സ്വന്തം ലേഖകന്‍: താലിബാനുമായി ചര്‍ച്ചയില്ല, അവസാന താലബാന്‍ ഭീകരനേയും തുരത്തും; അഫ്ഗാനില്‍ വീണ്ടും യുദ്ധ സൂചന നല്‍കി ട്രംപ്. വൈറ്റ്ഹൗസില്‍ സന്ദര്‍ശനത്തിനെത്തിയ യുഎന്‍ രക്ഷാസമിതി രാജ്യങ്ങളിലെ സ്ഥാനപതിമാരോടു സംസാരിക്കുകയായിരുന്നു ട്രംപ്. ഈയിടെ താലിബാന്‍ ഉള്‍പ്പെടെയുള്ള ഭീകരഗ്രൂപ്പുകള്‍ അഫ്ഗാനിസ്ഥാനില്‍ നടത്തിയ ആക്രമണങ്ങളില്‍ 130ല്‍ അധികം പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണു ട്രംപ് നിലപാടു വ്യക്തമാക്കിയത്. തത്കാലം താലിബാനുമായി യാതൊരു …
സ്വന്തം ലേഖകന്‍: അഴിമതിവിരുദ്ധ നടപടിയുടെ പേരില്‍ സൗദി കോടീശ്വരന്മാരുടെ അറസ്റ്റ്; സര്‍ക്കാര്‍ ഖജനാവിനു ലാഭം 10,600 കോടി ഡോളര്‍! റിയാദിലെ റിറ്റ്‌സ് കാള്‍ട്ടന്‍ ആഡംബര ഹോട്ടലില്‍ തടവിലാക്കിയ ബിസിനസുകാരും രാജകുടുംബാംഗങ്ങളും അടക്കം എല്ലാവരെയും വിട്ടയച്ചതായും സൗദി ഭരണകൂടം അറിയിച്ചു. ഓഹരിയും പണവും സ്വത്തുക്കളുമായി 10,600 കോടി ഡോളര്‍ എല്ലാവരില്‍നിന്നുമായി ഖജനാവിലേക്കു മുതല്‍ക്കൂട്ടി. നവംബര്‍ നാലിന് ആരംഭിച്ച …
സ്വന്തം ലേഖകന്‍: 11 രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കു പിന്‍വലിക്കാന്‍ യുഎസ്; സുരക്ഷാ പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. എന്നാല്‍ ഏതെല്ലാമാണു 11 രാജ്യങ്ങള്‍ എന്നു യുഎസ് ഔദ്യോഗികമായി വ്യക്തമാക്കിയില്ല. ഉത്തര കൊറിയയും 10 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുമാണിവയെന്നാണു സൂചന. ഇവര്‍ക്കു കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തി കുഴപ്പക്കാരെ യുഎസില്‍ കുടിയേറുന്നതില്‍ നിന്നു തടയുമെന്നു …
സ്വന്തം ലേഖകന്‍: യെമനിലെ തുറമുഖ നഗരമായ ഏഡന്‍ വിമതര്‍ പിടിച്ചു; പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ കുടുങ്ങി യെമന്‍ സര്‍ക്കാര്‍. രണ്ടു ദിവസത്തെ പോരാട്ടത്തിനൊടുവിലാണ് ദക്ഷിണ യെമനില്‍ വിഘടനവാദികളായ വിമതര്‍ തുറമുഖനഗരമായ ഏഡന്റെ നിയന്ത്രണം പിടിച്ചത്. ഇതോടെ പ്രസിഡന്റ് അബ്ദുറബ് മന്‍സൂര്‍ ഹാദി സര്‍ക്കാരിന്റെ നിയന്ത്രണം പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ മാത്രമായി പരിമിതപ്പെട്ടു. സൗദി അറേബ്യയില്‍ കഴിയുന്ന പ്രസിഡന്റ് മന്‍സൂര്‍ …
സ്വന്തം ലേഖകന്‍: ചൈനാ പാക് സാമ്പത്തിക ഇടനാഴി; ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ചൈന. പാക് അധീന കാഷ്മീരിലൂടെ കടന്നുപോകുന്ന ചൈനപാക്കിസ്ഥാന്‍ സാന്പത്തിക ഇടനാഴി സംബന്ധിച്ച് ഇന്ത്യക്കുള്ള ആശങ്കകളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ചൈന പറഞ്ഞു. ഇന്ത്യയും ചൈനയും അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലവിലുള്ള മാര്‍ഗങ്ങളിലൂടെ ശാന്തമായി പരിഹരിക്കണമെന്നും ചൈനീസ് വിദേശമന്ത്രാലയം വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.