സ്വന്തം ലേഖകൻ: ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിൽ (എഡിഎഫ്) അടുത്ത മാസം മുതൽ വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് റിക്രൂട്ട്മെന്റിന് അപേക്ഷിക്കാം. വർധിച്ചുവരുന്ന പ്രാദേശിക ഭീഷണികളുടെ പശ്ചാത്തലത്തിൽ സായുധ സേനയെ ശക്തിപ്പെടുത്താനാണ് പുതിയ നീക്കമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ജൂലൈ മുതൽ, ഓസ്ട്രേലിയയിൽ സ്ഥിരതാമസക്കാരായ ന്യൂസീലൻഡ് പൗരന്മാർക്ക് ഇത്തരത്തിൽ ഓസ്ട്രേലിയൻ ഡിഫൻസ് ഫോഴ്സിൽ ചേരാൻ അപേക്ഷിക്കാം.അടുത്ത വർഷം മുതൽ യുകെ,യുഎസ്, …
സ്വന്തം ലേഖകൻ: സന്ദർശക, ടൂറിസ്റ്റ് വീസയിൽ യുഎഇയിലേക്ക് വരുന്നവർക്ക് കർശന നിർദേശം നൽകി വിമാന കമ്പനികൾ. ആറുമാസത്തിൽ കുറയാത്ത കാലാവധിയുള്ള പാസ്പോർട്ട്, മടക്കയാത്രാ ടിക്കറ്റ്, താമസിക്കാൻ ഹോട്ടൽ റിസർവേഷൻ ചെയ്തതിന്റെ രേഖ, യാത്രാ കാലയളവിൽ ചെലവഴിക്കാനുള്ള നിശ്ചിത തുക എന്നിവ കൈവശം വേണമെന്നാണ് നിർദേശം. ഒരു മാസത്തെ വീസയിൽ എത്തുന്നവർ 3000 ദിർഹവും (68000) ഒന്നിലേറെ …
സ്വന്തം ലേഖകൻ: യുഎഇയിൽ താപനില 50നോട് അടുക്കുന്നതിനാൽ വാഹനമോടിക്കുന്നവർക്ക് സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യാത്രയ്ക്കു മുൻപ് സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കണം. ടയറുകൾ, ബ്രേക്കുകൾ, എസി സംവിധാനങ്ങൾ, ബാറ്ററികൾ, ലൈറ്റുകൾ, വൈപ്പറുകൾ എന്നിവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം. ആവശ്യത്തിന് ഇന്ധനവും വെള്ളവും ഉണ്ടെന്നും ചോർച്ച ഇല്ലെന്നും …
സ്വന്തം ലേഖകൻ: ഏറെ കാലത്തെ പിണക്കത്തിനും അകല്‍ച്ചയ്ക്കുമൊടുവില്‍ അയല്‍ രാജ്യങ്ങളായ ഖത്തറും ബഹ്റൈനും തമ്മിലുള്ള ബന്ധം വീണ്ടും ശക്തമാവുന്നു. ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളെയും പരസ്പരം ബന്ധിപ്പിക്കുന്ന സൗഹൃദ പാലം നിര്‍മിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമായി.ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് നിര്‍മിക്കുന്ന ഫ്രന്റ്ഷിപ്പ് ബ്രിഡ്ജിന് 34 കിലോമീറ്ററാണ് ദൂരം. തൊട്ടടുത്ത് നില്ക്കുന്ന രാജ്യങ്ങളാണെങ്കിലും …
സ്വന്തം ലേഖകൻ: ബഹ്റൈന്‍ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പുതിയ വീസ എടുക്കാനും പഴയത് പുതുക്കാനും മറ്റുമുള്ള മെഡിക്കല്‍ ടെസ്റ്റ് എടുക്കാന്‍ ഇനി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളെ തന്നെ ആശ്രയിക്കേണ്ടതില്ല. പകരം രാജ്യത്തെ സ്വകാര്യ മെഡജിക്കല്‍ സെന്ററുകളിലും പ്രവാസികള്‍ക്ക് മെഡിക്കല്‍ ടെസ്റ്റ് നടത്തി സര്‍ട്ടിഫിക്കറ്റ് നേടാം. പ്രവാസികള്‍ക്ക് ആവശ്യമായ ടെസ്റ്റുകള്‍ നടത്തി മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് ഈ …
