സ്വന്തം ലേഖകന്‍: അമേരിക്കയിലെ മിഷിഗണ്‍ സര്‍വകലാശാലയില്‍ വെടിവെപ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു; രക്ഷപ്പെട്ട ആക്രമിക്കായി വലവിരിച്ച് പോലീസ്. വെള്ളിയാഴ്ച രാവിലെ ക്യാംപല്‍ ഹാളിലെ നാലാം നിലയിലാണ് വെടിവയ്പുണ്ടായത്. ഇതോടെ ക്ലാസുകള്‍ നിര്‍ത്തി. വിദ്യാര്‍ഥികളോട് സുരക്ഷിത സ്ഥാനത്തേക്കു മാറാന്‍ അധികൃതര്‍ അഭ്യര്‍ഥിച്ചു. പോലീസ് സ്ഥലത്തെ അക്രമിക്കായി തെരച്ചില്‍ ആരംഭിച്ചു. കഴിഞ്ഞ മാസം ഫ്‌ളോറിഡ സംസ്ഥാനത്തെ പാര്‍ക്‌ലാന്‍ഡിലുള്ള മാര്‍ജറി …
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ പൊലീസ് ചോദ്യം ചെയ്തു ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസെക്കുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് ചോദ്യം ചെയ്യല്‍. ഇതാദ്യമായാണ് കേസില്‍ നെതന്യാഹുവിനെ ചോദ്യം ചെയ്യുന്നത്. രാജ്യത്തെ ടെലി കമ്മ്യൂണിക്കേഷന്‍ ചട്ടങ്ങളില്‍ ഇളവ് ലഭിക്കുന്നതിന് ഇസ്രേയേല്‍ ടെലികോം കമ്പനി ബെസക്ക് വാര്‍ത്ത വൈബ്‌സൈറ്റുകളിലൂടെ നെതന്യാഹുവിനും ഭാര്യക്കും പ്രത്യേക കവറേജ് …
സ്വന്തം ലേഖകന്‍: ലണ്ടനില്‍ തലവെട്ടുമെന്ന് ഭീഷണിപ്പെടുത്തി കുട്ടികളെ ജിഹാദി സേനയില്‍ ചേര്‍ക്കാന്‍ ശ്രമിച്ച അധ്യാപകന്‍ കുറ്റക്കാരന്‍. ഉമര്‍ ഹഖ് എന്ന 25 കാരനാണ് ഇസ്‌ലാമിക് സ്റ്റേറ്റ് അനുഭാവിയാണെന്നു കുറ്റസമ്മതം നടത്തിയത്. യോഗ്യതകളില്ലാതിരുന്നിട്ടും ഇസ്‌ലാമിക് സ്റ്റഡീസ് പഠിപ്പിക്കാനായി ലണ്ടനിലെ ഒരു സ്‌കൂളില്‍ കടന്നുകൂടിയ ഇയാള്‍ 11 മുതല്‍ 16 വരെ പ്രായമുള്ള വിദ്യാര്‍ഥികളെയാണ് തന്റെ ‘സേന’യിലേക്ക് റിക്രൂട്ട് …
സ്വന്തം ലേഖകന്‍: തെരുവില്‍ ഉറങ്ങുന്നവര്‍ക്ക് ഐക്യദാര്‍ഡ്യവുമായി മഞ്ഞുറയുന്ന തെരുവില്‍ അന്തിയുറങ്ങി ഫ്രഞ്ച് എംപിമാര്‍. ഫ്രാന്‍സിലെ പാര്‍ലമെന്റ് അംഗങ്ങള്‍ തെരുവില്‍ കഴിയുന്ന ഭവനരഹിതരുടെ ദുരിതം അറിയാന്‍ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ അവര്‍ക്കൊപ്പം കഴിയുകയായിരുന്നു. ഭവനരഹിതരായി തെരുവില്‍ കഴിയുന്നവരുടെ ദുരിതത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണ് 50 എംപിമാര്‍ ഈ പ്രതിഷേധമാര്‍ഗം സ്വീകരിച്ചത്. ഇറ്റാംപെസ് കമ്യൂണ്‍ ഡപ്യൂട്ടി മേയര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ തോക്കു ലോബിയെ ട്രംപ് കൈവിട്ടു; തോക്കു നിയമം പൊളിച്ചെഴുതുമെന്ന് പ്രഖ്യാപനം. ഫ്‌ലോറിഡയിലെ സ്‌കൂളില്‍ വിദ്യാര്‍ഥി നടത്തിയ വെടിവെപ്പില്‍ 17 പേര്‍ ദാരുണമായി കൊല്ലപ്പെട്ടതിനു പിന്നാലെ തോക്കുനിയമം മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും ട്രംപ് വഴങ്ങിയിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കുകൂടി കൈവശംവെക്കാന്‍ സഹായകമാകുന്ന നിയമം പൊളിച്ചെഴുതണമെന്നില്ലെന്നും ഇവരെ മുതിര്‍ന്നവര്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ശക്തമായി ന്യായീകരിച്ചിരുന്ന ട്രംപ് ബുധനാഴ്ച …
