1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി
മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; അടിയന്തരാവസ്ഥ 30 ദിവസത്തേക്കു കൂടി നീട്ടി. ഇതു സംബന്ധിച്ച പ്രസിഡന്റ് അബ്ദുല്ല യമീന്റെ നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി അഞ്ചിനാണു രാജ്യത്ത് രണ്ടാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇത് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു 38 എംപിമാര്‍ വോട്ടു ചെയ്ത് നിര്‍ദേശം പാസാക്കിയത്. മാലദ്വീപിലെ ഭരണഘടന പ്രകാരം …
വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന; അഫ്രിനിയില്‍ തുര്‍ക്കി, സിറിയ പോരാട്ടത്തിന് സാധ്യത
വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന; അഫ്രിനിയില്‍ തുര്‍ക്കി, സിറിയ പോരാട്ടത്തിന് സാധ്യത
സ്വന്തം ലേഖകന്‍: വിമതര്‍ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണവുമായി സിറിയന്‍ സൈന്യം; അമ്പതോളം കുട്ടികള്‍ കൊല്ലപ്പെട്ടതായി സൂചന. വിമതസേനയുടെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ഗൂട്ടയില്‍ സിറിയന്‍ സേന നടത്തുന്ന രൂക്ഷമായ വ്യോമാക്രമണത്തില്‍ 250 പേരെങ്കിലും കൊല്ലപ്പെട്ടതായും മേഖലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ഐക്യരാഷ്ട്രസംഘടന മുന്നറിയിപ്പു നല്‍കി. ഞായറാഴ്ച മുതല്‍ തുടരുന്ന ശക്തമായ ആക്രമണത്തില്‍ 57 കുട്ടികളും കൊല്ലപ്പെട്ടതായി യുദ്ധനിരീക്ഷകരായ …
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും തെരേസാ മേയ്
സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്നും  തെരേസാ മേയ്
സ്വന്തം ലേഖകന്‍: സര്‍വകലാശാ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ട്യൂഷന്‍ ഫീസിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്; എന്നാല്‍ ഫീസ് വെട്ടിക്കുറക്കുന്നത് നികുതി വര്‍ധിപ്പിക്കുമെന്ന് മേയ്. ഫീസുകള്‍ വെട്ടിക്കുറക്കുനന്ത് നികുതി വര്‍ധിപ്പിക്കുകയും യൂണിവേഴ്‌സിറ്റി സീറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തുകയും ചെയ്യുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അതേസമയം ബ്രിട്ടീഷ് സര്‍വകലാശാലകള്‍ കോഴ്‌സുകള്‍ക്ക് ഈടാക്കുന്ന ഉയര്‍ന്ന ഫീസിനെതിരെ തെരേസാ മേയ് മുന്നറിയിപ്പ് …
ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത
ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ മെര്‍ക്കലിന് പിന്‍ഗാമി ‘മിനി മെര്‍ക്കല്‍’; ഭരണകക്ഷിയുടെ തലപ്പത്ത് മെര്‍ക്കലിന്റെ വിശ്വസ്ത. ‘മിനി മെര്‍ക്കല്‍’ എന്നു വിളിക്കപ്പെടുന്ന അന്നിഗ്രെറ്റ് ക്രാംപ് കാരന്‍ബോയര്‍ ജര്‍മനിയിലെ ഭരണകക്ഷിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍(സിഡിയു) പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പദത്തില്‍ നിയമിതയായേക്കും. 55 വയസുള്ള ഇവര്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിന്റെ വിശ്വസ്തയാണ്. തെക്കന്‍ സംസ്ഥാനമായ സര്‍ലാന്‍ഡിന്റെ പ്രധാനമന്ത്രിയാണ്. ആംഗല …
ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം
സ്വന്തം ലേഖകന്‍: ഇറാന്‍ വിമാനാപകടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; വിമാനത്തില്‍ ഉണ്ടായിരുന്ന എല്ലാവരും മരിച്ചതായി സ്ഥിരീകരണം. 65 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തത്തിന്റെ അവശിഷ്ടങ്ങള്‍ ദക്ഷിണ ഇറാനിലെ ദേന പര്‍വതത്തിനു മുകളിലാണ് കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വിമാനം തകര്‍ന്നുവീണത്. ആറു ജീവനക്കാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചിരുന്നു. നീണ്ട ഏഴു വര്‍ഷത്തിനു ശേഷം …
ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍
ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ട്രംപ് ചൈന സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കൈയ്യാങ്കളി നടന്നതായി വെളിപ്പെടുത്തല്‍. ട്രംപ് കഴിഞ്ഞ വര്‍ഷം ചൈന സന്ദര്‍ശിച്ചപ്പോള്‍ നടന്ന സംഭവത്തെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട അഞ്ചു കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ആക്‌സിയോസ് എന്ന യുഎസ് വെബ്‌സൈറ്റ് വാര്‍ത്ത പുറത്തുവിട്ടത്. യുഎസ് പ്രസിഡന്റിനോടൊപ്പം ‘ന്യൂക്ലിയര്‍ ഫുട്‌ബോള്‍’ എന്നറിയപ്പെടുന്ന കറുത്ത പെട്ടിയുമായി ഒരു സൈനികന്‍ എപ്പോഴും …
ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം
ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം
സ്വന്തം ലേഖകന്‍: ചൈനയുടെ സ്വപ്ന പദ്ധതിയായ പട്ടുപാതക്കെതിരെ യൂറോപ്പില്‍ ചരടുവലി; പിന്നില്‍ യൂറോപ്യന്‍ വിപണി ചൈന വിഴുങ്ങുമോയെന്ന ഭയം. വണ്‍ ബെല്‍റ്റ് വണ്‍ റോഡ് (ഒബിഒആര്‍) എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് കാരണമെന്ന ഭീതിയാണു യൂറോപ്യന്‍ രാജ്യങ്ങളെ പദ്ധതിയില്‍നിന്നു പിന്നോട്ടുവലിക്കുന്നത്. പട്ടുപാത(സില്‍ക് റൂട്ട്) കടന്നുപോകുന്ന മേഖലകള്‍ പിന്നീടു ചൈനയുടെ കൈവശം എത്തിപ്പെടുമോ എന്ന …
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു
സ്വന്തം ലേഖകന്‍: സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജന് സാധ്യത തെളിഞ്ഞു. സ്‌ക്വാഡിന്റെ തലവന്‍ അടുത്ത മാസം വിരമിക്കുന്നതോടെയാണ് ഇന്ത്യന്‍ വംശജനായ മെട്രോപൊളിറ്റന്‍ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ നീല്‍ ബസു ആ പദവിയിലെത്താന്‍ സാധ്യത തെളിഞ്ഞത്. പൊലീസിലെ തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ മുതിര്‍ന്ന കോര്‍ഡിനേറ്ററുമാണ് ഇദ്ദേഹം. കഴിഞ്ഞ മൂന്നു വര്‍ഷമായി തീവ്രവാദ …
ഇറാനില്‍ 66 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടതായി സൂചന; അപകടം അടിയന്തിര ലാന്റിംഗിനിടെ
ഇറാനില്‍ 66 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; എല്ലാവരും കൊല്ലപ്പെട്ടതായി സൂചന; അപകടം അടിയന്തിര ലാന്റിംഗിനിടെ
സ്വന്തം ലേഖകന്‍: ഇറാനില്‍ 66 ലേറെ യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണു; അപകടം അടിയന്തിര ലാന്റിംഗിനിടെ. ഇറാനിലെ സെമിറോം മേഖലയിലാണ് അമ്പതിലേറെ യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന വിമാനം തകര്‍ന്നുവീണത്. ടെഹ്‌റാനില്‍ നിന്നും യസൂജിലേക്ക് പോവുകയായിരുന്നു വിമാനം. മലയോര മേഖലയിലാണ് അസിമന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്നത്. എന്നാല്‍, അപകടത്തില്‍ എത്രപേര്‍ മരിച്ചുവെന്ന് ഇതുവരെ പറയാറായിട്ടില്ല. എഴുപതോളം പേരെ ഉള്‍ക്കൊള്ളാന്‍ …
റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു
റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: റഷ്യയിലെ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെടിവെപ്പ്; അഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടു. റഷ്യയിലെ നോര്‍ത്ത് കോക്കസസ് മേഖലയിലെ ദഗസ്ഥാനില്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അക്രമി നടത്തിയ വെടിവയ്പിലാണ് അഞ്ചു സ്ത്രീകള്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പരുക്കുണ്ട്. യുവാവായ അക്രമി പൊലീസിന്റെ വെടിയേറ്റ് മരിച്ചു. കിസ്!ല്യര്‍ പട്ടണത്തിലുള്ള പള്ളിയിലാണ് വെടിവയ്പുണ്ടായത്. ചെച്!നിയയ്ക്കു സമീപമുള്ള നോര്‍ത്ത് കോക്കസസില്‍നിന്ന് …