സ്വന്തം ലേഖകൻ: സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ഇരട്ടിയാക്കാൻ കുവൈത്ത് ആലോചിക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കി ഇറങ്ങുന്ന മുഴുവൻ സ്വദേശികൾക്കും സർക്കാർ ജോലി ലഭ്യമാക്കാൻ സാധിക്കാൻ സാധിക്കാത്തതിനാലാണ് സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം ഊർജിതമാക്കുന്നത്. നിലവിൽ സ്വകാര്യമേഖലയിൽ 25% സ്വദേശികളെ നിയമിക്കണമെന്നാണ് നിയമം. ഇതു 50% ആക്കാനാണ് പദ്ധതി. എന്നാൽ പെട്രോളിയം മേഖലയിൽ 30%ൽനിന്ന് 60% ആക്കി ഉയർത്തും. ഇതുസംബന്ധിച്ച് സ്വകാര്യ, …
സ്വന്തം ലേഖകൻ: അധികാരം നേടിയാൽ കെയർ ഹോം മേഖലയിൽ നിലവിലുള്ള കുടിയേറ്റ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾ അന്വേഷിക്കുമെന്ന് ലേബർ പാർട്ടി. ഇതിനായി ലേബർ സർക്കാർ പുതിയ എൻഫോഴ്സ്മെന്റ് ബോഡിക്ക് രൂപം നൽകുമെന്ന് ലേബർ പാർട്ടി നേതാവും ഷാഡോ ഹോം സെക്രട്ടറിയുമായ യെവെറ്റ് കൂപ്പർ പറഞ്ഞു. നിരവധി ചൂഷണ കേസുകൾ കെയർ ഹോം മേഖലയിൽ നിന്ന് പുറത്ത് …
സ്വന്തം ലേഖകൻ: ലണ്ടനിലെ ചില എൻഎച്ച്എസ് ട്രസ്റ്റ് ആശുപത്രികൾക്കു നേരേ സൈബർ ആക്രമണം. ശസ്ത്രക്രിയകളും എമർജൻസി ചികിത്സകളും മുടങ്ങി. ഇന്നലെയാണ് സിന്നോവിസ് എന്ന സർവീസ് പാർട്നറുടെ പാതോളജി സേവനം തേടുന്ന ലണ്ടനിലെ ആശുപത്രികളിൽ സൈബർ ആക്രമണം നടന്നത്. കിങ്സ് കോളജ് ആശുപത്രി, തോമസ് ആൻഡ് ഗൈസ്, റോയൽ ബ്രോംടൺ, എവ്ലീന ലണ്ടൻ ചിൽഡ്രൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് …
സ്വന്തം ലേഖകൻ: നോട്ടിങ്ഹാംഷെയറിൽ പ്ലേഗ്രൗണ്ടിൽ വച്ച് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ 12 വയസ്സുകാരനുള്‍പ്പെടെ 8 ആണ്‍കുട്ടികള്‍ അറസ്റ്റില്‍. മേയ് 25 ന് വൈകുന്നേരം നെവാര്‍ക്കിലെ യോര്‍ക്ക് പ്ലേഗ്രൗണ്ടിൽ വച്ചാണ് കൗമാരക്കാരിയായ പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ എട്ട് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തതായി നോട്ടിങ്ഹാംഷെയർ പൊലീസ് അറിയിച്ചു. തുടര്‍ന്ന് ഇവരെ കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിട്ടയച്ചു. 15 …
സ്വന്തം ലേഖകൻ: സാല്‍ഫോര്‍ഡിലെ ഒരു കെയര്‍ സ്ഥാപനം വിദേശ കെയര്‍ വര്‍ക്കര്‍മാരെ ചൂഷണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ഒരു മുന്‍ ജീവനക്കാരനും, സാല്‍ഫോര്‍ഡ് സിറ്റി യൂണിസന്‍ പ്രതിനിധിയും, ഒരു സാല്‍ഫോര്‍ഡ് കൗണ്‍സിലറും അടക്കമുള്ള വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് മാഞ്ചസ്റ്റര്‍ ഈവെനിംഗ് ന്യൂസ് പറയുന്നത് ഡിമെന്‍ഷ്യ കെയര്‍ ആന്‍ഡ് സപ്പോര്‍ട്ട് അറ്റ് ഹോം ലിമിറ്റഡിലെ തൊഴില്‍ സാഹചര്യങ്ങള്‍ പരിതാപകരമാണെന്നാണ്. തങ്ങളെ …