ്ഞാറന്‍ ഏഷ്യയിലെ പുതിയ ഹിറ്റ്ലറാണെന്ന് സൗദി കീരീടാവകാശി, രാജകുമാരന് പക്വതക്കുറവെന്ന് തിരിച്ചടിച്ച് ഇറാന്. ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരാമര്‍ശം. ഇറാന് പിന്തുണയുള്ള ഷിയ വിമതര്‍ക്കെതിരേ, സുന്നി മുസ്ലിം വിഭാഗം നേതൃത്വം നല്കുന്ന സൗദി അറേബ്യ പശ്ചിമേഷ്യയില്‍ …
സ്വന്തം ലേഖകന്‍: സിറിയയിലെ ഗൂട്ടയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സേന വിജയത്തിലേക്ക്; വീണ്ടും കൂട്ടപ്പലായനം; നഗരത്തില്‍ കുറുങ്ങിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്. വര്‍ഷങ്ങളായി വിമതര്‍ ഭരിക്കുന്ന കിഴക്കന്‍ ഗൂട്ടയിലെ മിക്ക പ്രദേശങ്ങളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അനുകൂലിക്കുന്ന സൈന്യം പിടിച്ചതോടെ സിവിലിയന്മാരുടെ പലായനം വീണ്ടും ശക്തമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസാവസാനം നഗരം പിടിക്കാന്‍ സൈനികനീക്കം ആരംഭിച്ചശേഷമുള്ള …
സ്വന്തം ലേഖകന്‍: ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്ഫോടനം; മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ രാത്രിയോടെ സ്ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ നഗരത്തിലെ മുസ്ലിം പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സമീപത്തെ ചെക്ക്പോസ്റ്റിന് അടുത്തുവെച്ചായിരുന്നു സ്ഫോടനമുണ്ടായത്. വാര്‍ഷിക പരിപാടി നടക്കുന്ന ലാഹോറിലെ മുസ്ലിം ആരാധനാലയത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റഷ്യയ്ക്കെതിരെ യുഎസ് കടുത്ത നടപടിക്ക്; വിവിധ റഷ്യന്‍ സംഘടനകള്‍ക്ക് വിലക്ക്. ഒരു സംഘം റഷ്യന്‍ പൗരന്മാര്ക്കും റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്കുമാണ് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം റഷ്യയ്ക്കെതിരെ യുഎസ് സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്. യുഎസിലെ ഊര്‍ജ, …