സ്വന്തം ലേഖകന്‍: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് എതിരെ ഇറാന്റെ ഉരുക്കു മുഷ്ടി, പ്രതിഷേധക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസും ഇസ്രായേലും. ഇറാനില്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി നയിക്കുന്ന ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യു.എസും ഇസ്രായേലും. രക്തരൂഷിതമായി മാറിയ പ്രക്ഷോഭം ഇറാന്‍ ജനത ഒടുവില്‍ ബുദ്ധിപൂര്‍വം നീങ്ങുന്നതിന്റെ സൂചനയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. …
സ്വന്തം ലേഖകന്‍: ബ്രസീലിലെ ജയിലില്‍ കലാപം; ഒമ്പതു പേര്‍ കൊല്ലപ്പെട്ടു; തടവു ചാടിയത് നൂറിലേറെ കൊടുംകുറ്റവാളികള്‍. ബ്രസീലിലെ ജയിലില്‍ നടന്ന കലാപത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഗോയിയാസിലുള്ള ജയിലിലാണ് തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. അപരെസിഡ ഡെ ഗോയാനിയ ജയിലില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. അക്രമം …
സ്വന്തം ലേഖകന്‍: അമേരിക്ക നല്‍കിയ ഓരോ ചില്ലിക്കാശിന്റേയും കണക്ക് കണക്ക് പരസ്യപ്പെടുത്താന്‍ തയാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഖവാജ ആസിഫ്. ഭീകര പ്രവര്‍ത്തനം തടയാന്‍ മതിയായ നടപടികളെടുക്കാത്ത പാക്കിസ്ഥാനുള്ള സാന്പത്തിക സഹായം നിര്‍ത്തലാക്കിയ അമേരിക്കയ്ക്കു ചുട്ട മറുപടിയുമായാണ് പാക്കിസ്ഥാന്‍ രംഗത്തെത്തിയത്. അമേരിക്കയോടു മുന്പുതന്നെ സഹായം വേണ്ടെന്നു പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ ട്രംപിന്റെ ഇപ്പോഴത്തെ പ്രസ്താവനയ്ക്കു യാതൊരു സാധുതയുമില്ലെന്നും വിദേശകാര്യമന്ത്രി …
സ്വന്തം ലേഖകന്‍: തീവ്രവാദികള്‍ക്ക് വഴിവിട്ട സഹായം, പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പാകിസ്താന്‍ തീവ്രവാദികളെ സഹായിക്കുന്നുവെന്ന് ആരോപിച്ചാണ് പാകിസ്താനുള്ള സൈനിക സഹായം അമേരിക്ക നിര്‍ത്തലാക്കിയത്. 25.5 കോടി ഡോളറിന്റെ സഹായമാണ് യു.എസ് നിര്‍ത്തലാക്കിയത്. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ യു.എസ് 33 മില്യണ്‍ ഡോളറിന്റെ സഹായമാണ് പാകിസ്താന് നല്‍കിയത്. എന്നിട്ടും പാകിസ്താന്‍ കളവ് പറയുകയാണ്. അവര്‍ തീവ്രവാദികളെ …
സ്വന്തം ലേഖകന്‍: യുഎസില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍ മാത്യൂസിന് സ്മാരകം. ഡാളസിലെ ഇന്ത്യന്‍ സമൂഹം മുന്‍കൈയെടുത്താണ് സ്മാരകം ഒരുക്കിയത്. ശനിയാഴ്ച നടന്ന അനുസ്മരണ ശുശ്രൂഷയില്‍ പ്രത്യേക പ്രാര്‍ഥനയും സ്മാരക സമര്‍പ്പണ ചടങ്ങും നടന്നു. റെസ്റ്റലാന്‍ഡ് ശ്മശാനത്തിന് സമീപമാണ് ഷെറിന്റെ സ്മാരകം. ശ്മശാനത്തിനരികെ ഗ്രാനൈറ്റില്‍ തീര്‍ത്ത, ഷെറിന്റെ പേരുകൊത്തിയ പ്രത്യേക ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. …
