സ്വന്തം ലേഖകന്‍: ഗാസയില്‍ പലസ്തീന്‍ പ്രധാനമന്ത്രി റമി അല്‍ ഹംദല്ല വധശ്രമത്തില്‍ നിന്നു കഷ്ടിച്ച് രക്ഷപ്പെട്ടു. ഗാസ മുനമ്പില്‍ അഴുക്കുചാല്‍ പ്ലാന്റിന്റെ ഉദ്ഘാടനത്തിനെത്തിയ പലസ്തീന്‍ പ്രധാനമന്ത്രി റമി അല്‍ ഹംദല്ല സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടു ഹമാസ് ഭീകരരാണ് ആക്രമണം നടത്തിയതെന്നു ഫത്താ പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് …
സ്വന്തം ലേഖകന്‍: സിറിയയിലെ ഗുട്ടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു; ആഭ്യന്തര യുദ്ധത്തിന്റെ ഏഴു വര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 3,50,000 പേരെന്ന് കണക്കുകള്‍. സിറിയന്‍ സൈന്യം വിമതരും പരസ്പരം ഏറ്റമുട്ടുന്ന കിഴക്കന്‍ ഗുട്ടയില്‍ സൈനികാക്രമണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ആയിരം കവിഞ്ഞതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷണസംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആണ് …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ മാരക രാസായുധ പ്രയോഗത്തിലൂടെ വധിക്കാന്‍ ശ്രമിച്ചത് റഷ്യ തന്നെ, വാദത്തില്‍ ഉറച്ച് ബ്രിട്ടന്‍. ബ്രിട്ടന്‍ അഭയം കൊടുത്ത റഷ്യക്കാരനായ മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിനു നേരെയുണ്ടായ വധശ്രമത്തില്‍ റഷ്യന്‍ ഭരണകൂടത്തിനു പങ്കുണ്ടെന്നു കരുതുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് വ്യക്തമാക്കി. ദേശീയ സുരക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണു ബ്രിട്ടീഷ് പ്രധാനമന്തിയുടെ …
സ്വന്തം ലേഖകന്‍: സിറിയയില്‍ തുര്‍ക്കി ആക്രമണം; പ്രതിഷേധവുമായി ബ്രിട്ടനിലെ റയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ച് കുര്‍ദ് സംഘടനകള്‍; ട്രെയിന്‍ ഗതാഗതം താളംതെറ്റി. വടക്കന്‍ സിറിയയില്‍ തുര്‍ക്കി നടത്തുന്ന സൈനിക നടപടിക്കെതിരെ പ്രതിഷേധവുമായി കുര്‍ദ് സംഘടന ബ്രിട്ടനിലെ റെയില്‍വേ സ്റ്റേഷനുകള്‍ ഉപരോധിച്ചു. ലണ്ടനിലെ കിംഗ്‌സ് ക്രോസ്, മാഞ്ചസ്റ്ററിലെ പിക്കാഡില്ലി എന്നീ റെയില്‍വേ സ്റ്റേഷനുകളാണ് ഉപരോധിച്ചത്. നാനൂറോളം കുര്‍ദ് അനുകൂലികള്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്യുന്ന ഊമക്കത്തുകള്‍ പ്രചരിക്കുന്നു; അന്വേഷണം കര്‍ശനമാക്കി ഭീകരവിരുദ്ധ പൊലീസ്. ഇത്തരം കത്തുകള്‍ നിരവധി പേര്‍ക്ക് ലഭിച്ച സാഹചര്യത്തില്‍ അന്വേഷണം ഭീകരവിരുദ്ധ പൊലീസ് ഏറ്റെടുത്തു. വരുന്ന ഏപ്രില്‍ മൂന്ന് മുസ്‌ലിംകളെ ആക്രമിക്കുന്ന ദിനമായി ആചരിക്കാനാണ് ലഘുലേഖ രൂപത്തിലുള്ള കത്തില്‍ ആവശ്യപ്പെടുന്നത്. പോസ്റ്റ് വഴിയാണ് ലണ്ടനിലെയും വെസ്റ്റ് മിഡ്‌ലാന്‍ഡിലെയും നിരവധിപേര്‍ക്ക് …
സ്വന്തം ലേഖകന്‍: ഒടുവില്‍ പാര്‍ലമെന്റും സമ്മതിച്ചു; ഷീ ജിന്‍പിങ് ചൈനയുടെ ആജീവനാന്ത പ്രസിഡന്റ്. പ്രസിഡന്റിനെ കാലാവധി നിശ്ചയിക്കുന്ന നിയമം പാര്‍ലമെന്റ് ഭേദഗതി ചെയ്തു. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് നിയമ ഭേദഗതി. ഒരു വ്യക്തിക്ക് രണ്ട് തവണ മാത്രം അവസരം നല്‍കുന്ന നിയമമാണ് ചൈന ഭേദഗതി ചെയ്തിരിക്കുന്നത്. രണ്ട് പേര്‍ ഭേദഗതിയെ എതിര്‍ത്ത് …
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാഷ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്. ലാഹോറിലെ മതപഠന കേന്ദ്രത്തിലെ പരിപാടിക്കിടെയാണ് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി ഷരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. പാക്ക് വിദേശകാര്യ മന്ത്രിക്കെതിരെ മഷിയാക്രമണം നടന്നതിനു തൊട്ടുപിന്നാലെയാണു മുന്‍ പ്രധാനമന്ത്രിക്കെതിരെയും സമാന രീതിയില്‍ ആക്രമണം ഉണ്ടാകുന്നത്. ലാഹോറിലെ ജാമിയ നാമിയ മതപഠന കേന്ദ്രത്തില്‍ മുഖ്യാതിഥിയായി സംസാരിക്കാനെത്തിയതായിരുന്നു ഷരീഫ്. …
സ്വന്തം ലേഖകന്‍: 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകുമെന്ന് ട്രംപ്; ‘കീപ്പ് അമേരിക്ക ഗ്രേറ്റ്’ പുതിയ മുദ്രാവാക്യമാക്കുമെന്നും വെളിപ്പെടുത്ത. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ന്റെ’ ചുവടുപിടിച്ചാണു പുതിയ വാക്കുകള്‍. താനൊരിക്കല്‍ കൂടി മത്സരിക്കുകയാണെങ്കില്‍ ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്ന മുദ്രാവാക്യം ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പു റാലിയെ …
സ്വന്തം ലേഖകന്‍: കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കാസ്‌ട്രോ കുടുംബാംഗമല്ലാത്ത പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ രാജ്യത്തെ 80 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 612 അംഗ ക്യൂബന്‍ ദേശീയ അസംബ്ലിയിലേക്കും പ്രാദേശിക അസംബ്ലിയിലേക്കും ഒരേസമയമാണ് വോട്ടെടുപ്പ്. ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഏപ്രിലില്‍ പുതിയ പ്രസിഡന്റിനെ …
സ്വന്തം ലേഖകന്‍: ഫ്രഞ്ചു പ്രസിഡന്റ് മക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; ഇന്ത്യയും ഫ്രാന്‍സും നാവിക താവളങ്ങള്‍ പരസ്പരം തുറന്നു കൊടുക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും പ്രതിരോധ കരാര്‍ ഒപ്പുവെച്ചതെന്നാണ് നിരീക്ഷണം. ഇരുരാജ്യങ്ങളും ഒപ്പുവെച്ച നാവിക കരാര്‍ പ്രകാരം രണ്ടുരാജ്യങ്ങളിലെയും നാവികസേനാ താവളങ്ങള്‍ …