സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പില്‍ തെറ്റായ വിവരം നല്‍കി; പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫിന്റെ കസേര തെറിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയില്‍ ഖ്വാജ ആസിഫിനെ ഇസ്ലാമാബാദ് ഹൈക്കോടതി അയോഗ്യനാക്കുകയായിരുന്നു. 2013ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്നാണ് കേസ്. ഇത് ഭരണഘടനാപ്രകാരം സത്യപ്രതിജ്ഞാ ലംഘവനമാണെന്ന് …
സ്വന്തം ലേഖകന്‍: ഇരട്ട പൗരത്വമുള്ള ബ്രിട്ടീഷ് പ്രൊഫസര്‍ ഇറാനില്‍ അറസ്റ്റില്‍; ബ്രിട്ടനും ഇറാനും തമ്മില്‍ വാക്‌പോര്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ കംപ്യൂട്ടര്‍ സയന്‍സ് പ്രഫസര്‍ അബ്ബാസ് എദലാത്തിനെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചു ബ്രിട്ടന്‍ ഇറാനോടു സ്ഥിരീകരണം തേടി. ബ്രിട്ടിഷ്, ഇറാന്‍ ഇരട്ടപൗരത്വമുള്ള അബ്ബാസ് എദലാത്ത് ഔദ്യോഗികാവശ്യങ്ങള്‍ക്കാണ് ഈ മാസം പകുതിയോടെ ഇറാനിലെത്തിയത്. ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കു ലഭിക്കുന്ന എച്ച് 1 ബി വീസകളില്‍ വന്‍ ഇടിവ്; കുടിയേറ്റ നിയന്ത്രണവും ജീവനക്കാരെ വെട്ടിക്കുറക്കലും വിനയാകുന്നു. ഇന്ത്യയിലെ ഏഴു പ്രമുഖ ഐടി കമ്പനികളുടെ വീസകളില്‍ 43% ഇടിവുണ്ടായി. ക്ലൗഡ് കംപ്യൂട്ടിങ്, നിര്‍മിത ബുദ്ധി (എഐ) തുടങ്ങിയവ വ്യാപകമായതോടെ ജീവനക്കാര്‍ കുറച്ചു മതി എന്നതാണ് ഇടിവിനു കാരണമെന്നു ‘നാഷനല്‍ ഫൗണ്ടേഷന്‍ …
സ്വന്തം ലേഖകന്‍: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും രാഷ്ട്രീയക്കാരനുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹം അനിശ്ചിതത്വത്തിലെന്ന് പാക് മാധ്യമങ്ങള്‍. തെഹ്രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും കുഴപ്പത്തിലാണെന്ന് സൂചന നല്‍കി ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേക വീടുവിട്ടു പോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് …
സ്വന്തം ലേഖകന്‍: സ്വീഡിഷ് മാധ്യമ പ്രവര്‍ത്തകയെ തലയറുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി മാഡ്‌സണിന് ജീവപര്യന്തം. മാഡ്‌സണ്‍ നിര്‍മ്മിച്ച അന്തര്‍വാഹിനിയില്‍ വെച്ചാണ് കിം വാള്‍ എന്ന പത്രപ്രവര്‍ത്തകയെ കൊലപ്പെടുത്തി കടലില്‍ എറിഞ്ഞത്. ആഗസ്റ്റ് 10 നാണ് പീറ്റര്‍ മാഡ്‌സണ്‍ സ്വന്തമായി വികസിപ്പിച്ച അന്തര്‍വാഹിനിയെ കുറിച്ച് പഠിക്കാനും അഭിമുഖം നടത്താനുമായി കിം വാള്‍ എത്തിയത്. തുടര്‍ന്ന് കാണാതായ കിം …
