സ്വന്തം ലേഖകന്‍: വെടിവെപ്പിന്റെ ഞെട്ടിക്കുന്ന ഓര്‍മകളുമായി ഫ്‌ലോറിഡ സ്‌കൂള്‍ വീണ്ടും തുറന്നു. വെടിവെപ്പില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള ആദരം അര്‍പ്പിച്ചതിനു ശേഷമാണ് ഫ്‌ലോറിഡയിലെ പാര്‍ക്‌ലന്‍ഡിലുള്ള മാര്‍ജരി സ്റ്റോണ്‍മന്‍ ഡഗ്ലസ് ഹൈസ്‌കൂള്‍ വീണ്ടും തുറന്നത്. നോട്ട് ബുക്കുകള്‍ ചിതറിക്കിടക്കുന്ന ഡെസ്‌കുകളും ഫെബ്രുവരി 14 ന്റെ താള്‍ മറിക്കാത്ത കലണ്ടറും വീണ്ടും കണ്ട ചില അധ്യാപകരും വിദ്യാര്‍ഥികളും അസ്വസ്ഥരായതായും റിപ്പോര്‍ട്ടുകളുണ്ട്. തോക്കുമായെത്തിയ …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ ബ്രിട്ടിഷ് ദമ്പതികളെ തട്ടിക്കൊണ്ടുപോയ കേസില്‍ ഐസിസ് ബന്ധമുള്ള ഇന്ത്യന്‍ വംശജ അറസ്റ്റില്‍. ഫാത്തിമ പട്ടേല്‍ (27), അവരുടെ പങ്കാളി സഫൈദീന്‍ അസ്‌ലം ഡെല്‍ വെച്ചിയോ (38) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഐഎസിന്റെ പ്രാദേശിക സെല്ലില്‍ അംഗങ്ങളാണെന്നു പൊലീസ് പറഞ്ഞു. കേപ്ടൗണില്‍ നിന്നു കാണാതായ ബ്രിട്ടിഷ് ദമ്പതികളുടെ പേരു വെളിപ്പെടുത്തിയിട്ടില്ല. ഇവരുടെ വാഹനം …
സ്വന്തം ലേഖകന്‍: എന്‍ എച്ച് എസിലെ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷം; വിസാ നിയന്ത്രണത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ ഹെല്‍ത്ത് സെക്രട്ടറിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ സ്റ്റീഫന്‍ ഡോറലാണ് വിസാ നിയന്ത്രണം നീക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ക്ഷാമം കൊണ്ട് ബുദ്ധിമുട്ടുന്ന എന്‍ എച്ച് എസിനെ രക്ഷിക്കാന്‍ നിലവിലെ വിസാ നിയന്ത്രണങ്ങളില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ലസ്റ്ററില്‍ ഉഗ്രസ്‌ഫോടനം; നിരവധി പേര്‍ക്ക് പരുക്ക്; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. ഹിങ്ക്‌ലി റോഡിലുള്ള ബഹുനില കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവശിപ്പിച്ചു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആറ് അഗ്‌നിശമനസേനാ വിഭാഗങ്ങളാണ് ഇവിടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. സ്‌ഫോടനം നടന്ന …
സ്വന്തം ലേഖകന്‍: ഇസ്രായേല്‍ നികുതി ഏര്‍പ്പെടുത്തി; ജറുസലേമിലെ യേശുവിന്റെ കബറിടപ്പള്ളി പൂട്ടി. ജറൂസലമിലെ ക്രിസ്ത്യന്‍ വിശുദ്ധ കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാര്‍ അടച്ചുപൂട്ടി. തീര്‍ഥാടന കേന്ദ്രത്തിന് ഇസ്രായേല്‍ വസ്തുനികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി അടച്ചുപൂട്ടിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍നിന്ന് തുടച്ചുനീക്കാന്‍ കരുതിക്കൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ സഭകളുടെ നേതാക്കന്മാര്‍ ആരോപിച്ചു. ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരം …
