സ്വന്തം ലേഖകന്‍: അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റം തടയാന്‍ ഇന്ത്യയ്ക്ക് ഇനി ഇസ്രയേലിന്റെ പിന്തുണ. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ ഇന്ത്യ – ഇസ്രയേല്‍ ജോയിന്റ് സ്റ്റിയറിങ് കമ്മിറ്റി ഓണ്‍ ഹോംലാന്‍ഡ് ആന്‍ഡ് പബ്ലിക് സെക്യൂരിറ്റിയുടെ നേതൃത്വത്തില്‍ ചൊവ്വയും ബുധനുമായി ന്യൂഡല്‍ഹിയില്‍ നടന്നു. ഇതിലൂടെ, നവീന സാങ്കേതികവിദ്യ ഉപയോഗിച്ചു മികച്ച സുരക്ഷാ സഹകരണമാണു രാജ്യാന്തര അതിര്‍ത്തിയില്‍ ഇന്ത്യ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നത്. സമാധാനവും …
സ്വന്തം ലേഖകന്‍: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി ജോര്‍ദാനിലെ അബ്ദുള്ള രാജാവ് ഇന്ത്യയില്‍. ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അബ്ദുള്ള രാജാവിനെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോക്കോള്‍ മറികടന്ന് നേരിട്ടെത്തി. പാക്കിസ്ഥാന്റെ പരമ്പരാഗത സുഹൃത്ത് രാഷ്ട്രമായി വിലയിരുത്തപ്പെടുന്ന ജോര്‍ദാന്റെ രാഷ്ട്രത്തലവനെ ആലിംഗനം ചെയ്താണ് മോദി സ്വീകരിച്ചത്. രണ്ടാഴ്ച്ച മുന്‍പ് ജോര്‍ദാനിലെത്തിയ മോദിക്ക് ഊഷ്മള സ്വീകരണമായിരുന്നു അവിടെ …
സ്വന്തം ലേഖകന്‍: സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തകരായി എത്തുന്നവര്‍ സിറിയന്‍ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പരാതി. ഐക്യരാഷ്ട്രസഭയുടെയും മറ്റു അന്താരാഷ്ട്ര സംഘടനകളുടെയും പേരില്‍ സിറിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്നവര്‍ അഭയാര്‍ഥി വനിതകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. വോയ്‌സ് ഫ്രം ദി സിറിയ 2018 എന്ന പേരില്‍ ബിബിസി അവതരിപ്പിച്ച് റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ . …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ അപേക്ഷയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളില്ലെന്ന് യു.എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍. എച്ച് 1 ബി വിസ അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മുംബൈയില്‍ യു.എസ് കൗണ്‍സില്‍ ജനറല്‍ എഡ്ഗാര്‍ഡ് ഡി കാഗന്‍ വ്യക്തമാക്കി. എച്ച് 1 ബി വിസയിലെ മാറ്റം ഇന്ത്യയില്‍ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വലിയൊരു വിഭാഗം കരുതുന്നത്. …
സ്വന്തം ലേഖകന്‍: ‘മോദി മിടുക്കനാണ്; പക്ഷെ, അമേരിക്കക്ക് ഗുണമില്ല,’ വിമര്‍ശനവുമായി ട്രംപ്. യുഎസ് കമ്പനിയായ ഹാര്‍ലി ഡേവിഡ്‌സണിന്റെ ബൈക്കുകള്‍ക്ക് ഇന്ത്യ 50% ഇറക്കുമതി തീരുവ ചുമത്തുന്നതിനെതിരെയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അനിഷ്ടം പ്രകടമാക്കിയത്. ‘മോദി നല്ലയാളാണ്. പക്ഷേ, യുഎസിനു മെച്ചമൊന്നുമില്ല. ഫോണിലൂടെ അദ്ദേഹം മനോഹരമായി പറഞ്ഞു; ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) 75ല്‍ നിന്ന് …
