സ്വന്തം ലേഖകന്‍: തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ച് ദീര്‍ഘനേരം പറന്നതായി തയ്!വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു …
സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും. അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സെപ്റ്റംബറില്‍ സൗദി ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നലെ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു. ഡ്രൈവിംഗിന്റെ കാര്യത്തില്‍ സ്ത്രീ, പുരുഷ വിവേചനമില്ല. …
സ്വന്തം ലേഖകന്‍: ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി തെരിവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിച്ചു. പൊലീസ് …
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും. സുമയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സുമയുടെ പിന്‍ഗാമിയായി എത്തുക ആരെന്ന ആകാംക്ഷയിലാണ് ജനം. സുമയുടെ മുന്‍ ഭാര്യ കൊസാസന ദ്‌ലാമിനിയും (68) മുന്‍ മന്ത്രിയും പാര്‍ട്ടി ഡെപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ രമാഫോസയും (65) …
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നതായാണ് സൂചന. തീരുമാനം നിലവില്‍ വന്നാല്‍ ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്കും അത് കനത്ത തിരിച്ചടിയാകും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുന്നതും …
സ്വന്തം ലേഖകന്‍: എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍. ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചു. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന …
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സൈനിക മേധാവിയെ കാണാനില്ല! കിം ജോംഗ് ഉന്‍ അദ്ദേഹത്തെ തട്ടിക്കളഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍. അധികാരശ്രേണിയില്‍ രണ്ടാമനും സൈനികമേധാവിയുമായ ജനറല്‍ ഹാംഗ് പ്യോംഗ് സോയെ ഏകാധിപതി കിം ജോംഗ് ഉന്‍ വധശിക്ഷയ്ക്കു വിധേയനാക്കിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുനാളായി ജനറലിനെ കാണാനില്ലാത്തതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരികാന്‍ കാരണം. …
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മെയ് 19 ന് രാജകീയ വിവാഹം, താലികെട്ട് അവിസ്മരണീയമാക്കാന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിളും. ഇരുവരും തമ്മിലുള്ള വിവാഹം 2018 മേയ് 19ന് ശനിയാഴ്ച നടക്കുമെന്നു കെന്‍സിംഗ്ടന്‍ കൊട്ടാരം അറിയിച്ചു. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പല്‍ ആയിരിക്കും വിവാഹവേദി. ചാള്‍സ്ഡയാന ദന്പതികളുടെ രണ്ടാമത്തെ മകനും കിരീടാവകാശികളില്‍ അഞ്ചാമനുമായ …
സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. യുഎസിലെ ഒഹായോ സംസ്ഥാനത്ത് മുഖംമൂടികളായ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനായ കരുണാകര്‍ കരെന്‍ഗ്ലെയാണ്(53) കൊല്ലപ്പെട്ടത്. ജിഫി കണ്‍വീനിയന്‍സ് മാര്‍ട്ടിലെ ജീവനക്കാരനാണ് കരുണാകര്‍. തിങ്കളാഴ്ച രാത്രി പത്തിന് കടയിലെത്തിയ കൊള്ളക്കാരാണു വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. അക്രമികള്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി …
സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയിലെ പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കരിമരുന്ന് പ്രയോഗത്തിന് പകരം ദുബായ് ഫൗണ്ടെയിനിലെ ലൈറ്റ് ഷോ മാത്രമായി നടത്താനാണ് തീരുമാനം. ലൈറ്റ് അപ് 2018 എന്ന പേരില്‍ നടക്കുന്ന ലൈറ്റ് ഷോ പക്ഷേ കരിമരുന്നു പ്രയോഗത്തെ കടത്തിവെട്ടുമെന്ന് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെങ്ങുമുള്ളവര്‍ക്ക് തത്സമയം …