സ്വന്തം ലേഖകന്‍: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കാനുള്ള ശ്രമം വേണ്ടെന്ന് യുഎസിനോട് ജര്‍മനി. വ്യാപാരത്തിന്റെ പേരില്‍ യൂറോപ്യന്‍ രാജ്യങ്ങളെ തമ്മില്‍ തെറ്റിക്കാനാണു യുഎസിന്റെ ശ്രമമെന്നും അതില്‍ അവര്‍ വിജയിക്കില്ലെന്നും വാഷിങ്ടനിലേക്കുള്ള സന്ദര്‍ശനത്തിനു മുന്നോടിയായി ജര്‍മന്‍ സാമ്പത്തിക മന്ത്രി പീറ്റര്‍ അല്‍ത്മെയ്ര്‍ മുന്നറിയിപ്പു നല്‍കി. യൂറോപ്യന്‍ യൂണിയനില്‍ (ഇയു) ഞങ്ങള്‍ ഒരു കസ്റ്റംസ് യൂണിയന്‍ ആയി കൂട്ടായാണു …
സ്വന്തം ലേഖകന്‍: റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ ബ്രിട്ടന്റെ നടപടിക്കു തിരിച്ചടിയായി, റഷ്യ 23 ബ്രിട്ടിഷ് നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ഒരാഴ്ചയ്ക്കകം ഇവരോടു രാജ്യംവിടാന്‍ ആവശ്യപ്പെട്ടതായി റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ യുകെ കോണ്‍സുലേറ്റ് ജനറലും റഷ്യ അടപ്പിച്ചു. മുന്‍ റഷ്യന്‍ ചാരനെതിരെ ബ്രിട്ടനില്‍ നടന്ന വധശ്രമത്തിന്റെ പേരില്‍ കഴിഞ്ഞ ബുധനാഴ്ചയാണു ബ്രിട്ടന്‍ 23 റഷ്യന്‍ …
സ്വന്തം ലേഖകന്‍: ‘മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്’ ന്റെ പിടിയില്‍പ്പെട്ട് തണുത്ത് വിറച്ച് ബ്രിട്ടന്‍; താപനില മൈനസ് 8 ഡിഗ്രിവരെ താഴുമെന്ന് മുന്നറിയിപ്പ്. സൈബീരിയയില്‍ നിന്നും വീശിയടിക്കുന്ന തണുത്ത കാറ്റില്‍ ഇംഗ്ലണ്ടും, സ്‌കോട്ട്‌ലണ്ടും ആഴ്ചാവസാനം മഞ്ഞില്‍ മുങ്ങുമെന്നാണ് മുന്നറിയിപ്പ്. രാത്രികാലങ്ങളില്‍ താപനില 8ലേക്ക് താഴുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഞായറാഴ്ചയാണ് ഇംഗ്ലണ്ടില്‍ മഞ്ഞ് വീഴ്ച ശക്തി …
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; അവിശ്യാസ പ്രമേയത്തിനു നീക്കം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സാമ്പത്തിക ക്രമക്കേടുകള്‍, കാന്‍ഡിയിലെ വര്‍ഗീയകലാപം തടയുന്നതില്‍ വന്ന പരാജയം എന്നിവ ചൂണ്ടിക്കാട്ടിയാണു മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ പിന്തുണയോടെ അടുത്തയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരിക. എന്നാല്‍, വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യുഎന്‍പി)യില്‍ നിന്നു വ്യാപകമായി കാലുമാറ്റം ഉണ്ടായാലേ അവിശ്വാസം …
സ്വന്തം ലേഖകന്‍: ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷന്‍; ഇരു പദവികളും ആജീവനാന്തം. പ്രസിഡന്റിന്റെ അധികാരകാലപരിധി ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചതിനു പിന്നാലെ, രണ്ടാം തവണയും ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷനാണ് വൈസ് …