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാന മാറ്റം; അമേരിക്കയിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. ജറൂസലം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണിത്. ‘കൂടിയാലോചനകള്‍ക്കായി’ അംബാസഡര്‍ ഹുസ്സാം സൊംലോതിനെ പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് മാലികി തിരിച്ചുവിളിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. പലസ്തീന്‍ വാര്‍ത്ത ഏജന്‍സി ‘വഫ’യെ ഉദ്ധരിച്ചാണ് വാര്‍ത്ത. ട്രംപിന്റെ …
സ്വന്തം ലേഖകന്‍: ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുന്നു, തലസ്ഥാനമായ തെഹ്‌റാനില്‍ സംഘര്‍ഷാവസ്ഥ.സമ്പദ്‌രംഗത്തെ മുരടിപ്പില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനും പരമോന്നത ആത്മീയ നേതാവ് അലി ഖാംനഈക്കുമെതിരെ ഇറാനില്‍ റാലികള്‍ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണസാധനങ്ങള്‍ക്ക് വിലവര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് രാജ്യത്തെ രണ്ടാമത്തെ വലിയനഗരമായ മശ്ഹദിലാണ് സര്‍ക്കാര്‍വിരുദ്ധ പ്രകടനങ്ങളുടെ തുടക്കം. പിന്നീട് പ്രതിഷേധം തെഹ്‌റാനിലേക്കും ഖുമ്മിലേക്കും വ്യാപിക്കുകയായിരുന്നു. അവശ്യസാധനങ്ങളുടെ …
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സഈദുമായി വേദി പങ്കിടല്‍; പാകിസ്താനിലെ അംബാസഡറെ പലസ്തീന്‍ തിരിച്ചു വിളിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഭീകര സംഘടനയുടെ തലവനുമായ ഹാഫിസ് സഈദിന്റെ റാലിയില്‍ പലസ്തീന്‍ അംബാസഡര്‍ വാലിദ് അബൂ അലി പങ്കെടുത്തതില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച പലസ്തീന്‍ അലിയെ തിരിച്ചു …
സ്വന്തം ലേഖകന്‍: ഭീകര സംഘടനകള്‍ക്കെതിരെ നടപടി പേരിനു മാത്രം; പാകിതാനെതിരെ കടുത്ത നടപടികള്‍ക്ക് അമേരിക്ക. പാക്കിസ്ഥാനു നല്‍കുന്ന 25.5 കോടി ഡോളറിന്റെ (1645 കോടിയോളം രൂപ) സഹായം തടഞ്ഞുവയ്ക്കാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നതായി ‘ദ് ന്യൂയോര്‍ക്ക് ടൈംസാ’ണ് റിപ്പോര്‍ട്ട് ചെയ്തത്. ഭീകര സംഘടനകള്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ പാക്കിസ്ഥാന്‍ നിഷ്‌ക്രിയത്വം കാട്ടുന്നതിലുള്ള അതൃപ്തി അറിയിക്കുന്നതിനാണ് നടപടിയെന്നാണ് …
സ്വന്തം ലേഖകന്‍: റഗ്ബി പരിശീലനത്തിനെന്ന പേരില്‍ ഫ്രാന്‍സിലേക്കു കൊണ്ടുപോയ 23 ഇന്ത്യക്കാര്‍ അപ്രത്യക്ഷരായി; സംഭവത്തില്‍ അന്വേഷണം നടത്താന്‍ സിബിഐ. പഞ്ചാബ്, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളെയാണ് ഏജന്റുമാര്‍ അനധികൃതമായി ഫ്രാന്‍സിലേക്കു കടത്തിയത്. മൂന്നു ട്രാവല്‍ ഏജന്റുമാരാണ് ഇവരെ ഫ്രാന്‍സിലേക്കു കടത്താന്‍ സഹായം നല്‍കിയതെന്നാണു സിബിഐക്കു ലഭിച്ചിരിക്കുന്ന സൂചന. ഫരീദാബാദ് സ്വദേശി ലളിത് ഡേവിഡ് ഡീന്‍, ഡല്‍ഹി …