സ്വന്തം ലേഖകന്‍: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയ് പടിഞ്ഞാറന്‍ ഏഷ്യയിലെ പുതിയ ഹിറ്റ്‌ലറാണെന്ന് സൗദി കീരീടാവകാശി, രാജകുമാരന് പക്വതക്കുറവെന്ന് തിരിച്ചടിച്ച് ഇറാന്‍. ന്യുയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലായിരുന്നു സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പരാമര്‍ശം. ഇറാന്‍ പിന്തുണയുള്ള ഷിയ വിമതര്‍ക്കെതിരേ, സുന്നി മുസ്ലിം വിഭാഗം നേതൃത്വം നല്‍കുന്ന സൗദി അറേബ്യ പശ്ചിമേഷ്യയില്‍ …
സ്വന്തം ലേഖകന്‍: സിറിയയിലെ ഗൂട്ടയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സേന വിജയത്തിലേക്ക്; വീണ്ടും കൂട്ടപ്പലായനം; നഗരത്തില്‍ കുറുങ്ങിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്‍. വര്‍ഷങ്ങളായി വിമതര്‍ ഭരിക്കുന്ന കിഴക്കന്‍ ഗൂട്ടയിലെ മിക്ക പ്രദേശങ്ങളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അനുകൂലിക്കുന്ന സൈന്യം പിടിച്ചതോടെ സിവിലിയന്മാരുടെ പലായനം വീണ്ടും ശക്തമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസാവസാനം നഗരം പിടിക്കാന്‍ സൈനികനീക്കം ആരംഭിച്ചശേഷമുള്ള …
സ്വന്തം ലേഖകന്‍: ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ രാത്രിയോടെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ നഗരത്തിലെ മുസ്‌ലിം പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സമീപത്തെ ചെക്ക്‌പോസ്റ്റിന് അടുത്തുവെച്ചായിരുന്നു സ്‌ഫോടനമുണ്ടായത്. വാര്‍ഷിക പരിപാടി നടക്കുന്ന ലാഹോറിലെ മുസ്‌ലിം ആരാധനാലയത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ …
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റഷ്യയ്‌ക്കെതിരെ യുഎസ് കടുത്ത നടപടിക്ക്; വിവിധ റഷ്യന്‍ സംഘടനകള്‍ക്ക് വിലക്ക്. ഒരു സംഘം റഷ്യന്‍ പൗരന്‍മാര്‍ക്കും റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്കുമാണ് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം റഷ്യയ്‌ക്കെതിരെ യുഎസ് സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്. യുഎസിലെ ഊര്‍ജ, …
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന് സൗദി. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ലെങ്കിലും ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം. സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച സിബിഎസ് സംപ്രേഷണം ചെയ്യും. ഈ മാസം …
സ്വന്തം ലേഖകന്‍: അല്‍ഖ്വയ്ദ ബന്ധം, അമേരിക്കന്‍ പൗരന് 45 വര്‍ഷത്തെ തടവ് വിധിച്ച് യുഎസ് കോടതി. മുഹ്‌നദ് മെഹമൂദ് അല്‍ഫരേഖ് എന്ന 32 കാരനെയാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ശിക്ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള അല്‍ഖ്വയ്ദയുടെ പദ്ധതിയില്‍ ഇയാളും ഒപ്പം ചേര്‍ന്നിരുന്നുവെന്നതാണ് കുറ്റം. ഏഴ് വര്‍ഷത്തോളമായി ഇയാള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും കൊലപാതകകുറ്റവും ഗൂഢാലോടനയുമടക്കമുള്ള …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ചാന്‍സലറായി മെര്‍ക്കലിന് നാലാമൂഴം; പുതിയ മന്തിസഭ അധികാരമേറ്റു. ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന്‍ നടന്ന ചാന്‍സലര്‍ വോട്ടെടുപ്പില്‍ സിഡിയു/സിഎസ്‌യു, എസ്പിപി എന്നീ കക്ഷികള്‍ അടങ്ങിയ ഗ്രോക്കോ മുന്നണിയിലെ 399 അംഗങ്ങളില്‍ 364 പേര്‍ മെര്‍ക്കലിന് അനുകൂലമായി വോട്ടു ചെയ്തു. 315 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണ് …
സ്വന്തം ലേഖകന്‍: റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം വിദേശകാര്യ സെക്രട്ടറിയെന്ന് മാധ്യമങ്ങള്‍; പകരമെത്തുന്ന മൈക് പോംപി അതിനേക്കാള്‍ മോശമെന്നും വിമര്‍ശനം. വിദേശകാര്യ വകുപ്പിലേക്ക് പരിഗണിച്ചപ്പോള്‍ തന്നെ ടില്ലേഴ്‌സന് ഈ രംഗത്ത് പേരിനുപോലും പരിചയവുമില്ലെന്ന കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരെ വിശ്വാസമില്ലാതിരുന്ന ട്രംപ് അതൊന്നും ചെവി കൊണ്ടില്ല. ഒഴിവുകള്‍ നികത്തുന്നതിലുള്‍പ്പെടെ വിദേശകാര്യ വകുപ്പുമായി …
സ്വന്തം ലേഖകന്‍: കാലത്തിന്റെ ചരിത്രമെഴുതിയ ഒരേയൊരു ഹോക്കിങ്; സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയാകുമ്പോള്‍. നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ എന്ന ബഹുമതിയും സ്വന്തമാക്കിയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങുന്നത്. തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ശരീരത്തിന്റെ അവശതകളെ മറികടന്ന അത്ഭുത മനുഷ്യനായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷത്തെ സമയം മാത്രം വിധിച്ച സ്റ്റീഫന്‍ ഹോക്കിങ് എന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വൈദ്യശാസ്ത്രം …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ കൊല്ലാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ഗെയ് സ്‌ക്രീപല്‍, മകള്‍ യുലിയ എന്നിവരെ വിഷ രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. ഇവരോട് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യംവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 30 വര്‍ഷത്തിനിടെ …