സ്വന്തം ലേഖകന്‍: മോശം പെരുമാറ്റം; ഇന്ത്യന്‍ വംശജനായ പ്രമുഖ ശാസ്ത്രജ്ഞനെതിരെ യുഎസില്‍ നടപടി. പ്രമുഖ ശാസ്ത്രജ്ഞനും അര്‍ബുദ ഗവേഷകനുമായ ഇന്ദര്‍ വര്‍മയ്‌ക്കെതിരെയാണ് മോശം പെരുമാറ്റത്തിന്റെ പേരില്‍ കലിഫോര്‍ണിയ സാക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ സയന്‍സ് നടപടിയെടുത്തത്. അദ്ദേഹത്തോട് അവധിയില്‍ പോകാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. വിവേചനപരമായ പെരുമാറ്റത്തിനെതിരെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണു നടപടി. അര്‍ബുദം, …
സ്വന്തം ലേഖകന്‍: എച്ച് 1 ബി വിസാ നിയമത്തില്‍ വീണ്ടും മാറ്റങ്ങളുമായി ട്രംപ് സര്‍ക്കാര്‍; എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് ജോലി നഷ്ടമാകും. എച്ച് 1 ബി വിസക്കാരുടെ പങ്കാളികള്‍ക്ക് യുഎസില്‍ ജോലി ചെയ്യുന്നതിനുള്ള അവസരംകൂടി ഇല്ലാതാക്കുന്ന വിധത്തില്‍ വ്യവസ്ഥയില്‍ മാറ്റം വരുത്താനാണ് യു.എസിന്റെ നീക്കം. ആയിരക്കണക്കിന് ഇന്ത്യക്കാരെയാണ് പുതിയ നിയമം പ്രതികൂലമായി ബാധിക്കുക. …
സ്വന്തം ലേഖകന്‍: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തകര്‍ത്ത അല്‍ നൂരി പള്ളി പുതുക്കിപ്പണിയുമെന്ന് യുഎഇ. അതിപുരാതനമായ ഈ പള്ളി പുതുക്കിപ്പണിയാന്‍ അഞ്ചു കോടി ഡോളര്‍ ചെലവഴിക്കും. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അല്‍നൂരി പള്ളിയുടെ 45 മീറ്റര്‍ ഉയരമുള്ള ചെരിഞ്ഞ മിനാരം അടക്കം പുതുക്കിപ്പണിയും. യുനെസ്‌കോ, ഇറാഖ് സാംസ്‌കാരിക മന്ത്രാലയം, രാജ്യാന്തര സാംസ്‌കാരിക, പൈതൃക പഠനകേന്ദ്രം …
സ്വന്തം ലേഖകന്‍: ഒടുവില്‍ പ്രക്ഷോഭകര്‍ക്ക് വിജയം; അര്‍മേനിയന്‍ പ്രധാനമന്ത്രി സെര്‍ഷ് സര്‍ഗ്‌സ്യാന്‍ പുറത്ത്. നീണ്ട പത്ത് വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്ന സര്‍ഗ്‌സ്യാന്‍ സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതാണ് ജനങ്ങളെ പ്രകോപിപ്പിച്ചത്. സര്‍ഗ്‌സ്യാന്‍ അധികാരത്തില്‍ കടിച്ചുതൂങ്ങുകയാണ് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. സര്‍ഗ്‌സ്യാന്റെ രാജി ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രക്ഷോഭത്തിനാണ് കഴിഞ്ഞ ദിവസങ്ങളില്‍ അര്‍മേനിയ വേദിയായത്. പ്രതിപക്ഷ …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ 23 മാസം പ്രായമുള്ള ആല്‍ഫിയുടെ ജീവനു വേണ്ടിയുള്ള അപേക്ഷ കോടതി തള്ളി; മാതാപിതാക്കള്‍ക്ക് പിന്തുണയുമായി മാര്‍പാപ്പയും. വെന്റിലേറ്ററിന്റെ സഹായത്തോടെ ആല്‍ഫിയുടെ നിലനിര്‍ത്തണമെന്ന മാതാപിതാക്കളുടെ അപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. ഇതോടെ ഒരു വര്‍ഷമായി ലിവര്‍പൂളിലെ ആല്‍ഡര്‍ഹേ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുവന്ന 23 മാസം പ്രായമുള്ള ആല്‍ഫി ഇവാന്‍സ് മരണത്തിലേക്കു കൂടുതല്‍ അടുത്തു. …