സ്വന്തം ലേഖകന്‍: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഭാരമാകുന്നു; ലെവി ഏര്‍പ്പെടുത്തിയ ശേഷം രാജ്യം വിട്ടത് നാലു ലക്ഷത്തോളം പ്രവാസികള്‍. സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുത്തിയതിനുശേഷം നാല് ലക്ഷംപേര്‍ രാജ്യം വിട്ടതായി തൊഴില്‍സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ ലെവി പ്രാബല്യത്തില്‍ വന്നതോടെ തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ അടിയന്തരാവസ്ഥ; പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്ക് അടച്ചു. രാഷ്ട്രീയത്തടവുകാരെ വിട്ടയക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാരും കോടതിയും തമ്മില്‍ തര്‍ക്കം രൂക്ഷമായ മാലദ്വീപില്‍ പ്രസിഡന്റ് അബ്ദുള്ള യാമീന്‍ 15 ദിവസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിയമവകുപ്പുമന്ത്രി അസിമാ ഷുക്കൂര്‍ അടിയന്തരാവസ്ഥയേര്‍പ്പെടുത്തുന്ന വിവരം ഔദ്യോഗിക ടെലിവിഷനിലൂടെ അറിയിച്ചു. ഇത് രണ്ടാംതവണയാണ് പ്രസിഡന്റ് അബ്ദുള്ള യാമീന്‍ മാലദ്വീപില്‍ …
സ്വന്തം ലേഖകന്‍: പലസ്തീന്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകാന്‍ മോദി; സന്ദര്‍ശനം ഫെബ്രുവരി 10 ന്. ഫെബ്രുവരി 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റാമല്ലയിലാണ് പ്രധാനമന്ത്രി എത്തുക. പത്തിന് വൈകിട്ട് അദ്ദേഹം യുഎഇയിലേക്കു തിരിക്കും. 12 വരെ യുഎഇയിലും ഒമാനിലുമാണു സന്ദര്‍ശനം. ഒമാനിലേക്കും ഇതാദ്യമായാണ് മോദി സന്ദര്‍ശനത്തിനെത്തുന്നത്. യുഎഇയിലേക്ക് …
സ്വന്തം ലേഖകന്‍: അമേരിക്കയിലെ ഇന്ത്യന്‍ വംശജരായ അമ്മയുടേയും മകന്റേയും കൊലപാതകം; വിവരം നല്‍കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ച് പോലീസ്. കൊലപാതകം സംബന്ധിച്ച് ഇതുവരെ കാര്യമായ തുമ്പുന്നും ലഭിക്കാത്തതനിലാണ് വിവരം നല്‍കുന്നവര്‍ക്ക് വന്‍ ഉപഹാര വാഗ്ദാനവുമായി പൊലീസ് രംഗത്തെത്തിയത്. മാലാ മന്‍വാനി മകന്‍ റിഷി മന്‍വാനി എന്നിവരെയാണ് ബുധനാഴ്ച സ്വഭവനത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നിലവില്‍ ഇവരുടെ …
സ്വന്തം ലേഖകന്‍: രണ്ടു മലയാളികളുള്‍പ്പെടെ 22 ഇന്ത്യക്കാരുമായി കാണാതായ എണ്ണക്കപ്പല്‍ കണ്ടെത്താനുള്ള ശ്രമം തുടരുന്നതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നൈജീരയയുടേയും ബെനിനിന്റെയും നാവിക സേനയുടെ സഹായത്തോടെ സാധ്യമായ രീതിയിലെല്ലാം കപ്പല്‍ കണ്ടെത്താന്‍ പരിശ്രമിക്കും. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം പ്രവര്‍ത്തനം തുടങ്ങിയെന്നും മന്ത്രിഅറിയിച്ചു. …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയെ പുറത്താക്കാന്‍ എംപിമാര്‍ ഗൂഡാലോചന നടത്തിയതായി റിപ്പോര്‍ട്ട്; മേയ്ക്ക് ഇയു ചായ്‌വ് കൂടുതലെന്ന് ആരോപണം. ബ്രെക്‌സിറ്റ് അനുകൂല എം.പിമാര്‍ പ്രധാനമന്ത്രി തെരേസ മേയെ പുറത്താക്കാന്‍ നീക്കം നടത്തിയതായാണ് റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റാനന്തരം യൂറോപ്യന്‍ യൂനിയനില്‍നിന്ന് പൂര്‍ണമായുള്ള വിടുതല്‍ വേണമെന്ന് വാദിക്കുന്ന കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലെ ചില എം.പിമാരാണ് നീക്കത്തിനു പിന്നില്‍. ഇയു …
