സ്വന്തം ലേഖകന്‍: ഫ്‌ലോറിഡ സ്‌കൂള്‍ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ റൈഫിള്‍ അസോഷിയേഷനെതിരായ വികാരം ശക്തമാകുന്നു. യു.എസില്‍ ഹെര്‍ട്‌സ് ആന്‍ഡ് എന്റര്‍പ്രൈസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ തോക്കുകളുടെ സജീവ ഉപയോഗം പിന്തുണക്കുന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷനുമായുള്ള(എന്‍.ആര്‍.എ) ബന്ധം വിച്ഛേദിച്ചു. രാജ്യത്തെ ഏറ്റവും ശക്തമായ തോക്കു ലോബിയുമായുള്ള ബന്ധം മറ്റ് കമ്പനികള്‍ ഒഴിവാക്കണമെന്നും അവ ആഹ്വാനം നല്‍കി. കാര്‍ വാടക …
സ്വന്തം ലേഖകന്‍: അഫ്ഗാനിസ്താനില്‍ സ്‌ഫോടന പരമ്പര; സൈനികരടക്കം 23 പേര്‍ കൊല്ലപ്പെട്ടു; ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാന്‍ ചാവേറുകള്‍. ഇതോടെ, 2018ല്‍ വ്യത്യസ്ത ബോംബ് സ്‌ഫോടനങ്ങളില്‍ രാജ്യത്ത് കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. പടിഞ്ഞാറന്‍ പ്രവിശ്യയായ ഫറാഹിലെ ബലാ ബോലക് ജില്ലയിലും തെക്കന്‍ പ്രവിശ്യയായ ഹെല്‍മന്ദിലുമാണ് സൈനികരെ ലക്ഷ്യമിട്ട് ബോംബാക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങള്‍ക്കു പിന്നില്‍ താലിബാനും ഐ.എസുമാണെന്ന് …
സ്വന്തം ലേഖകന്‍: ‘സൂക്ഷിച്ചാല്‍ ദു:ഖിക്കണ്ട,’ ബ്രിട്ടനില്‍ ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള ശിക്ഷ കടുപ്പമാക്കുന്നു. ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴ ഈടാക്കുന്നതിന് പുറമെ ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനമെങ്കിലും വര്‍ദ്ധിക്കാനോ ഇന്‍ഷുറന്‍സ് കവറേജ് പൂര്‍ണ്ണമായി പിന്‍വലിക്കാനോ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതിനേക്കാള്‍ അപകട സാധ്യത …
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കു കൈവശം വെക്കാനുള്ള പ്രായപരിധി ഉയര്‍ത്തണമെന്ന ആവശ്യത്തിന് പിന്തുണയുമായി ട്രംപ്. അമേരിക്കയില്‍ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം തടയാന്‍ 21 വയസ്സില്‍ താഴെയുള്ള വ്യക്തികളുടെ കൈകളില്‍ അവ എത്താതെ സൂക്ഷിക്കണമെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ഫ്‌ലോറിഡ സ്‌കൂള്‍ ആക്രമത്തെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് നാഷനല്‍ റൈഫിള്‍സ് അസോസിയേഷ(എന്‍.ആര്‍.എ)നിലെ തന്റെ സ്വന്തക്കാരുടെ താല്‍പര്യത്തിന് വിരുദ്ധമായി …
സ്വന്തം ലേഖകന്‍: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോക്ക് ഒടുവില്‍ പ്രധാനമന്ത്രി മോദിയുടെ ഔദ്യോഗിക സ്വീകരണം. രാഷ്ട്രപതി ഭവനിലാണ് ട്രൂഡോയെയും കുടുംബത്തെയും സ്വീകരിച്ചത്. 2015 ല്‍ കാനഡ സന്ദര്‍ശനത്തിയ മോദിയെ മകള്‍ എല്ല ഗ്രേസ് ഇപ്പോഴും ഓര്‍ക്കുന്നവെന്ന് ട്രൂഡോ അറിയിച്ചു. കഴിഞ്ഞ ദിവസം മോദി ട്വിറ്ററിലൂടെ ട്രൂഡോക്ക് സ്വാഗതം അറിയച്ചിരുന്നു. 2015 ലെ കാനഡ സന്ദര്‍ശനത്തിനിടെ മോദി …