സ്വന്തം ലേഖകന്‍: സിറിയയില്‍ വീണ്ടും വിഷവാതക പ്രയോഗം; പിഞ്ചുകുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി പിടയുന്ന ദൃശ്യങ്ങള്‍ പുറത്ത്. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന രാസായുധ പ്രയോഗം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരി 25നു നടന്ന സംഭവത്തിന്റേതെന്നു കരുതുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളും മുതിര്‍ന്നവരും ശ്വാസം കിട്ടാതെ നിലവിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പലര്‍ക്കും …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലിസ്റ്റര്‍ നഗരത്തില്‍ സ്‌ഫോടനത്തില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം അഞ്ചായി; സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്ന് പോലീസ്. സ്‌ഫോടനത്തില്‍ മൂന്നുനില കെട്ടിടം തകര്‍ന്നാണ് അഞ്ചു പേര്‍ മരിച്ചത്. മറ്റ് അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിലാക്കി. സ്‌ഫോടനത്തിന് തീവ്രവാദബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. ഗുജറാത്തി വംശജര്‍ ധാരാളം താമസിക്കുന്ന സ്ഥലമാണിത്. ഹിംഗ്‌ലി റോഡില്‍ സ്ഥിതി …
സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ നോക്കുകുത്തിയാക്കി സിറിയയില്‍ ചോരപ്പുഴ; അഞ്ചു മണിക്കൂര്‍ വെടിനിര്‍ത്തലിന് ഉത്തരവിട്ട് പുടിന്‍. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തിലുള്ള ഈസ്റ്റേണ്‍ ഗൂട്ടായില്‍ ഇന്നുമുതല്‍ എല്ലാ ദിവസവും അഞ്ചുമണിക്കൂര്‍ വെടിനിര്‍ത്തലിനു റഷ്യന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടതായി റഷ്യന്‍ പ്രതിരോധമന്ത്രി സെര്‍ജി ഷോയിഗു അറിയിച്ചു. രാവിലെ ഒന്പതുമുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് ആക്രമണം നിര്‍ത്തിവയ്ക്കുക. വിമതരുടെ നിയന്ത്രണത്തിലുള്ള …
സ്വന്തം ലേഖകന്‍: റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ വംശഹത്യക്ക് നേതൃത്വം നല്‍കിയ മ്യാന്മര്‍ സൈനിക മേധാവികളെ കരിമ്പട്ടികയില്‍ പെടുത്താന്‍ യൂറോപ്യന്‍ യൂനിയന്‍. സൈനിക ജനറല്‍മാര്‍ക്കെതിരായ ഉപരോധങ്ങളില്‍ തീരുമാനമെടുക്കാനും മ്യാന്മര്‍ സര്‍ക്കാറിനെതിരെ ആയുധ ഉപരോധം ശക്തിപ്പെടുത്താനും ബ്രസല്‍സില്‍ തിങ്കളാഴ്ച ചേര്‍ന്ന ഇയു ഉന്നതതല യോഗം അനുമതി നല്‍കി. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് യാത്രവിലക്കും ആസ്തി മരവിപ്പിക്കലും ഉള്‍പ്പെടെ നടപടികളാണ് സ്വീകരിക്കുക. യു.എസും …
സ്വന്തം ലേഖകന്‍: പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടമാക്കാനില്ല; ഭീകര വിഷയത്തില്‍ നയം വ്യക്തമാക്കി ചൈന. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതാണ് ചൈനയുടെ മനം മാറ്റത്തിന് കാരണം. പാകിസ്താനെ പിന്തുണച്ച് മുഖം നഷ്ടപ്പെടാതിരിക്കാനാണ് എഫ്.എ.ടി.എഫ് യോഗത്തില്‍ പാകിസ്താനെ പിന്തുയ്ക്കാന്‍ ചൈന തയ്യാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം പാകിസ്താനെതിരായ തീരുമാനമെടുക്കുന്ന യോഗത്തില്‍ ചൈന …