സ്വന്തം ലേഖകന്‍: ട്രംപിന്റെ മെറിറ്റ് അടിസ്ഥാനത്തിലുള്ള കുടിയേറ്റ പരിഷ്‌ക്കരണത്തെ പിന്തുണച്ച് വൈറ്റ് ഹൗസിനു മുന്നില്‍ ഇന്ത്യന്‍ പ്രൊഫണലുകളുടെ പ്രകടനം. വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന നൂറുകണക്കിന് ഇന്ത്യന്‍ വംശജരാണ് കുടുംബസമേതം വൈറ്റ് ഹൗസിനു മുന്നില്‍ പ്രകടനം നടത്തിയത്. വൈറ്റ് ഹൗസിനു മുന്നില്‍ ട്രംപിനെ അനുകൂലിച്ചു നടന്നിട്ടുള്ള അപൂര്‍വം പ്രകടനങ്ങളില്‍ ഒന്നാണിത് എന്നതും കൗതുകകരമായി. കലിഫോര്‍ണിയ, ടെക്‌സസ്, …
സ്വന്തം ലേഖകന്‍: മാലദ്വീപില്‍ രാഷ്ട്രീയ പ്രതിസന്ധി; സര്‍ക്കാരും സുപ്രീം കോടതിയും നേര്‍ക്കുനേര്‍, പ്രസിഡന്റിനെ പുറത്താക്കാന്‍ സുപ്രീം കോടതി. രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാന്‍ വിസ്സമ്മതിച്ചതോടെ പ്രസിഡന്റ് അബ്ദുല്ല യമീനിനെ കുറ്റവിചാരണ ചെയ്യുകയോ പുറത്താക്കുകയോ ചെയ്യാന്‍ സുപ്രീം കോടതി നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. പ്രസിഡന്റ് അബ്ദുല്ല യമീനിനെ കുറ്റവിചാരണ ചെയ്യാനോ അറസ്റ്റ് ചെയ്യാനോ …
സ്വന്തം ലേഖകന്‍: ഇറ്റലിയില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കു നേരെ വെടിവെപ്പ്; നടന്നത് വംശീയ ആക്രമണമെന്ന് റിപ്പോര്‍ട്ടുകള്‍. ഇറ്റലിയിലെ മസറെറ്റാ നഗരത്തില്‍ ആഫ്രിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരേ വെടിയുതിര്‍ത്ത അക്രമിയെ പോലീസ് പിടികൂടി. ആറു കുടിയേറ്റക്കാര്‍ക്കു പരിക്കേറ്റു. ഒരു കാറില്‍നിന്നാണ് 28കാരനായ അക്രമി വെടിയുതിര്‍ത്തത്. കുടിയേറ്റത്തെ എതിര്‍ക്കുന്ന പ്രസ്ഥാനവുമായി സഹകരിക്കുന്നയാളാണു പിടിയിലായതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമി കാറിലിരുന്ന് കാല്‍നടയാത്രക്കാര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. …
സ്വന്തം ലേഖകന്‍: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 22 ഇന്ത്യന്‍ ജീവനക്കാരുമായി കാണാതായ എണ്ണക്കപ്പലിനായി തെരച്ചില്‍ ഊര്‍ജ്ജിതം; കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തതായി സംശയം. എണ്ണക്കപ്പല്‍ കണ്ടെത്താന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ് (ഡി.ജി.എസ്), കേന്ദ്ര ഷിപ്പിങ് മന്ത്രാലയം എന്നിവര്‍ നൈജീരിയയുടെയും പടിഞ്ഞാറെ ആഫ്രിക്കന്‍ രാജ്യമായ ബെനിന്റെയും സഹായം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍. 22 ജീവനക്കാരും 52 കോടി രൂപ …