സ്വന്തം ലേഖകന്‍: ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം; പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഭീകരര്‍ക്ക് ധനസഹായം തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാത്തതിനാണ് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) ന്റെ പാരീസില്‍ ചേര്‍ന്ന യോഗം പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. പാകിസ്താനെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള അമേരിക്കയുടെ നീക്കത്തിന് ബ്രിട്ടണ്‍, ഫ്രാന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങള്‍ പിന്തുണ …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ശനമാക്കി ട്രംപ്; ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടി. എച്ച് 1 ബി വിസയില്‍ യുഎസില്‍ എത്തിയശേഷം ഒന്നിലധികം തൊഴിലിടങ്ങളില്‍ ജോലിയെടുക്കാനുള്ള നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നതാണു പുതിയ നയം. നിലവില്‍ എച്ച്1 ബി വീസയില്‍ എത്തിയശേഷം പലസ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഏറെയാണ്. പുതിയ നയപ്രകാരം തൊഴിലിടം മാറുന്നതിനു …
സ്വന്തം ലേഖകന്‍: പ്രിസ്‌ക്രിപ്ഷന്‍ പിഴവുകള്‍ മൂലം യുകെയില്‍ ഒരു വര്‍ഷം പൊലിയുന്നത് 22,000 ജീവന്‍. എന്‍എച്ച്എസില്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് തെറ്റായ മരുന്നുകളോ, ഡോസ് കുറച്ചോ കൂട്ടിയോ ഉള്ള മരുന്നുകളോ, അലര്‍ജി ഉണ്ടാക്കുന്ന മരുന്നുകളോ നല്‍കുന്നതാണ് മരണകാരണമാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. ജിപികളും ആശുപത്രികളും നടത്തുന്ന ആശയവിനിമയത്തിലുണ്ടാകുന്ന തകരാറുകളും മറ്റൊരു കാരണമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏകദേശം 237 …
സ്വന്തം ലേഖകന്‍: യുഎസില്‍ തോക്കു നിയന്ത്രണത്തിനുള്ള ജനകീയ ആവശ്യത്തിനെതിരെ കരുത്തരായ തോക്കു ലോബി രംഗത്തിറങ്ങുന്നു. സ്‌കൂള്‍ വെടിവയ്പ് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്ന് യുഎസ് റൈഫിള്‍ അസോസിയേഷന്‍ ആരോപിച്ചു. ഡെമോക്രാറ്റുകളും മാധ്യമങ്ങളും ദുരന്തത്തെ പരമാവധി മുതലെടുക്കാനാണ് ശ്രമിക്കുന്നതെന്ന് യുഎസ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍ (എന്‍ആര്‍എ) പ്രസിഡന്റ് വെയ്ന്‍ ലാപെറി പറഞ്ഞു. യുഎസിലെ തോക്ക് കൈവശംവയ്ക്കാനുള്ള അവകാശം ഇല്ലാതാക്കാനും …
സ്വന്തം ലേഖകന്‍: നൈജീരിയയില്‍ ബൊക്കോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ 70 ഓളം പേരെ രക്ഷപ്പെടുത്തി. വടക്കുകിഴക്കന്‍ നൈജീരിയയിലെ സ്‌കൂളില്‍ ബോകോ ഹറാം ആക്രമണത്തിനിടെ കാണാതായ പെണ്‍കുട്ടികളില്‍ ചിലരെ രക്ഷപ്പെടുത്തിയതായി പ്രാദേശിക സര്‍ക്കാര്‍ വൃത്തങ്ങളും സൈനികരുമാണ് അറിയിച്ചത്. യോബ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍നിന്ന് 111 പെണ്‍കുട്ടികളെയാണ് കാണാതായത്. തീവ്രവാദികളുടെ പിടിയില്‍നിന്നാണ് പെണ്‍കുട്ടികളില്‍ ചിലരെ മോചിപ്പിച്ചത്. …