സ്വന്തം ലേഖകന്‍: ഇന്ത്യ, ചൈന അതിര്‍ത്തിയിലെ ദൊക്‌ലയില്‍ സ്ഥിതി വീണ്ടും വഷളാകുന്നതായി സൂചന നല്‍കി കേന്ദ്രം. എട്ടു മാസം നീണ്ട സമാധാനത്തിനു ശേഷം അതിര്‍ത്തിയില്‍ കാര്യങ്ങള്‍ വഷളാവുകയാണെന്നും എന്നാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ടെന്നും പ്രതിരോധ സഹമന്ത്രി സുഭാഷ് റാംറാവു ഭാംറെ പറഞ്ഞു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനു വേണ്ടതെല്ലാം ചെയ്യും. ഇന്ത്യ പോലുള്ള രാഷ്ട്രങ്ങളിലേക്ക് ഐഎസ് …
സ്വന്തം ലേഖകന്‍: തണുത്ത് വിറച്ച് ബ്രിട്ടന്‍; കനത്ത മഞ്ഞുവീഴ്ച ജനജീവിതം താളംതെറ്റിച്ചു; അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം നാലായി. ബ്രിട്ടന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞു വീഴ്ച്ച തുടരുകയാണ്. മഞ്ഞു വീഴ്ച്ചയെ തുടര്‍ന്നുണ്ടായ വാഹനാപകടങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരണമടഞ്ഞവരുടെ എണ്ണം നാലായി. ലിങ്കണ്‍ഷെയറിലുണ്ടായ വാഹനാപകടങ്ങളിലാണ് മൂന്ന്‌പേര്‍ മരണമടഞ്ഞത്. മൂന്ന് മണിക്കൂറിനിടയില്‍ ഇവിടെ ഇരുപതോളം വാഹനാപകടങ്ങളാണ് നടന്നത്. …
സ്വന്തം ലേഖകന്‍: താലിബാനുമായി വെടിനിര്‍ത്തലിനും ചര്‍ച്ചയ്ക്കും തയ്യാറെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍. അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗാനിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ട് വച്ചത്. സമാധാന ചര്‍ച്ചകള്‍ക്ക് തങ്ങള്‍ തയാറാണെന്നുള്ള വിവരം താലിബാന്‍ വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, താലിബാന്‍ നേതൃത്വം ഇക്കാര്യത്തില്‍ പ്രതികരണം അറിയിച്ചിട്ടില്ല. 16 വര്‍ഷങ്ങള്‍ നീണ്ട ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നതിനായാണ് ഗാനി ഇത്തരമൊരു നിര്‍ദേശം മുന്നോട്ട് …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മരുമകന്‍ കുഷ്‌നറെ തരംതാഴ്ത്തി അധികാരങ്ങള്‍ വെട്ടിക്കുറച്ചു; ഇനി അതീവ പ്രാധാന്യമുള്ള രഹസ്യങ്ങള്‍ അറിയാനാകില്ല. ട്രംപിന്റെ മുതിര്‍ന്ന ഉപദേശകനും മരുമകനുമായ ജാരദ് കുഷ്‌നര്‍ക്ക് ഇനി മുതല്‍ രാജ്യത്തിന്റെ ഉന്നത രഹസ്യങ്ങളും രഹസ്യാന്വേഷണ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് തീരുമാനമായതായി റിപ്പോര്‍ട്ട്. രഹസ്യ വിവരങ്ങള്‍ ചോര്‍ന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തരംതാഴ്ത്തല്‍ നടപടി. മാസങ്ങള്‍ നീണ്ട പശ്ചാത്തല പരിശോധനക്കു …
സ്വന്തം ലേഖകന്‍: അപകടകാരികളായ രാസായുധങ്ങള്‍ നിര്‍മ്മിക്കാന്‍ സിറിയക്ക് ഉത്തര കൊറിയയുടെ സഹായം. രാസായുധങ്ങള്‍ നിര്‍മിക്കാന്‍ ഉത്തര കൊറിയ സിറിയയെ സഹായിക്കുന്നതായി യുഎന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ന്യൂയോര്‍ക്ക് ടൈംസാണു റിപ്പോര്‍ട്ട് ചെയ്തത്. ആസിഡിനെ പ്രതിരോധിക്കുന്ന ടൈലുകള്‍, വാല്‍വുകള്‍, പൈപ്പുകള്‍ തുടങ്ങിയവ വന്‍തോതില്‍ ഉത്തരകൊറിയ സിറിയയ്ക്കു കൈമാറിയതായാണു റിപ്പോര്‍ട്ട്. ഐക്യരാഷ്ട സംഘടന ഇതുവരെ പുറത്തുവിട്ടിട്ടില്ലാത്ത റിപ്പോര്‍ട്ടിനെ ആധാരമാക്കിയാണു …