സ്വന്തം ലേഖകന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡണ്ടും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന രഞ്ജിത് കുമാര്‍ നിര്യാതനായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അര്‍ബുദ രോഗബാധിതനായിരുന്നു യുകെ മലയാളികള്‍ സ്‌നേഹത്തോടെ രഞ്ജിത് ചേട്ടനെന്ന് വിളിക്കുന്ന അദ്ദേഹം. കേബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് രഞ്ജിത് കുമാര്‍ യുക്മയില്‍ എത്തിയത്. യുക്മയുടെ ചരിത്രത്തിലെ ജനകീയനായ നേതാവായിരുന്ന രഞ്ജിത് കുമാര്‍ യുക്മ …
സ്വന്തം ലേഖകന്‍: റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ചാരന്റെ വധശ്രമം, മാരക വിഷം റഷ്യയില്‍ നിന്ന് പെട്ടിയില്‍ അടച്ച് കയറ്റിവിട്ടതായി വെളിപ്പെടുത്തല്‍. സെര്‍ഗെയ് സ്‌ക്രീപലിനെ അപായപ്പെടുത്താനുള്ള വിഷരാസവസ്തു മോസ്‌കോയില്‍നിന്നു കയറ്റിവിടുകയായിരുന്നു എന്ന് ടെലിഗ്രാഫ് പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ സോള്‍സ്ബ്രിയില്‍ താമസിക്കുന്ന സ്‌ക്രീപലിനെ സന്ദര്‍ശിക്കാന്‍ കഴിഞ്ഞ മൂന്നിനു മോസ്‌കോയില്‍നിന്നു പുറപ്പെട്ട മകള്‍ യുലിയയുടെ പെട്ടിയില്‍ ‘നോവിചോക്’ എന്ന …
സ്വന്തം ലേഖകന്‍: റഷ്യയില്‍ ചരക്ക് വിമാനത്തിന്റെ വാതില്‍ ടേക്ഓഫിനിടെ തുറന്നു; റണ്‍വേയില്‍ സ്വര്‍ണ്ണക്കട്ടികളുടേയും രത്‌നങ്ങളുടേയും ചാകര. വിമാനത്തിന്റെ വാതില്‍ അറിയാതെ തുറന്നപ്പോള്‍ റണ്‍വെയില്‍ വീണതില്‍ കോടിക്കണക്കിന് രൂപ വിലവരുന്ന സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള പ്ലാറ്റിനം കട്ടകളും ഉള്‍പ്പെടുന്നു. റഷ്യയിലെ യാകുത്സ്‌ക് വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. platinum barനിംബസ് എയര്‍ലൈന്‍സിന്റെ എഎന്‍12 കാര്‍ഗോ വിമാനത്തിന്റെ വാതില്‍ ആണ് ടേക്ഓഫിനിടെ …
സ്വന്തം ലേഖകന്‍: യുഎസിലെ മയാമിയില്‍ കൂറ്റന്‍ നടപ്പാലം തകര്‍ന്നു വീണ സംഭവം; മരിച്ചവരുടെ എണ്ണം നാലായി; നിര്‍മാണത്തില്‍ പിഴവെന്ന് ആരോപണം. പടിഞ്ഞാറന്‍ മയാമി ഫ്‌ലോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ നിര്‍മാണത്തിലിരുന്ന നടപ്പാലം തകര്‍ന്നു വീണാണ് നാലു പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ എട്ടോളം വാഹനങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. പ്രാദേശികസമയം …
സ്വന്തം ലേഖകന്‍: റഷ്യ പോളിംഗ് ബൂത്തിലേക്ക്; പ്രസിഡന്റ് കസേരയില്‍ നാലാമൂഴം ഉറപ്പാക്കി പുടിന്‍. ഞായറാഴ്ചത്തെ തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ അടുത്ത ആറുവര്‍ഷം കൂടി പുടിന്‍ ഭരിക്കുമെന്ന് ഉറപ്പാണെങ്കിലും പോളിങ് ശതമാനം ഉയര്‍ത്തുന്നതിലാണു സര്‍ക്കാരിന്റെ ശ്രദ്ധ മുഴുവനും. പുടിന് 70% വോട്ടുകള്‍ കിട്ടുമെന്നാണ് ഔദ്യോഗിക സര്‍വേ സൂചിപ്പിക്കുന്നത്. അദ്ദേഹം ഉള്‍പ്പെടെ എട്ടുപേരാണു മല്‍സരരംഗത്തുള്ളത്. 2012ലെ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് മൂന്നു സ്ഥാനാര്‍ഥികള്‍ …