സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിന് അവസാനമാകുന്നു; വിശാല മുന്നണി സര്‍ക്കാര്‍ അധികാരത്തിലേക്ക്. നാലാം വട്ടവും ചാന്‍സലര്‍ പദവിയിലെത്തുന്ന അംഗല മെര്‍ക്കലിന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി, സഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്കു (എസ്പിഡി)വേണ്ടി കനത്ത വിട്ടുവീഴ്ചകള്‍ ചെയ്തതോടെയാണു മുന്നണി രൂപീകരണം സാധ്യമായത്. ക്രിസ്ത്യന്‍ ഡെമോക്രാറ്റ് യൂണിയന്‍ (സിഡിയു), ക്രിസ്ത്യന്‍ സോഷ്യലിസ്റ്റ് യൂണിയന്‍ (സിഎസ്!യു) എന്നിവരാണു മറ്റു സഖ്യകക്ഷികള്‍. …
സ്വന്തം ലേഖകന്‍: വന്‍ സൈനിക പരേഡിന് ഒരുങ്ങാന്‍ നിര്‍ദേശം നല്‍കി ട്രംപ്; ലക്ഷ്യം യുഎസിന്റെ സൈനിക ബലം കാട്ടി ലോക രാജ്യങ്ങളെ വിരട്ടലെന്ന് വിമര്‍ശകര്‍. തലസ്ഥാനത്ത് വിപുലമായ രീതിയില്‍ സൈനികപരേഡ് നടത്താന്‍ ട്രംപ് പെന്റഗണിന് നിര്‍ദേശം നല്‍കി. യു.എസിന്റെ സൈനികശക്തിയും കമാന്‍ഡര്‍ഇന്‍ചീഫ് പദവിയിലുള്ള തന്റെ പങ്കും ലോകത്തിനുമുന്നില്‍ വെളിപ്പെടുത്താനായാണ് ട്രംപ് പരേഡ് ആസൂത്രണം ചെയ്യുന്നതെന്നാണ് സൂചന. …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു; ഇന്ത്യയുടെ സൈനിക ഇടപെടല്‍ വേണമെന്ന് മുന്‍ പ്രസിഡന്റ്; എതിര്‍പ്പുമായി ചൈന രംഗത്ത്. മാലദ്വീപില്‍നിന്നു പലായനം ചെയ്തു നിലവില്‍ ശ്രീലങ്കയില്‍ അഭയം തേടിയിരിക്കുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യത്തെ മാലദ്വീപിലേക്ക് അയയ്ക്കണമെന്ന് ട്വീറ്റ് ചെയ്തത്. എന്നാല്‍ നിലവിലെ സാഹചര്യത്തെ കൂടുതല്‍ വഷളാക്കുന്നതായിരിക്കും സൈനിക …
സ്വന്തം ലേഖകന്‍: എന്‍എച്ച്എസ് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ബ്രെക്‌സിറ്റാണെന്ന ആരോപണവുമായി ബ്രിട്ടീഷ് എംപിമാര്‍; ഇയു നഴ്‌സുമാരും ഡോക്ടര്‍മാരെ ബ്രിട്ടനെ കൈയ്യൊഴിയുമെന്ന് മുന്നറിയിപ്പ്. ബ്രിട്ടനിലെ അഞ്ച് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് തിരഞ്ഞെടുത്ത 100 ഓളം എംപിമാരാണ് എന്‍എച്ച്എസിന്റെ ഭാവി സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഒരു ഹാര്‍ഡ് ബ്രെക്‌സിറ്റ് എന്‍എച്ച്എസിന് പുതിയ വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്നും വര്‍ഷങ്ങള്‍ക്കുളളില്‍ കൂടുതല്‍ …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു.എ.ഇ സന്ദര്‍ശനം; സുപ്രധാനമായ 12 കരാറുകളില്‍ ഒപ്പുവെക്കും. സാമ്പത്തിക സഹകരണം, നൈപുണ്യ വികസനം ഉള്‍പ്പെടെയുള്ള കരാറുകളിലാണ് ഒപ്പുവെക്കുക. ഈ മാസം 10ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ അംബാസഡര്‍ അഹ്മദ് അല്‍ ബന്ന അറിയിച്ചു. ഫലസ്തീന്‍, യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലെ മൂന്നു ദിവസ സന്ദര്‍ശനത്തിന് …
സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ തീരത്ത് കാണാതായ, രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യക്കാരുള്ള എണ്ണക്കപ്പല്‍ മോചിപ്പിച്ചു; കപ്പല്‍ തട്ടിയെടുത്തത് കടല്‍ക്കൊള്ളക്കാര്‍. ആഫ്രിക്കയിലെ ബെനിന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്ന് കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത കപ്പല്‍ കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്നിന് ആഫ്രിക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് കപ്പല്‍ കൊള്ളക്കാര്‍ ഹൈജാക്ക് ചെയ്തത്. അവര്‍ ആവശ്യപ്പെട്ട പണം നല്‍കിയാണ് കപ്പല്‍ മോചിപ്പിച്ചതെന്ന് ഹോങ്‌കോങ്ങിലെ …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ ഭരണ പ്രതിസന്ധി കൂടുതല്‍ വഷളാകുന്നു; സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അറസ്റ്റില്‍. പ്രസിഡന്റ് അബ്ദുല്ല യമീന്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അബ്ദുല്ല സയീദും അലി ഹമീദ് എന്ന ജഡ്ജിയും അറസ്റ്റിലായത്. എന്തിനാണ് ഇവരെ അറസ്റ്റു ചെയ്തതെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഭരണം അട്ടിമറിക്കാന്‍ ചീഫ് ജസ്റ്റിസിന്റെ …
സ്വന്തം ലേഖകന്‍: ഒരു ലക്ഷം തൊഴിലുകള്‍ നല്‍കുന്ന വന്‍ സൗരോര്‍ജ പദ്ധതിയുമായി സൗദി; എണ്ണയില്‍ നിന്ന് മറ്റു മേഖലകളിലേക്ക് ചുവടു മാറ്റുന്നതിന്റെ ആദ്യ പടിയെന്ന് സൂചന. 300 മെഗാവാട്ട് വൈദ്യുതിയാണ് സൗരോര്‍ജത്തിലൂടെ ലക്ഷ്യമിടുന്നത്. ബദല്‍ സാമ്പത്തിക ഉറവിടമായി സൗരോര്‍ജത്തെ മാറ്റുന്നതിനൊപ്പം ഈ രംഗത്ത് ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വര്‍ഷം 700 കോടി ഡോളറാണ് …
സ്വന്തം ലേഖകന്‍: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ബ്രിട്ടനില്‍ ദീര്‍ഘകാല സന്ദര്‍ശനത്തിന് എത്തുന്ന വിദേശികള്‍ക്ക് ഇനി ഇരട്ടി സര്‍ചാര്‍ജ്; വര്‍ധന ഈ വര്‍ഷം പ്രാബല്യത്തില്‍. പഠനാവശ്യത്തിനടക്കം ദീര്‍ഘകാല സന്ദര്‍ശനത്തിനെത്തുന്ന വിദേശികള്‍ അടയ്‌ക്കേണ്ട ആരോഗ്യ സര്‍ചാര്‍ജ് ഇരട്ടിയാക്കാന്‍ ബ്രിട്ടീഷ് ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നു. വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 150 പൗണ്ട് ആയിരുന്നത് 300 ആക്കി ഉയര്‍ത്തും. മറ്റുള്ളവര്‍ക്ക് 200ല്‍ നിന്ന് 400 പൗണ്ടും …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ മരുന്നു വിപണി നിലവാരമില്ലാത്ത ആന്റിബയോട്ടിക്കുകളുടെ പിടിയില്‍; ആശങ്കയുണര്‍ത്തുന്ന പഠനവുമായി ബ്രിട്ടീഷ് സര്‍വകലാശാലാ ഗവേഷകര്‍. ജീവന്‍രക്ഷാ മരുന്നുകളായ ആന്റിബയോട്ടിക്കുകളുടെ അമിതവും വിവേചനരഹിതവുമായ ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്ന കണ്ടെത്തലുമായി രംഗത്തെത്തിയത് ലണ്ടനിലെ ക്വീന്‍ മേരി, ന്യൂകാസില്‍ സര്‍വകലാശാലകളിലെ ഗവേഷകരാണ്. ഇന്ത്യയില്‍ വിപണിയിലുള്ള മരുന്നുകളില്‍ 64 ശതമാനവും അംഗീകാരമില്ലാത്തവയാണെന്നും ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി കുറയ്ക്കുന്നവയാണെന്നുമാണു മുന്നറിയിപ്പ്. …