ഇന്ത്യയുടെ ചൈനീസ് അംബാസഡര്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലും യൂറോപ്പിലും റഷ്യന്‍ ഇടപെടല്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സി.ഐ.എ. മുന്നറിയിപ്പ്. ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ സി.ഐ.എ തലവന്‍ മൈക് പോംപിയോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യൂറോപ്പിലും യു.എസിലും നടത്തുന്ന റഷ്യന്‍ ഇടപെടലില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നും പോംപിയോ വ്യക്തമാക്കി. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ ഉണ്ടായെന്ന് നേരത്തെ …
സ്വന്തം ലേഖകന്‍: അറ്റ്‌ലാന്റിക്കിനു മുകളില്‍ പറക്കവെ ഡല്‍ഹി ന്യൂയോര്‍ക് വിമാനത്തില്‍ യുവതിയ്ക്ക് സുഖ പ്രസവം; താരങ്ങളായി ഇന്ത്യന്‍ ഡോക്ടറും സുഹൃത്തും. അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കവെ പ്രസവ വേദന അനുഭവപ്പെട്ട യാത്രക്കാരി വിമാനത്തില്‍ വച്ച് തന്നെ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഡോ. സിജ് ഹേമലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രസവ ശുശ്രൂഷയെ സഹയാത്രികര്‍ അഭിനന്ദിച്ചു. പാരീസില്‍ സുഹൃത്തിന്റെ …
സ്വന്തം ലേഖകന്‍: കാബൂളില്‍ ചാവേര്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്നു; സൈനിക അക്കാദമിക്കു നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. നാലു ഭീകരരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഒരാളെ ജീവനോടെ പിടികൂടി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. പത്തു ദിവസത്തിനിടെ നടക്കുന്ന മൂന്നാമതു ഭീകരാക്രമണമാണിത്. കഴി!ഞ്ഞ ശനിയാഴ്ച ജനക്കൂട്ടത്തിനിടയില്‍ താലിബാന്‍ ചാവേര്‍ നടത്തിയ ആംബുലന്‍സ് സ്‌ഫോടനത്തില്‍ 103 …
സ്വന്തം ലേഖകന്‍: ഒമാനില്‍ ആറു മാസത്തേക്ക് വിസാ നിരോധനം; വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറു മാസത്തേക്ക് വിദേശികള്‍ക്ക് വിസയില്ല. ഇതു സംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍ ബക്രി ഉത്തരവ് പുറത്തിയിറക്കിയത്. സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഐ.ടി., അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സ്, മാര്‍ക്കറ്റിങ് …
സ്വന്തം ലേഖകന്‍: പാരീസ് ഉടമ്പടി അടിമുടി അഴിച്ചുപണിതാല്‍ ഒപ്പിടുന്ന കാര്യം ആലോചിക്കാമെന്ന് ട്രംപ്. കാലാവസ്ഥാ വ്യതിയാനം തടയാനായുള്ള പാരിസ് ഉടമ്പടിയില്‍ കാര്യമായ മാറ്റം വരുത്തുകയാണെങ്കില്‍ സഹകരിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഉടമ്പടി യുഎസ് സമ്പദ് വ്യവസ്ഥയെ സംബന്ധിച്ച് ‘മോശം ഇടപാടാ’ണെന്നു പറഞ്ഞാണു കഴിഞ്ഞ ജൂണില്‍ ട്രംപ് ഭരണകൂടം പിന്മാറിയത്. ഒബാമ ഭരണകാലത്ത് ഒപ്പുവച്ച ഉടമ്പടിയെക്കുറിച്ചുള്ള …