സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയയില്‍ കാല്‍നടക്കാര്‍ക്കു നേരെ കാര്‍ ഇടിച്ചു കയറ്റി, അഫ്ഗാന്‍ വംശജന്‍ അറസ്റ്റില്‍. സംഭവത്തില്‍ കശ്മീര്‍ സ്വദേശിയായ രോഹിത് കൗള്‍ (45) അടക്കം 19 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ നാലുപേരുടെ സ്ഥിതി ഗുരുതരമാണ്. അഫ്ഗാന്‍ വംശജനായ ഡ്രൈവറെ (32) അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചുകൊണ്ടിരുന്ന യുവാവിനെ (24) കസ്റ്റഡിയിലെടുത്തു. മെല്‍ബണ്‍ നഗരത്തിലെ …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയന്‍ നിറതോക്കുകള്‍ക്കു മുന്നിലൂടെ വീണ്ടും ദക്ഷിണ കൊറിയയിലേക്ക് ഉത്തര കൊറിയന്‍ സൈനികന്റെ രക്ഷപ്പെടല്‍.കനത്ത കാവലുള്ള അതിര്‍ത്തിയിലെ സൈനികരഹിത മേഖലയിലൂടെ നടന്നാണ് സൈനികന്‍ ഇദ്ദേഹം മറുവശത്തെത്തിയത്. ഒരു മാസം മുന്‍പ് അതിര്‍ത്തി കടന്ന മറ്റൊരു സൈനികന് ഉത്തര കൊറിയന്‍ കാവല്‍സേനയുടെ വെടിവയ്പില്‍ ഗുരുതരമായി പരുക്കേറ്റിരുന്നു. വ്യാഴാഴ്ച കനത്ത മഞ്ഞിന്റെ മറവില്‍ അതിര്‍ത്തി കടന്നെത്തുന്ന …
സ്വന്തം ലേഖകന്‍: ജറുസലേം പ്രശ്‌നത്തില്‍ ഐക്യരാഷ്ട്ര സഭയില്‍ ട്രംപിന് അടിതെറ്റി, യുഎസിനെതിരായ പ്രമേയം വന്‍ ഭൂരിപക്ഷത്തില്‍ പാസായി. ഇസ്രയേല്‍ തലസ്ഥാനമായി ജറുസലമിനെ അംഗീകരിച്ചുകൊണ്ടുള്ള യുഎസ് പ്രഖ്യാപനത്തിന് എതിരായ പ്രമേയം ഒന്‍പതിന് എതിരെ 128 വോട്ടുകള്‍ക്ക് യുഎസിന് എതിരായ പ്രമേയം ഐക്യരാഷ്ട്ര സംഘടന പാസ്സാക്കി. പൊതുസഭയിലെ വോട്ടെടുപ്പില്‍നിന്ന് 35 അംഗരാജ്യങ്ങള്‍ വിട്ടുനിന്നു. അമേരിക്കയ്ക്ക് എതിരായ പ്രമേയത്തെ ഇന്ത്യ …
സ്വന്തം ലേഖകന്‍: ആഗോള ഭീകരന്‍ ഹാഫിസ് സയിദിനെ പരസ്യമായി പിന്തുണച്ച് പാക് സൈനിക മേധാവി. മുംബൈ ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഇന്ത്യ ആരോപിക്കുന്ന ഭീകരനായ ഹാഫിസ് സയിദിനെ, കാഷ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്ന പാക് പൗരന്‍ എന്നാണു ജനറല്‍ ഖമര്‍ ബജ്വ വിശേഷിപ്പിച്ചത്. മുംബൈ ആക്രമണത്തെ തുടര്‍ന്ന് ഐക്യരാഷ്ട്ര സഭ ഹാഫിസിനെ ആഗോഭീകരനായി പ്രഖ്യാപിച്ചിരുന്നു. …
സ്വന്തം ലേഖകന്‍: പ്രാദേശിക തെരഞ്ഞെടുപ്പിനായി കാറ്റലോണിയന്‍ ജനത ഇന്ന് വീണ്ടും പോളിംഗ് ബൂത്തിലേക്ക്. സ്വയംഭരണം ആവശ്യപ്പെട്ട് ഒക്‌ടോബര്‍ ഒന്നിന് കാറ്റലോണിയ നടത്തിയ ഹിതപരിശോധന ഫലം സ്പാനിഷ് സര്‍ക്കാര്‍ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കാറ്റലോണിയന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട് പ്രവിശ്യ സ്‌പെയിനിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുകയും ചെയ്തു. 135 സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 68 സീറ്റ് നേടുന്ന പാര്‍ട്ടി വിജയിച്ചതായി പ്രഖ്യാപിക്കും. …
സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി പരിഷ്‌കരണ ബില്‍ യുഎസ് സെനറ്റ് പാസ്സാക്കി, ബില്‍ സമ്പന്നര്‍ക്കു മാത്രം ഗുണകരമെന്ന ആരോപണവുമായി ഡെമോക്രാറ്റുകള്‍. രാജ്യത്തെ ധനികര്‍ക്കും കുത്തക കമ്പനികള്‍ക്കും ഗുണകരമെന്നു വിമര്‍ശിക്കപ്പെടുന്ന ബില്‍ യുഎസിന്റെ നികുതി ഘടനയില്‍ 1986 നു ശേഷമുണ്ടാകുന്ന വലിയ പൊളിച്ചെഴുത്തിനു വഴിതെളിക്കുമെന്നാണ് കരുതപ്പെടുന്നത്. നേരത്തേ ജനപ്രതിനിധി സഭയിലും ബില്ലിന് (203–227) അംഗീകാരം ലഭിച്ചിരുന്നു. ഇരുസഭകളിലും …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ വന്‍ ഭീകര വിരുദ്ധ വേട്ട, ക്രിസ്മസ്, ന്യൂ ഈയര്‍ ആഘോഷങ്ങള്‍ക്കിടെ ഭീകരാക്രമണം നടത്താനുള്ള തീവ്രവാദ പദ്ധതി തകര്‍ത്തു, നാലു പേര്‍ പിടിയില്‍. സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡും ഭീകരവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകര പദ്ധതി പൊളിച്ചത്. റെയ്ഡില്‍ വിവിധയിടങ്ങളില്‍ നിന്നായാണ് നാലു പേര്‍ പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യ ആഗോള ശക്തിയെന്ന് ട്രംപ്; ഇന്ത്യയെ പിന്തുണച്ചും പാകിസ്താനെ തള്ളിയും യുഎസിന്റെ പുതിയ ദേശീയ സുരക്ഷാ നയം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ പുതിയ ദേശീയ സുരക്ഷാനയത്തില്‍ ഇന്ത്യക്കു പ്രധാന സ്ഥാനം. ഇന്ത്യ മുന്‍നിര ആഗോളശക്തിയാണെന്ന് യുഎസ് കോണ്‍ഗ്രസിന് അയച്ച 68 പേജുള്ള നയരേഖയില്‍ പറയുന്നു. പ്രതിരോധത്തിലടക്കം ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ …
സ്വന്തം ലേഖകന്‍: സൗദിയെ ഉന്നമിട്ട് യെമന്‍ വിമതരുടെ മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ രാജകൊട്ടാരം. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആയിരുന്നു ആക്രമണം. ആക്രമണശ്രമം തകര്‍ത്തതായി സൗദി സൈന്യം അറിയിച്ചു. റിയാദിന്റെ തെക്കുഭാഗത്ത് വച്ചാണ് മിസൈല്‍ നിലംതൊടുന്നതിന് മുന്പ് സൈന്യം തകര്‍ത്തത്. സൗദി സര്‍ക്കാരനുകൂല ടിവിയിലൂടെയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത സൈന്യം പുറത്തുവിട്ടത്. ആകാശത്ത് ചെറിയ പുക …
സ്വന്തം ലേഖകന്‍: റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജീവന്‍ വക്കുന്നു, ജനുവരിയോടെ മടക്കയാത്ര തുടങ്ങും. തിരികെയെത്തുന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ മ്യാന്മര്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്നും റോഹിങ്ക്യന്‍ ഗ്രാമങ്ങളുടെ നേര്‍ക്ക് സൈന്യത്തിന്റെ അതിക്രമം തുടരുന്നതായും മനുഷ്യാവകാശ സംഘങ്ങള്‍ മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 23ന് മ്യാന്മറും ബംഗ്ലാദേശും അഭയാര്‍ഥി …