സ്വന്തം ലേഖകന്‍: പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയുള്ള പ്രതിഷേധമായി ഇറ്റലിയിലെ കൊളോസിയം ചുവപ്പു നിറമണിഞ്ഞു. പാകിസ്താനിലെ മതനിന്ദ നിയമത്തിനെതിരെയാണ് പീഡിത ക്രിസ്ത്യാനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊളോസിയത്തെ ചുവന്ന പ്രകാശത്താല്‍ അലങ്കരിച്ചത്. മതനിന്ദാ കുറ്റമാരോപിച്ച് പാകിസ്താനില്‍ വധശിക്ഷ കാത്ത് കഴിയുന്ന ക്രിസ്ത്യന്‍ മതവിശ്വാസിയായ അസിയാ ബീവിയുടെ ഭര്‍ത്താവിനെയും മകളെയും കാണാനും സംസാരിക്കാനും നൂറുകണക്കിന് ആളുകളാണ് കൊളോസിയത്തിലെ പരിപാടിയില്‍ എത്തിയത്. …
സ്വന്തം ലേഖകന്‍: ഒരാള്‍ക്കു രണ്ടു തവണ മാത്രം പ്രസിഡന്റാകാന്‍ കഴിയുന്ന വ്യവസ്ഥ ഭരണഘടനയില്‍ നിന്നു എടുത്തു കളയാന്‍ ചൈന. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന് അധികാരത്തില്‍ തുടരാന്‍ അവസരമൊരുക്കുന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പുതിയ തീരുമാനം. തുടര്‍ച്ചയായി രണ്ടുപ്രാവശ്യത്തില്‍ കൂടുതല്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും അധികാരത്തിലിരിക്കാന്‍ പാടില്ലെന്ന ഭരണഘടനാവ്യവസ്ഥ ഒഴിവാക്കാനുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശുപാര്‍ശ …
സ്വന്തം ലേഖകന്‍: സിറിയയില്‍ 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരം. 30 ദിവസത്തെ വെടിനിര്‍ത്തല്‍ കരാര്‍ യുഎന്‍ രക്ഷാസമിതി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. വൈദ്യസഹായം എത്തിക്കുന്നതിനും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നിനും വേണ്ടിയാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ വോട്ടെടുപ്പ് നടക്കുന്‌പോഴും സിറിയയില്‍ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. ഇതോടെ വോട്ടെടുപ്പ് പലതവണ …
സ്വന്തം ലേഖകന്‍: ഇസ്രയേലിലെ അമേരിക്കന്‍ എംബസി മേയില്‍ ജറുസലമിലേക്കു മാറ്റും; ആശങ്കയറിയിച്ച് തുര്‍ക്കി. ഇസ്രയേല്‍ സ്ഥാപിതമായതിന്റെ 70 മത്തെ വാര്‍ഷികം പ്രമാണിച്ചായിരിക്കും എംബസി മാറ്റം. ഇപ്പോള്‍ ടെല്‍ അവീവില്‍ പ്രവര്‍ത്തിക്കുന്ന എംബസി പടിഞ്ഞാറന്‍ ജറുസലമിലെ അര്‍ണോനായിലേക്കാണു മാറ്റി സ്ഥാപിക്കുക. അംബാസഡര്‍ക്കും കുറച്ചു ജീവനക്കാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള ഓഫീസ് സൗകര്യമേ ഉണ്ടാകൂ. ഇത് താത്കാലിക സംവിധാനമായിരിക്കുമെന്നും സ്ഥിരം എംബസിക്കായുള്ള …
സ്വന്തം ലേഖകന്‍: പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് യുഎസ് പിന്മാറാന്‍ കാരണം ഇന്ത്യയും ചൈനയുമെന്ന് കുറ്റപ്പെടുത്തി ട്രംപ്. മറ്റുള്ളവര്‍ക്കു നേട്ടമുണ്ടാകുമ്പോള്‍ യുഎസിനു മാത്രം നഷ്ടവും ദുരന്തവും വരുത്തുന്നതാണ് കരാറെന്നും ട്രംപ് തുറന്നടിച്ചു. ‘കല്‍ക്കരി, വാതകം എന്നിങ്ങനെ നമുക്കു വന്‍ ഊര്‍ജശേഖരമുണ്ട്. നാം അതൊന്നും ഉപയോഗിക്കരുതെന്ന് അവര്‍ പറയുന്നു. അതുമൂലം നമ്മുടെ മത്സരശേഷിയാണ് ഇല്ലാതാവുക. അതു നടക്കില്ലെന്നു …